മലയാളം

ധ്യാനചിന്ത 97: നമ്മുടെ ബലഹീനത എന്ന “ഒഴികഴിവ്”

മംഗളവാർത്ത, രചന: ലൂക്കാ ജോർദാനോ

വീഡിയോ

ഒരു ബഹിരാകാശവാഹനം ആദ്യംമുതൽ നിർമ്മിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ, ഈ മേഖലയിൽ നിങ്ങൾക്കു വേണ്ട പ്രാവീണ്യമില്ലെന്നും അതിനാൽ ആവശ്യപ്പെടുന്ന കാര്യം ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് നിങ്ങൾ എതിർത്തേക്കാം.  ദൈവത്തിന്റെ തിരുഹിതത്തെക്കുറിച്ചും നാം പലപ്പോഴും അവിടുത്തോട് ഇതേ രീതിയിൽ പ്രതികരിക്കാറുണ്ട്.  നമ്മുടെ കർത്താവ് നമ്മോട് അമിതമായി ആവശ്യപ്പെടുന്നതായി നമുക്ക് എളുപ്പത്തിൽ തോന്നാം. എന്നാൽ ഇത് വിവേകശൂന്യമായ ചിന്തയാണ്; കാരണം, നിർവഹിക്കാനുള്ള കൃപകൂടി നൽകാതെ ഒരു കാര്യവും ചെയ്യാൻ നമ്മുടെ കർത്താവ് നമ്മോട് ഒരിക്കലും ആവശ്യപ്പെടുകയില്ല (കാണുക ഡയറി #435).

എന്തു ചെയ്യാനാണ് നിങ്ങൾക്കു യോഗ്യതയില്ലെന്നു തോന്നുന്നത്?  ഒരുപക്ഷേ അത് നിങ്ങളുടെ കുടുംബത്തിലെ ഒരു കാര്യമായിരിക്കാം, അല്ലെങ്കിൽ ദേവാലയത്തിൽ നിങ്ങൾ സഹായിക്കേണ്ട ഒരു പ്രവർത്തനമായിരിക്കാം.  അതുമല്ലെങ്കിൽ, നമ്മുടെ കർത്താവ് നിങ്ങളുടെ ഹൃദയത്തിൽ ഒരു കാര്യം പ്രചോദിപ്പിച്ചിട്ടുണ്ടാകാം; എന്നാൽ സ്വന്തം കഴിവില്ലായ്മയെക്കുറിച്ചുള്ള തോന്നൽമൂലം നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കാൻ മടിക്കുന്നുണ്ടാകാം.  എന്നാൽ നാം ഈശോയിൽ വിശ്വസിക്കുന്നുവെങ്കിൽ, നമ്മുടെ ജീവിതത്തിൽ അവിടുത്തെ പരിപൂർണ്ണമായ തിരുഹിതം നിറവേറ്റാൻ നമുക്കു കഴിയുമെന്നും വിശ്വസിക്കണം.  അവിടുത്തെ കൃപയാൽ നമുക്കു നിർവഹിക്കാൻ കഴിയുന്നതിന് അപ്പുറമുള്ള ഒന്നിലേക്കും അവിടുന്ന് ഒരിക്കലും നമ്മെ വിളിക്കുകയില്ലെന്ന് നാം വിശ്വസിക്കണം.

കർത്താവേ, ഇന്നും ഞാൻ അങ്ങയോട് “അതെ” എന്നു പറയുന്നു.  അങ്ങയുടെ തിരുഹിതം നിറവേറ്റാനുള്ള എന്റെ സമർപ്പണം ഞാൻ ഒരിക്കൽക്കൂടി പുതുക്കുന്നു.  അങ്ങ് എന്നെ ഏല്പിച്ച വിശുദ്ധ ദൗത്യം നിറവേറ്റുന്നതിൽനിന്ന് ഉത്കണ്ഠയോ ആത്മവിശ്വാസക്കുറവോ എന്നെ തടയാൻ ഞാൻ ഒരിക്കലും അനുവദിക്കാതിരിക്കട്ടെ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഈസ്റ്ററിനായി കൂടുതൽ വായനകൾ

അഞ്ചാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്ക നൊവേന

ഏപ്രിൽ 7 – വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ദെ ലാ സാൽ, പുരോഹിതൻ
(ഈസ്റ്ററിന്റെ അഷ്ടദിനാഘോഷത്തിൽ വരുന്നതിനാൽ ഈ വർഷം ആരാധനാക്രമ സ്മരണയായി ആചരിക്കുന്നില്ല)

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


ഇ-പുസ്തകമായും പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്:

Amazon –  Barnes and Noble – Google Play – iTunes

ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന ധ്യാനചിന്തകൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ