മലയാളം

ധ്യാനം 81: ശക്തിയും കരുണയും

കന്യകാമറിയത്തിന്റെ കിരീടധാരണം — ചിത്രകാരൻ: പീറ്റർ പോൾ റൂബൻസ്

വീഡിയോ

സർവാധികാരമുള്ള ഒരു രാജ്യത്തിന്റെ സ്വേച്ഛാധിപതിയെ സങ്കൽപ്പിക്കുക. അയാൾ അത്യന്തം കോപിഷ്ഠനും ദുഷ്ടനും പ്രതികാരബുദ്ധിയുള്ളവനുമാണ്. ഇങ്ങനെയൊരാളെ പ്രകോപിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല. ഇനി ഇതിനു നേർവിപരീതമായ ഒരാളെ സങ്കൽപ്പിക്കുക. സർവാധികാരമുള്ള ഒരാളെ സങ്കൽപ്പിക്കുക; അയാൾക്ക് അനുഗ്രഹമായി ലഭിച്ച ഹൃദയം നിറഞ്ഞുനിൽക്കുന്നത് നിർമലമായ കരുണകൊണ്ടാണ്. ഇതാണ് നമ്മുടെ ദൈവം. ഈ ഗുണങ്ങൾ ദൈവത്തിനുണ്ട് എന്നു മാത്രമല്ല, അവിടുന്ന് തന്റെ മാതാവിനും അവ പകർന്നുനൽകുന്നു. അവൾ രാജ്ഞിയാണ്; വലിയ അധികാരത്തോടെ അവൾ തന്റെ രാജ്ഞീപദവി നിർവഹിക്കുന്നു. എന്നാൽ പരിപൂർണമായ കരുണയിലൂടെ പ്രകടമാകുന്ന അധികാരമാണത്. കരുണയുടെ മാതാവായ നമ്മുടെ അമ്മയുടെ മാധ്യസ്ഥ്യത്തിലൂടെ വെളിപ്പെടുന്ന ദൈവശക്തിയിൽ നാം എപ്പോഴും ആശ്രയിക്കണം (കാണുക ഡയറി #330).

നിങ്ങൾക്ക് ഏതു കാര്യത്തിലാണ് കരുണ ആവശ്യമുള്ളതെന്ന് ധ്യാനിക്കുക. അത് പാപമായിരിക്കാം, അല്ലെങ്കിൽ ചുമക്കാനാവാത്തത്ര ഭാരമുള്ളതായി തോന്നുന്ന ഒരു കുരിശായിരിക്കാം. നിങ്ങളെ മുറിപ്പെടുത്തിയ ഒരാളോട് ക്ഷമിക്കാനും ഉപവി കാണിക്കാനുമുള്ള ആവശ്യമായിരിക്കാം അത്. എന്തുതന്നെയായാലും, കരുണയുടെ മാതാവായ നമ്മുടെ പരിശുദ്ധ അമ്മയിലേക്കു തിരിയുകയും നിങ്ങളുടെ ആവശ്യം അവളുടെ മഹിമയാർന്ന ഹൃദയത്തിൽ ഭരമേൽപ്പിക്കുകയും ചെയ്യുക. ദൈവം അവളെ ഏൽപ്പിച്ചിരിക്കുന്ന അധികാരത്താൽ, നിങ്ങളുടെ ആവശ്യത്തിൽ നിങ്ങൾക്ക് സമൃദ്ധമായ കൃപ ലഭിക്കും.

ഏറ്റവും പ്രിയപ്പെട്ട അമ്മേ, മഹാശക്തയായ മാതാവേ, സ്വർഗത്തിന്റെ കൃപ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു. രാജ്ഞിയായ അങ്ങേക്ക്, തന്റെ കരുണ വിതരണം ചെയ്യാനുള്ള മഹിമയാർന്ന പദവി അങ്ങയുടെ ദിവ്യപുത്രൻ നൽകിയിരിക്കുന്നു. പ്രിയ അമ്മേ, അങ്ങയുടെ മക്കളായ ഞങ്ങൾ ദൈവത്തിന്റെ കരുണയും നന്മയും അറിയേണ്ടതിന് ആ കൃപ സമൃദ്ധമായി നൽകണമേ എന്ന് ഞാൻ അങ്ങയോട് യാചിക്കുന്നു. മാതാവായ മറിയമേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

നോമ്പുകാലത്തിലെ അഞ്ചാം ഞായറാഴ്ചയ്ക്കുള്ള ധ്യാനം:
മരുഭൂമിയിൽ 40 ദിനങ്ങൾ

നോമ്പുകാല സഹായവിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ