ചിത്രം: pxfuel.com
വീഡിയോ
എപ്പോഴും ദൈവത്തിന്റെ തിരുഹിതം നിറവേറ്റാൻ നിങ്ങൾക്കു കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! എല്ലാ കാര്യങ്ങളിലും എല്ലാ സാഹചര്യങ്ങളിലും ദൈവത്തോട് പൂർണമായി “അതെ” എന്നു പറയാൻ നിങ്ങൾക്കു തീരുമാനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! നിങ്ങൾക്ക് അതു സാധിക്കും എന്നതാണ് സത്യം. ഇങ്ങനെയൊരു സമ്പൂർണമായ തീരുമാനത്തിൽനിന്ന് നിങ്ങളെ തടയുന്നത് പിടിവാശി നിറഞ്ഞ നിങ്ങളുടെ സ്വന്തം ഇഷ്ടം മാത്രമാണ് (കാണുക ഡയറി #374).
നാം പിടിവാശിക്കാരും സ്വന്തം ഇഷ്ടത്തിൽ ഉറച്ചുനിൽക്കുന്നവരുമാണെന്ന് സമ്മതിക്കുക പ്രയാസമാണ്. സ്വന്തം ഇഷ്ടം ഉപേക്ഷിച്ച്, പകരം എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ തിരുഹിതം തിരഞ്ഞെടുക്കുക പ്രയാസമാണ്. എത്ര പ്രയാസമാണെങ്കിലും, ഇതു നമ്മുടെ ഉറച്ച തീരുമാനമാകണം. പരാജയപ്പെടുമ്പോൾ നാം വീണ്ടും തീരുമാനമെടുക്കണം. വീണ്ടും വീണ്ടും പരിശ്രമിക്കുന്നതിൽ ഒരിക്കലും മടുപ്പുതോന്നരുത്. നിങ്ങളുടെ അചഞ്ചലമായ പരിശ്രമം നമ്മുടെ കർത്താവിന്റെ ഹൃദയത്തിന് സന്തോഷം പകരുന്നു.
കർത്താവേ, എല്ലാ കാര്യങ്ങളിലും അവിടുത്തെ ദൈവിക തിരുഹിതം സ്വീകരിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. എന്റെ സ്വാർത്ഥമായ ഇഷ്ടത്തിൽനിന്ന് സ്വതന്ത്രനാകാനും എല്ലാ കാര്യങ്ങളിലും അങ്ങയെ മാത്രം തിരഞ്ഞെടുക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ കരങ്ങളിൽ ഞാൻ എന്നെത്തന്നെ പൂർണമായി സമർപ്പിക്കുന്നു. ഞാൻ വീഴുമ്പോൾ, നിരാശയ്ക്ക് വഴങ്ങാതെ വീണ്ടും എഴുന്നേൽക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മുപ്പത്തിനാലാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ
നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




