മലയാളം

ധ്യാനം 81: ശക്തിയും കരുണയും

സർവാധികാരമുള്ള ഒരു രാജ്യത്തിന്റെ സ്വേച്ഛാധിപതിയെ സങ്കൽപ്പിക്കുക. അയാൾ അത്യന്തം കോപിഷ്ഠനും ദുഷ്ടനും പ്രതികാരബുദ്ധിയുള്ളവനുമാണ്. ഇങ്ങനെയൊരാളെ പ്രകോപിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല. ഇനി ഇതിനു നേർവിപരീതമായ ഒരാളെ സങ്കൽപ്പിക്കുക. സർവാധികാരമുള്ള ഒരാളെ സങ്കൽപ്പിക്കുക; അയാൾക്ക് അനുഗ്രഹമായി ലഭിച്ച ഹൃദയം നിറഞ്ഞുനിൽക്കുന്നത് നിർമലമായ…

ധ്യാനം 79: വ്യാകുലമാതാവായ നമ്മുടെ പരിശുദ്ധ അമ്മ

മറിയമാതാവ് ജീവിതത്തിൽ വളരെയേറെ സഹിച്ചു.  തന്റെ രക്ഷകനെ അത്ഭുതകരമായി ഗർഭം ധരിച്ചപ്പോൾ അമ്മ സംശയവും പരിഹാസവും സഹിച്ചു.  തന്റെ ദിവ്യപുത്രൻ തിരസ്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നത് പരിപൂർണ്ണമായ മാതൃസ്നേഹത്തോടെ അമ്മ നോക്കിനിന്നു.  അവന്റെ കഠിനവേദനയിലും മരണത്തിലും അമ്മ അവനോടൊപ്പം നിന്നു.  ഇതിലെല്ലാം…

ധ്യാനം 17: പ്രാർഥനയിൽ നമ്മുടെ പരിശുദ്ധ അമ്മയെ സമീപിക്കുക

വിശ്വാസപൂർണമായ പ്രാർഥനയോടെ നമ്മുടെ പരിശുദ്ധ അമ്മയെ സമീപിക്കുക. അമ്മ തന്റെ വിമലഹൃദയത്തോടു ചേർത്ത് നിങ്ങളെ പിടിക്കുകയും തന്റെ പുത്രനായ ഈശോയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. അമ്മ പരിപൂർണയായ മാതാവാണ്, സകല കൃപകളുടെയും മാതാവ്. അമ്മയുടെ മാതൃസഹജമായ കരുതലിലും മാധ്യസ്ഥത്തിലും വിശ്വസിക്കുക. കൃപകളുടെ കലവറ തുറക്കേണ്ടതെങ്ങനെയെന്ന് അമ്മയ്ക്കറിയാം…

ധ്യാനചിന്ത 4: മനുഷ്യാവതാരവും ജനനവും

നിത്യനായ ദൈവപുത്രൻ പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ മാംസം ധരിച്ചപ്പോൾ, മനുഷ്യസ്വഭാവം എന്നേക്കുമായി മാറ്റപ്പെട്ടു. മനുഷ്യകുലത്തോട് സ്വയം ഐക്യപ്പെട്ടുകൊണ്ട് ദൈവം നമ്മുടെ അന്തസ്സ് ഉയർത്തി…