മലയാളം

ധ്യാനചിന്ത 98: ഒരു ഉപകരണമാകുക

പ്രാർഥിക്കുന്ന പത്രോസ് അപ്പസ്തോലൻ, ഹെൻഡ്രിക് ബ്ലൂമാർട്ടിന്റെ രചന

വീഡിയോ

ഏതെങ്കിലും ദൗത്യം നിറവേറ്റാൻ ദൈവം നമ്മെ വിളിക്കുമ്പോൾ, ആരാണ് പ്രവർത്തിക്കുന്നത്?  ദൈവമോ നമ്മളോ?  നമ്മൾ ഇരുവരും പ്രവർത്തിക്കുന്നു എന്നതാണ് സത്യം; ദൈവമാണ് ഉറവിടം, നമ്മൾ ഉപകരണവും.  നാം സ്വതന്ത്രമനസ്സോടെ പരിശ്രമിക്കുന്നു; എന്നാൽ നമ്മിലൂടെ പ്രകാശിക്കുന്നത് ദൈവമാണ്.  ഒരു ജാലകത്തിന് വീട്ടിൽ വെളിച്ചത്തിന്റെ ഉറവിടമായി വർത്തിക്കാൻ കഴിയുമെങ്കിലും, പ്രകാശിക്കുന്നത് ജാലകമല്ല, സൂര്യനാണ്.  അതുപോലെ, ദൈവം നമ്മിലൂടെ പ്രകാശിക്കേണ്ടതിന് നാം നമ്മെത്തന്നെ അവിടുത്തെ സമർപ്പിക്കണം. എന്നാൽ, നമ്മുടെ ലോകത്തിൽ ദൈവം പ്രകാശിക്കുന്നതിനുള്ള ഒരു ജാലകം മാത്രമാണ് നാം എന്ന് എപ്പോഴും ഓർക്കണം (കാണുക ഡയറി #438).

നിങ്ങളിലൂടെ ദൈവം ഉജ്ജ്വലമായി പ്രകാശിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  അവിടുത്തെ സ്നേഹരശ്മികൾ പ്രസരിച്ച് മറ്റുള്ളവർക്ക് വെളിച്ചം പകരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  എങ്കിൽ, അവിടുത്തെ കൃപയുടെ ഉപകരണമാകാൻ കഴിയേണ്ടതിന് നിങ്ങളെത്തന്നെ എളിമപ്പെടുത്തുക.  നിങ്ങൾ ഒരു ഉപകരണം മാത്രമാണെന്നും ഉറവിടമല്ലെന്നും തിരിച്ചറിയുക.  സകല കൃപയുടെയും ഉറവിടമായ ദൈവത്തിനായി ഹൃദയം തുറക്കുക; അവിടുന്ന് വലിയ ശക്തിയോടും പ്രഭയോടുംകൂടെ നിങ്ങളിലൂടെ പ്രകാശിക്കും.

കർത്താവേ, അങ്ങയുടെ കരുണാർദ്രമായ ഹൃദയത്തിനായി ഒരു ജാലകമായി ഞാൻ എന്നെത്തന്നെ അങ്ങേയ്ക്കു സമർപ്പിക്കുന്നു.  പ്രിയ കർത്താവേ, എന്നിലൂടെ പ്രകാശിക്കണമേ.  അങ്ങയുടെ കൃപയുടെ യഥാർഥ ഉപകരണമായി ഞാൻ മാറട്ടെ. സകല കൃപയുടെയും കരുണയുടെയും ഉറവിടം അങ്ങും അങ്ങു മാത്രവുമാണെന്ന് ഞാൻ എപ്പോഴും ഓർക്കട്ടെ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആറാം ദിവസം: ദൈവകരുണയുടെ ഞായറാഴ്ചയ്ക്കുള്ള ഒരുക്കമായ നൊവേന

ഈസ്റ്ററിനായി കൂടുതൽ വായനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ