ചിത്രം ലഭിച്ചത് Pixabay.
ഇതൊരു അസാധാരണമായ തലക്കെട്ടായി തോന്നിയേക്കാം. പാപം ഒഴിവാക്കാൻ നിങ്ങൾ ജാഗ്രതയോടെ പരിശ്രമിക്കണം എന്ന അർത്ഥത്തിൽ പാപത്തെക്കുറിച്ച് നിങ്ങൾക്ക് കരുതൽ ഉണ്ടായിരിക്കണം. എന്നാൽ ദൈവകരുണയെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് സമുദ്രത്തോടു താരതമ്യം ചെയ്യുമ്പോൾ ഒരു തുള്ളി വെള്ളം മാത്രമാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ, നിങ്ങളുടെ കരുതൽ ഉത്കണ്ഠയായി മാറാൻ നിങ്ങൾ അനുവദിക്കുമായിരുന്നില്ല. കരുതൽ പുലർത്തുക എന്നത് മനസ്സാക്ഷിയനുസരിച്ച് ജാഗ്രതയോടെ ജീവിക്കുക എന്നതാണ്; അങ്ങനെ ജീവിക്കുന്നത് ഒരു കൃപയാണ്. എന്നാൽ ദൈവകരുണയുടെ വെളിച്ചത്തിൽ സത്യസന്ധമായും സമഗ്രമായും നിങ്ങളുടെ പാപത്തെ നോക്കുമ്പോൾ, നിങ്ങളുടെ പാപം ദൈവത്തിനു കൈകാര്യം ചെയ്യാനാവാത്തത്ര വലുതാണെന്ന് നിങ്ങൾ ഒരിക്കലും ഉത്കണ്ഠപ്പെടുകയില്ല. ഒരൊറ്റ നിമിഷത്തിൽ, എന്നെന്നേക്കുമായി അതു തുടച്ചുനീക്കുക എന്നതാണ് അവിടുത്തെ ഏറ്റവും വലിയ ആഗ്രഹം (കാണുക ഡയറി #1665).
നിങ്ങളുടെ പാപങ്ങളെ അസാധാരണമായ സത്യസന്ധതയോടെ അഭിമുഖീകരിക്കുന്നതിൽ നിങ്ങൾക്ക് സ്വസ്ഥതയുണ്ടോ എന്ന് ചിന്തിക്കുക. ഇല്ലെങ്കിൽ, അത് അവിടുത്തെ അനന്തമായ കരുണ നിങ്ങൾ മനസ്സിലാക്കുന്നില്ല എന്നതിന്റെ അടയാളമാണ്. അവിടുത്തെ കരുണയെ മനസ്സിലാക്കുന്നതാണ് എല്ലാ പാപങ്ങൾക്കുമുള്ള ഏറ്റവും നല്ല പ്രതിവിധി എന്ന് അറിയുക.
കർത്താവേ, ഞാൻ എന്റെ പാപം കാണുന്നു; എന്നാൽ അത് കൂടുതൽ വ്യക്തമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഉത്കണ്ഠയോ ഭയമോ കൂടാതെ എന്റെ പാപത്തെ അഭിമുഖീകരിക്കാൻ കഴിയേണ്ടതിന്, അങ്ങയുടെ പരിപൂർണ്ണമായ കരുണ അറിയാനുള്ള കൃപ എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നുവരെ ദിവസത്തിൽ 15 തവണ ചൊല്ലുന്നു.
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
മികച്ച ഒരു ക്രിസ്മസ് സമ്മാനം!
ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനചിന്തകൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ





