മലയാളം

വിചിന്തനം 34: ദൈവത്തിൽ മാത്രം സംതൃപ്തി

“ക്രിസ്തുവും ധനികനായ യുവഭരണാധികാരിയും” — ഹൈൻറിച്ച് ഹോഫ്മാൻ

വീഡിയോ

ലൗകികവും ക്ഷണികവുമായ കാര്യങ്ങൾ നമ്മെ സംതൃപ്തരാക്കുന്നു എന്നു വിശ്വസിക്കുന്ന കെണിയിൽ ജീവിതത്തിൽ പലപ്പോഴും നാം വീണുപോകാം.  നമ്മുടെ പാപങ്ങൾ നമ്മെ സംതൃപ്തരാക്കുന്നു എന്നു ചിന്തിക്കുന്ന വഞ്ചനയിൽപ്പോലും നാം അകപ്പെട്ടേക്കാം.  വിചിത്രമെന്നു പറയട്ടെ, അവ ഒരുതരത്തിലുള്ള താൽക്കാലിക സംതൃപ്തി നൽകുന്നുമുണ്ട്. എന്നാൽ ഈ “സംതൃപ്തി” ഉപരിപ്ലവവും വഞ്ചനാപരവുമാണ്.  ദൈവമല്ലാതെ മറ്റൊന്നും നമ്മുടെ ആത്മാക്കളെ സംതൃപ്തരാക്കുകയില്ല എന്ന ആഴമായ തിരിച്ചറിവിലേക്ക് നാം എത്തുമ്പോൾ, നാം അനുഗ്രഹിക്കപ്പെടുകയും അവിടുത്തെ മാത്രം ആശ്രയിച്ച് യഥാർഥ സംതൃപ്തി തേടാൻ സന്നദ്ധരാകുകയും ചെയ്യും.  അവിടുത്തെ കരുണയെ ആഴത്തിൽ തിരിച്ചറിയുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകൂ (കാണുക: ഡയറി #42).

ദൈവത്തിന്റെ കരുണയാൽ സംതൃപ്തരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  എല്ലാ ദിവസവും അവിടുത്തെ കരുണ തേടുന്നുണ്ടോ?  നിങ്ങളുടെ ഹൃദയത്തിലെ ആഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുക.  നിങ്ങൾ എന്തിനുവേണ്ടിയാണ് ആഗ്രഹിക്കുന്നത്?  നിങ്ങളുടെ ആഗ്രഹം ദൈവത്തിലും ദൈവത്തിൽ മാത്രവുമായി കേന്ദ്രീകരിക്കാൻ കഴിയേണ്ടതിന്, അനാരോഗ്യകരവും വിവേകശൂന്യവുമായ ആസക്തികളിൽനിന്നും ആഗ്രഹങ്ങളിൽനിന്നും നിങ്ങളെ മോചിപ്പിക്കാൻ ഇന്ന് ദൈവകൃപയെ അനുവദിക്കുക.

കർത്താവേ, അങ്ങയുടെ സമൃദ്ധമായ കരുണയോടെ എന്റെ അടുക്കൽ വരണമേ; കടന്നുപോകുന്ന ഈ ലോകത്തിന്റെ ആഗ്രഹങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ.  എല്ലാറ്റിലുമുപരിയായി അങ്ങയെ ആഗ്രഹിക്കാനും, ആ ആഗ്രഹത്തിൽ അങ്ങയുടെ ദിവ്യസ്നേഹത്തിൽ മുഴുകാനും എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഫെബ്രുവരി 3: വിശുദ്ധ ബ്ലാസിയൂസ്, മെത്രാനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം

കൂടാതെ:

ഫെബ്രുവരി 3: വിശുദ്ധ അൻസ്ഗർ, മെത്രാൻ—ഐച്ഛിക അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ