മലയാളം

വിചിന്തനം 35: കർത്താവിന്റെ പീഡാനുഭവം അനുഭവിച്ചറിയുക

“ക്രൂശിതരൂപം” വരച്ചത് ജോട്ടോ

വീഡിയോ

നമ്മുടെ കർത്താവിന്റെ പീഡാനുഭവം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? അവിടുത്തെ സഹനങ്ങൾ നിങ്ങളുടെ ആത്മാവിൽ അനുഭവിച്ചറിയുന്നുണ്ടോ? ആദ്യമൊക്കെ ഇത് അഭിലഷണീയമല്ലെന്നു തോന്നിയേക്കാം. എന്നാൽ നമ്മുടെ കർത്താവിന്റെ സഹനങ്ങളും പീഡാനുഭവവും അനുഭവിച്ചറിയുന്നത് വലിയൊരു കൃപയാണ്. അവിടുത്തെ സഹനം അനുഭവിച്ചറിയുമ്പോൾ, നാം അതിനെ നേരിടുകയും നമ്മുടേതെന്നപോലെ ആശ്ലേഷിക്കുകയും വേണം. അവിടുത്തെ സഹനങ്ങൾ നാം നമ്മുടെ ജീവിതത്തിൽ ജീവിക്കണം. അങ്ങനെ ചെയ്യുമ്പോൾ, അവിടുത്തെ സഹനം ദൈവിക സ്നേഹവും കരുണയും തന്നെയാണെന്നു നാം കണ്ടെത്തിത്തുടങ്ങുന്നു. എല്ലാ സഹനങ്ങളും ഏറ്റുവാങ്ങിയ അവിടുത്തെ ആത്മാവിലെ സ്നേഹം, സകലതും സ്നേഹത്തിൽ സഹിക്കാൻ നമ്മെ പ്രാപ്തരാക്കുന്നുവെന്നും നാം കണ്ടെത്തുന്നു. സ്നേഹം സകലതും സഹിക്കുകയും സകലതിനെയും ജയിക്കുകയും ചെയ്യുന്നു. ഈ വിശുദ്ധവും ശുദ്ധീകരിക്കപ്പെട്ടതുമായ സ്നേഹം നിങ്ങളെ മുഴുവനായി ഗ്രസിക്കട്ടെ; അങ്ങനെ ജീവിതത്തിൽ നേരിടുന്നതെന്തും സ്നേഹത്തിൽ സഹിക്കാൻ നിങ്ങൾക്കു കഴിയും (കാണുക ഡയറി #46).

ഇന്ന് ക്രൂശിതരൂപത്തിലേക്കു ദൃഷ്ടിയുറപ്പിക്കുക. സ്നേഹത്തിന്റെ പരിപൂർണ്ണ ബലിയിലേക്കു ദൃഷ്ടിയുറപ്പിക്കുക. നിങ്ങളോടുള്ള സ്നേഹത്താൽ സകലതും മനസ്സോടെ സഹിച്ച നമ്മുടെ ദൈവത്തിലേക്കു ദൃഷ്ടിയുറപ്പിക്കുക. സഹനത്തിലെ സ്നേഹത്തിന്റെയും ബലിയിലെ സ്നേഹത്തിന്റെയും ഈ മഹാരഹസ്യത്തെക്കുറിച്ചു ധ്യാനിക്കുക. അതു മനസ്സിലാക്കുക, സ്വീകരിക്കുക, സ്നേഹിക്കുക, ജീവിതത്തിൽ ജീവിക്കുക.

കർത്താവേ, അങ്ങയുടെ കുരിശ് ത്യാഗപൂർണ്ണമായ സ്നേഹത്തിന്റെ പരിപൂർണ്ണ മാതൃകയാണ്. ഇതുവരെ അറിയപ്പെട്ടിട്ടുള്ള സ്നേഹത്തിന്റെ ഏറ്റവും നിർമ്മലവും ഉന്നതവുമായ രൂപമാണത്. ഈ സ്നേഹം മനസ്സിലാക്കാനും എന്റെ ഹൃദയത്തിലേക്കു സ്വീകരിക്കാനും എന്നെ സഹായിക്കണമേ. സ്നേഹത്തിന്റെ പരിപൂർണ്ണ ബലിയായ അങ്ങയുടെ ബലി ഞാൻ സ്വീകരിക്കുമ്പോൾ, എന്റെ എല്ലാ പ്രവൃത്തികളിലും എന്റെ മുഴുവൻ അസ്തിത്വത്തിലും ആ സ്നേഹം ജീവിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ