മലയാളം

വിചിന്തനം 314: ശക്തമായ പ്രതിരോധമായി കരുണ

ഒരു സൈന്യം ഉപരോധിക്കപ്പെടുമ്പോൾ, സ്വയം പ്രതിരോധിക്കാൻ കഴിയുന്ന ഒരു സ്ഥലം അന്വേഷിക്കുന്നു.  ഉയർന്ന പ്രദേശമോ അഭയവും സംരക്ഷണവും നൽകുന്ന ഇടമോ ഉടനടി തേടുന്നു.  നിങ്ങളുടെ ആത്മീയജീവിതത്തിലും അങ്ങനെതന്നെയായിരിക്കണം.  ദുഷ്ടന്റെ അമ്പുകൾ നിങ്ങൾക്ക് ഏൽക്കുമ്പോൾ, അല്ലെങ്കിൽ ജീവിതം…

ധ്യാനം 306: ദൈവം പിന്മാറുന്നില്ല

ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് നിങ്ങൾ സംശയിക്കുന്നുണ്ടോ? നിങ്ങളെ തേടിവരുന്നതിൽനിന്ന് ദൈവം ഒരിക്കലും പിന്മാറുന്നില്ല എന്നതാണ് സത്യം. നമ്മുടെ വിശുദ്ധിയുടെ വലിയൊരു പങ്ക് നമ്മെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, അതിലേറെയും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ഈ ഭൂമിയിലായിരിക്കുമ്പോൾ, നിങ്ങളെ തേടിവരുന്നതും നിങ്ങളുടെ മാനസാന്തരത്തിനായി പരിശ്രമിക്കുന്നതും ദൈവം ഒരിക്കലും നിർത്തുന്നില്ല. അവിടുന്ന് തന്റെ കരുണ അയയ്ക്കുന്നു…

ധ്യാനം 285: “പ്രകാശദൂതൻ” എന്ന വേഷത്തിലുള്ള വഞ്ചന

ദുഷ്ടൻ നിങ്ങളെ അഗാധമായി വെറുക്കുന്നു. ദൈവത്തിന്റെ തിരുഹിതം നിറവേറ്റിക്കൊണ്ട് നിങ്ങൾ അവിടുത്തോട് എത്രയധികം അടുക്കുന്നുവോ, അത്രയധികം അവൻ നിങ്ങളെ ആക്രമിക്കാൻ ശ്രമിക്കും. ഈ ചെറിയ നായയുടെ കുരയെ ഭയപ്പെടരുത്. നിങ്ങളെ വഞ്ചിക്കാൻ ദുഷ്ടൻ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്ന് പ്രകാശദൂതനായി സ്വയം അവതരിപ്പിക്കുക എന്നതാണ്. അവൻ ഇത് ചെയ്യുന്നത്…

വിചിന്തനം 212: സംശയത്തെ അതിജീവിക്കൽ

എന്താണ് “സംശയം?” സംശയിക്കുക എന്നത് വിശ്വാസമില്ലാതിരിക്കുക എന്നതാണ്; വിശ്വാസമില്ലാതിരിക്കുക എന്നത് ദൈവത്തിന്റെ തിരുവിഷ്ടത്തിന്റെ പരിപൂർണമായ വെളിപാടിലും പദ്ധതിയിലും ആശ്രയമില്ലാതിരിക്കുക എന്നതാണ്. സർവോപരി, വിശ്വാസക്കുറവിൽനിന്ന് ഉളവാകുന്ന സംശയം അർഥമാക്കുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നാണ്. ദൈവത്തെയും അവിടുത്തെ പദ്ധതിയെയും അവിടുന്ന് നമുക്കു വെളിപ്പെടുത്തുന്നതെല്ലാറ്റിനെയും നാം സംശയിക്കുമ്പോൾ, നാം…

ധ്യാനം 162: പ്രകാശം അന്ധകാരത്തെ അകറ്റുന്നു

പ്രകാശം അന്ധകാരത്തെ അകറ്റുന്നു.  ശാസ്ത്രീയമായി പറഞ്ഞാൽ, പ്രകാശവും അന്ധകാരവും പരസ്പരം എതിർക്കുന്ന ശക്തികളല്ലെന്ന് നമുക്കറിയാം; മറിച്ച്, അന്ധകാരം പ്രകാശത്തിന്റെ അഭാവമാണ്.  പ്രകാശം കടന്നുവരുമ്പോൾ അന്ധകാരം ഇല്ലാതാകുന്നു.  ദൈവത്തിന്റെ കരുണയുടെ കാര്യത്തിലും അങ്ങനെതന്നെയാണ്.  കരുണയില്ലാതെ നമ്മുടെ ആത്മാക്കൾ അന്ധകാരത്തിലാണ്.  നാം സംശയത്തിലും ആശയക്കുഴപ്പത്തിലും വീഴുന്നു…

വിചിന്തനം 95: ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കുക

വിശാലമായ സമുദ്രത്തിന്റെ നടുവിലേക്ക് നിങ്ങൾ ഒരു വസ്തു ഇട്ടാൽ, അത് നനയുമെന്ന് നിങ്ങൾക്ക് ഉറച്ച ബോധ്യമുണ്ടായിരിക്കും.  അതിവിശാലമായ ആ സമുദ്രം അതിനെ മുഴുവനായി മൂടും.  ദൈവത്തിന്റെ കരുണയും അതുപോലെയാണ്.  അത് അതിവിശാലവും അനന്തവുമാണ്.  അതിനാൽ, നിങ്ങൾ ആശ്രയിക്കുന്നെങ്കിൽ…

വിചിന്തനം 69: സംഘർഷങ്ങൾ നമ്മെ സംശയിക്കാൻ പ്രലോഭിപ്പിക്കുന്നു

നാമെല്ലാവരും ജീവിതത്തിൽ സംഘർഷങ്ങൾ നേരിടുന്നു.  ചോദ്യം ഇതാണ്: “അവയെ നിങ്ങൾ എങ്ങനെയാണ് നേരിടുന്നത്?”  സംഘർഷങ്ങൾ നമ്മുടെ വഴിയിൽ വരുമ്പോൾ, ദൈവത്തിന്റെ സാന്നിധ്യത്തെയും അവന്റെ കരുണാപൂർവമായ സഹായത്തെയും സംശയിക്കാൻ നാം പലപ്പോഴും പ്രലോഭിതരാകുന്നു.  വാസ്തവത്തിൽ, നേരെ മറിച്ചാണ് സത്യം.  എല്ലാ സംഘർഷങ്ങൾക്കുമുള്ള ഉത്തരം ദൈവമാണ്.  അവൻ…

വിചിന്തനം 332: കുരിശ് ഒരിക്കലും നിങ്ങൾക്കു മടുപ്പാകരുത്

കർത്താവ് വിശുദ്ധ ഫൗസ്റ്റീനയോട് സഹനങ്ങളെക്കുറിച്ച് ധാരാളം സംസാരിക്കുന്നു. അപമാനങ്ങളിലൂടെയും ശാരീരിക രോഗങ്ങളിലൂടെയും അവൾ ഏറെ സഹിച്ചു. അവളുടെ സഹനങ്ങൾ തന്റെ കുരിശിനോട് ചേർക്കപ്പെടുമ്പോൾ അവയ്ക്ക് വലിയ ശക്തി കൈവരുന്നുവെന്ന് അവളെ ഓർമ്മിപ്പിക്കുന്നതിൽ ഈശോ ഒരിക്കലും മടുത്തില്ല. ഈ സന്ദേശം നിർബന്ധമായും…