മലയാളം

വിചിന്തനം 82: ആസക്തികൾ

റെംബ്രാന്റിന്റെ ‘ഭോഷനായ ധനികന്റെ ഉപമ’

വീഡിയോ

ജീവിതത്തിൽ നമുക്ക് ആസക്തി തോന്നാവുന്ന അനേകം കാര്യങ്ങളുണ്ട്. ചിലപ്പോൾ നല്ല കാര്യങ്ങളോടുപോലും നമുക്ക് ആസക്തി തോന്നാം. മിക്കപ്പോഴും നാം ആസക്തി പുലർത്തുന്നത് നമ്മുടെതന്നെ പിടിവാശി നിറഞ്ഞ ഇച്ഛയോടാണ്. നമുക്ക് വേണ്ടത് നാം ആഗ്രഹിക്കുന്ന സമയത്തുതന്നെ ലഭിക്കണമെന്ന് നാം ശഠിക്കുന്നു. ദൈവത്തോടും അവിടുത്തെ വിശുദ്ധ ഹിതത്തോടുമല്ലാതെ മറ്റൊന്നിനോടും ആസക്തിയില്ലാതിരിക്കാൻ പരിശ്രമിക്കുക എന്നത് യഥാർഥ വിശുദ്ധിയിലേക്കുള്ള ഒരു പ്രധാന മാർഗമാണ്. ഇതിനായി ജീവിതത്തിൽ പലതും “വിട്ടുകൊടുക്കുകയും” ഏറെ സമർപ്പിക്കുകയും ചെയ്യേണ്ടതുണ്ട് (കാണുക ഡയറി #338).

നിങ്ങൾ എന്തിനോടാണ് ആസക്തി പുലർത്തുന്നത്? ആദ്യം മനസ്സിൽ വരുന്നത് എന്താണ്? വിട്ടുകൊടുക്കാൻ നിങ്ങൾ ആഗ്രഹിക്കാത്തത് എന്താണ്? ജീവിതത്തിലെ നല്ല കാര്യങ്ങളോടുള്ള ആസക്തിപോലും ദൈവത്തെക്കാൾ സൃഷ്ടികളിൽ കൂടുതൽ ആശ്രയിക്കുന്ന ഒരു രീതിയാണ്. വാസ്തവത്തിൽ, ദൈവത്തെയോ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ മറ്റാരെയെങ്കിലുമോ യഥാർഥമായി സ്നേഹിക്കാനുള്ള ഒരേയൊരു മാർഗം നിങ്ങളുടെ സ്വാർഥമായ ആസക്തികളിൽനിന്ന് സ്വതന്ത്രരാകുക എന്നതാണ്. അപ്പോൾ ദൈവസ്നേഹത്തിന് നിങ്ങളിൽ നിറഞ്ഞൊഴുകാനും അവിടുത്തെ നിർമ്മലവും പരിപൂർണ്ണവുമായ സ്നേഹത്താൽ നിങ്ങളിലൂടെ മറ്റുള്ളവരെ സ്നേഹിക്കാനും കഴിയും.

കർത്താവേ, അങ്ങയിൽനിന്നല്ലാത്തതെല്ലാം വിട്ടുകൊടുക്കാൻ എന്നെ സഹായിക്കണമേ. പ്രത്യേകിച്ച്, എന്റെ പാപം തിരിച്ചറിയാനും അത് അങ്ങേക്കു സമർപ്പിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ ഹൃദയത്തോടെ എന്റെ കുടുംബാംഗങ്ങളെ സ്നേഹിക്കാൻ എനിക്കു സ്വാതന്ത്ര്യമുണ്ടാകേണ്ടതിന്, അവരോടുള്ള ആസക്തിയിൽനിന്നുപോലും വിശുദ്ധമായ രീതിയിൽ സ്വതന്ത്രനാകാൻ എന്നെ സഹായിക്കണമേ. എന്റെ കർത്താവേ, അങ്ങുമാത്രമായിരിക്കട്ടെ എന്റെ ലക്ഷ്യവും സ്നേഹവും. ഈ സ്നേഹത്തിൽ, അങ്ങയുടെ ഹൃദയത്തോടെ എല്ലാവരെയും എങ്ങനെ സ്നേഹിക്കാമെന്ന് ഞാൻ കണ്ടെത്തട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇരുപത്തൊൻപതാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

മാർച്ച് 23 – മൊഗ്രൊവെഹോയിലെ വിശുദ്ധ തുരിബിയൂസ്, മെത്രാൻ

നോമ്പുകാല സഹായവിഭവങ്ങൾ

നോമ്പുകാല സഹായവിഭവങ്ങൾ

നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ