മലയാളം

വിചിന്തനം 30: ദൈവത്തോടുള്ള അനുസരണം

വിശുദ്ധിയിലേക്കുള്ള ഒരു താക്കോലാണ് അനുസരണം. അനുസരണക്കേടുമൂലം ആദവും ഹവ്വയും കൃപയിൽനിന്നു വീണുപോയി; അനുസരണത്തിലൂടെ നാം കൃപയിലേക്കു പുനഃസ്ഥാപിക്കപ്പെടുന്നു. അനുസരണം പ്രയാസകരമായിരിക്കാം; അതിന് ഹൃദയത്തിന്റെ ആഴത്തിൽനിന്നുള്ള ഒരു തീരുമാനം ആവശ്യമാണ്. യേശുവിനെ അനുസരിക്കാനുള്ള അവസരങ്ങൾ തേടുക, പ്രത്യേകിച്ച് നിങ്ങൾ…

ധ്യാനം 17: പ്രാർഥനയിൽ നമ്മുടെ പരിശുദ്ധ അമ്മയെ സമീപിക്കുക

വിശ്വാസപൂർണമായ പ്രാർഥനയോടെ നമ്മുടെ പരിശുദ്ധ അമ്മയെ സമീപിക്കുക. അമ്മ തന്റെ വിമലഹൃദയത്തോടു ചേർത്ത് നിങ്ങളെ പിടിക്കുകയും തന്റെ പുത്രനായ ഈശോയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. അമ്മ പരിപൂർണയായ മാതാവാണ്, സകല കൃപകളുടെയും മാതാവ്. അമ്മയുടെ മാതൃസഹജമായ കരുതലിലും മാധ്യസ്ഥത്തിലും വിശ്വസിക്കുക. കൃപകളുടെ കലവറ തുറക്കേണ്ടതെങ്ങനെയെന്ന് അമ്മയ്ക്കറിയാം…

ധ്യാനചിന്ത 4: മനുഷ്യാവതാരവും ജനനവും

നിത്യനായ ദൈവപുത്രൻ പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ മാംസം ധരിച്ചപ്പോൾ, മനുഷ്യസ്വഭാവം എന്നേക്കുമായി മാറ്റപ്പെട്ടു. മനുഷ്യകുലത്തോട് സ്വയം ഐക്യപ്പെട്ടുകൊണ്ട് ദൈവം നമ്മുടെ അന്തസ്സ് ഉയർത്തി…

വിചിന്തനം 365: കരുണയുടെ രാജ്ഞി

ഈ അവസാന വിചിന്തനം കരുണയുടെ രാജ്ഞിയായ, മഹാമഹത്വപൂർണയായ ദൈവമാതാവിനു സമർപ്പിക്കുന്നു. മറ്റാരെക്കാളും അമ്മ ദൈവകരുണയുടെ പരിപൂർണ ഉപകരണമായിരുന്നു; ഇന്നും അങ്ങനെതന്നെ തുടരുന്നു. മംഗളവാർത്തയുടെ വേളയിൽ തന്റെ സമ്മതത്തിലൂടെ, തന്റെ “അതെ” എന്ന മറുപടിയിലൂടെ, അമ്മ കരുണാസ്വരൂപനെത്തന്നെ ഈ ലോകത്തിലേക്കു കൊണ്ടുവന്നു. അമ്മ…

ധ്യാനം 364: മരണാസന്നർക്കുവേണ്ടിയുള്ള പ്രാർത്ഥന

നിങ്ങളുടെ നിത്യരക്ഷയെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ മരണവിനാഴിക അതീവ പ്രാധാന്യമുള്ളതാണ്. “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ, ഈ പവിത്രമായ വിനാഴികയ്ക്കുവേണ്ടിയാണ് നിങ്ങൾ പ്രത്യേകമായി പ്രാർത്ഥിക്കുന്നത്. അതൊരു വിശുദ്ധ വിനാഴികയാണ്. എന്നാൽ കവർന്നെടുക്കാൻ ശ്രമിച്ചുകൊണ്ട് ദുഷ്ടൻ ഒരിക്കൽക്കൂടി നിങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന ഒരു വിനാഴികകൂടിയാണത്…

ധ്യാനചിന്ത 342: പീഡാനുഭവം നൽകുന്ന നവോന്മേഷം

സാധാരണയായി “പീഡാനുഭവം”, “നവോന്മേഷം” എന്നീ വാക്കുകൾ നാം ഒരുമിച്ചു ചേർക്കാറില്ല. ക്രിസ്തുവിന്റെ പീഡാനുഭവം എങ്ങനെ നവോന്മേഷദായകമാകും? ഭൗമിക കാഴ്ചപ്പാടിൽ അത് ഭയാനകവും ദുഃഖകരവും മാത്രമാണ്. കർത്താവ് അത്യധികം പീഡകൾ സഹിച്ചു; നമ്മുടെ പരിശുദ്ധ അമ്മയും അവിടുത്തോടൊപ്പം അതീവ ദുഃഖാർത്തമായ…