മലയാളം

വിചിന്തനം 308: ഒരു അമ്മയുടെ സ്നേഹം

ദൈവത്തിന്റെ പരിപൂർണ്ണമായ സ്നേഹത്തെ പൂർണ്ണമായി വെളിപ്പെടുത്താൻ ഭൗമികമായ ഒരു പ്രതിരൂപത്തിനും കഴിയില്ല എന്നത് സത്യമാണ്.  ദൈവം എല്ലാറ്റിനും അതീതനാണ്; അവിടുത്തെ സ്നേഹം ഈ ലോകത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ്.  എന്നിരുന്നാലും, ദൈവസ്നേഹത്തിന്റെ വിവിധ വശങ്ങൾ വെളിപ്പെടുത്തുന്ന അനേകം കാര്യങ്ങൾ ഈ ലോകത്തിലുണ്ട്.  അത്തരമൊരു പ്രതിരൂപമാണ് ഒരു അമ്മയുടെ സ്നേഹം.  എങ്കിലും…

വിചിന്തനം 286: എളിമ, നിർമലത, ദൈവത്തോടുള്ള സ്നേഹം

നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിന് ഏറ്റവും പ്രിയപ്പെട്ടത് എന്താണ്? അമ്മ നിങ്ങൾക്കു പ്രത്യക്ഷപ്പെട്ട്, നിങ്ങളെക്കുറിച്ചുള്ള തന്റെ ഏറ്റവും വലിയ ആഗ്രഹം നിങ്ങളോടു പങ്കുവച്ചാൽ, അത് എന്തായിരിക്കും? ഒരുപക്ഷേ, നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും പ്രത്യേക ആവശ്യത്തെക്കുറിച്ച് ദൈവം അമ്മയെ അറിയിച്ചിട്ടുണ്ടാകാം. എന്നാൽ, ഇതിനുപുറമേ…

വിചിന്തനം 245: കഠിനശിക്ഷ മാറ്റിവയ്ക്കപ്പെടുന്നു

ഇവിടെ, ഈ നിമിഷംതന്നെ തന്റെ നീതി നടപ്പാക്കാൻ ഈശോയ്ക്ക് പൂർണമായ അവകാശമുണ്ടെന്ന് അറിയേണ്ടത് പ്രധാനമാണ്. നമ്മുടെ പാപങ്ങളുടെ പേരിൽ നമ്മോടു കഠിനമായി പെരുമാറാനും നമ്മുടെമേൽ നിത്യവിധി നടപ്പാക്കാനും അവിടുത്തേക്ക് പൂർണമായ അവകാശമുണ്ട്. അവിടുത്തെ കരുണ നിമിത്തം ഈ സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. എന്നാൽ…

ധ്യാനചിന്ത 211: ദൈവമാതാവിന്റെ അരികിൽ

മക്കളുടെ സംരക്ഷണത്തിനായി സ്വന്തം ജീവൻപോലും മനസ്സോടെ നൽകാൻ ഒരമ്മ തയ്യാറാകുമെന്ന അർത്ഥത്തിൽ, അമ്മയുടെ സ്നേഹത്തെ “തീവ്രം” എന്നു വിശേഷിപ്പിക്കാം. തന്റെ കുഞ്ഞ് അപകടത്തിലോ വേദനയിലോ ആവശ്യത്തിലോ ആയിരിക്കുമ്പോൾ, അമ്മയുടെ മാതൃസഹജമായ വാസന ഉണരുന്നു; സ്വന്തം ക്ഷേമത്തെക്കുറിച്ചുള്ള എല്ലാ ചിന്തകളും മറന്ന്, തന്റെ…

ധ്യാനം 208: കരുണയുടെ ആത്മീയ ശരം

സാധാരണയായി ഒരു ശരം മുറിവേൽപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു. ചരിത്രത്തിലുടനീളം യുദ്ധത്തിനും വേട്ടയ്ക്കും ശരങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ കരുണയുടെ ആത്മീയ ശരം തികച്ചും വ്യത്യസ്തമാണ്. നമ്മുടെ പരിശുദ്ധ അമ്മയോട് ശിമയോൻ പ്രവാചകൻ പറഞ്ഞ വാക്കുകൾ ഓർക്കുക: “നിന്നെയും ഒരു വാൾ തുളച്ചുകയറും” (ലൂക്കാ 2:35). പിന്നെ…

വിചിന്തനം 159: നിങ്ങളുടെ മരണവേളയിലെ കരുണ

“നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർഥന ചൊല്ലുമ്പോഴെല്ലാം നമ്മുടെ മരണത്തിന്റെ പവിത്രമായ വേളയ്ക്കുവേണ്ടി നാം പ്രാർഥിക്കുന്നു.  അങ്ങനെ ചെയ്യുമ്പോൾ, നമുക്ക് ഏറ്റവും അധികം മാധ്യസ്ഥ്യം ആവശ്യമുള്ള ആ നിമിഷത്തിൽ പരിശുദ്ധ അമ്മ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കേണ്ടതിന് ആ വേള നാം അമ്മയെ ഭരമേൽപ്പിക്കുന്നു.  ആ വേളയ്ക്കുള്ള ഒരുക്കമായി ചൊല്ലാവുന്ന മറ്റൊരു വിശുദ്ധ പ്രാർഥനയാണ് ദൈവകരുണയുടെ ജപമാല.  പലപ്പോഴും…

വിചിന്തനം 154: നിശ്ശബ്ദവും വിനീതവുമായ ആരാധന

തിരുപ്പിറവിയുടെ എളിയ സാഹചര്യത്തിൽ നമ്മുടെ പരിശുദ്ധ അമ്മയെ മനസ്സിൽ കാണുക. മൃഗങ്ങൾ ഒത്തുകൂടിയിരുന്ന ഈ ഇടമല്ലാതെ മറ്റൊരു ഭവനം ആ നിമിഷം അമ്മയ്ക്കുണ്ടായിരുന്നില്ല. എങ്കിലും ആ വിശുദ്ധ രാത്രിയുടെ നിശ്ശബ്ദതയിൽ, അത്യഗാധമായ ആരാധനയോടും സ്നേഹത്തോടുംകൂടെ തന്റെ ശിശുവിനെ നോക്കിയിരിക്കുമ്പോൾ, അമ്മ സ്വഗൃഹത്തിലെന്നപോലെ ആയിരുന്നു. അമ്മ…

വിചിന്തനം 124: മാധ്യസ്ഥ്യപ്രാർത്ഥനയുടെ കരുണ

ദൈവകരുണ ലോകത്തിനുമേൽ സമൃദ്ധമായി ഒഴുകുന്നത് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  ആ ചോദ്യത്തിന് ഒട്ടും മടിക്കാതെ “അതെ” എന്ന് നിങ്ങൾ ഉത്തരം നൽകുമെന്നാണ് പ്രതീക്ഷയും അനുമാനവും.  അത് സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്നതിൽ ചില വിധങ്ങളിൽ നിങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് അറിയേണ്ടത് പ്രധാനമാണ്.  പ്രത്യേകിച്ച്, ഈശോ…

ധ്യാനം 81: ശക്തിയും കരുണയും

സർവാധികാരമുള്ള ഒരു രാജ്യത്തിന്റെ സ്വേച്ഛാധിപതിയെ സങ്കൽപ്പിക്കുക. അയാൾ അത്യന്തം കോപിഷ്ഠനും ദുഷ്ടനും പ്രതികാരബുദ്ധിയുള്ളവനുമാണ്. ഇങ്ങനെയൊരാളെ പ്രകോപിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല. ഇനി ഇതിനു നേർവിപരീതമായ ഒരാളെ സങ്കൽപ്പിക്കുക. സർവാധികാരമുള്ള ഒരാളെ സങ്കൽപ്പിക്കുക; അയാൾക്ക് അനുഗ്രഹമായി ലഭിച്ച ഹൃദയം നിറഞ്ഞുനിൽക്കുന്നത് നിർമലമായ…

ധ്യാനം 79: വ്യാകുലമാതാവായ നമ്മുടെ പരിശുദ്ധ അമ്മ

മറിയമാതാവ് ജീവിതത്തിൽ വളരെയേറെ സഹിച്ചു.  തന്റെ രക്ഷകനെ അത്ഭുതകരമായി ഗർഭം ധരിച്ചപ്പോൾ അമ്മ സംശയവും പരിഹാസവും സഹിച്ചു.  തന്റെ ദിവ്യപുത്രൻ തിരസ്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നത് പരിപൂർണ്ണമായ മാതൃസ്നേഹത്തോടെ അമ്മ നോക്കിനിന്നു.  അവന്റെ കഠിനവേദനയിലും മരണത്തിലും അമ്മ അവനോടൊപ്പം നിന്നു.  ഇതിലെല്ലാം…