മലയാളം

വിചിന്തനം 110: കരുണയുടെ കിരണങ്ങൾ

ഈശോയുടെ തിരുഹൃദയത്തിലെ കരുണ അതിമഹത്തായ പ്രഭയോടെ പ്രകാശിക്കുന്നു.  വിശുദ്ധ ഫൗസ്റ്റീന കണ്ട ദൈവകരുണയുടെ ചിത്രം ഇതായിരുന്നു.  നമ്മുടെ കർത്താവിന്റെ തുറന്ന തിരുഹൃദയത്തിൽനിന്ന് പ്രകാശവും കൃപയും ലോകത്തിലേക്ക് പ്രവഹിച്ചിറങ്ങി.  ലോകത്തിന്മേൽ തുടർന്നും പ്രകാശിക്കാൻ ഈശോ ആഗ്രഹിക്കുന്നു…

ധ്യാനചിന്ത 106: ക്രിസ്തുവിൽ ഉറങ്ങുക

ഓരോ രാത്രിയും ഉറങ്ങാൻ പോകുമ്പോൾ, നമ്മുടെ കർത്താവിന്റെ കൃപയിലും കരുണയിലും ഉറങ്ങാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു.  പുതുജീവനും ഉന്മേഷവും നേടാനായി അവിടുത്തെ കരങ്ങളിൽ വിശ്രമിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു.  ഉറക്കം പ്രാർത്ഥനയുടെ ഒരു പ്രതിരൂപമാണ്; വാസ്തവത്തിൽ, അത് പ്രാർത്ഥനയുടെ ഒരു രൂപമായിത്തീരാനും കഴിയും.  വിശ്രമിക്കുക എന്നത് ദൈവത്തിൽ വിശ്രമിക്കുക എന്നതാണ്.  ഓരോ…

വിചിന്തനം 75: മറ്റുള്ളവരിൽ ക്രിസ്തുവിനെ കണ്ടുമുട്ടുക

ദിവ്യകാരുണ്യം യഥാർത്ഥത്തിൽ പരിശുദ്ധമാണ്. നാം അതിനെ വണങ്ങുകയും അങ്ങേയറ്റം ആദരവോടെ സമീപിക്കുകയും ചെയ്യുന്നു. നമ്മുടെ കർത്താവിനെ നാം ഒരിക്കലും വലിച്ചെറിയുകയോ തറയിലോ ആദരവിനു നിരക്കാത്ത ഏതെങ്കിലും സ്ഥലത്തോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല. എന്നിട്ടും, ഈശോയോടു കാണിക്കുന്ന അതേ ആദരവോടെ മറ്റുള്ളവരോട് പെരുമാറുന്നതിൽ നാം പലപ്പോഴും വീഴ്ച വരുത്തുന്നു…

വിചിന്തനം 70: സഹിക്കുന്ന ക്രിസ്തുവിനോട് താദാത്മ്യപ്പെടുക

ക്രിസ്തുവിന്റെ ഏതു രൂപമാണ് നിങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്നത്? ഏതു രൂപത്തോടാണ് നിങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ താദാത്മ്യപ്പെടാൻ കഴിയുന്നത്? എല്ലാവരുടെയും രാജാവായി മഹത്വപ്പെട്ട ക്രിസ്തുവിന്റെ രൂപമോ? അതോ അടിയേറ്റു സഹിക്കുന്ന ക്രിസ്തുവിന്റെ രൂപമോ? ഒടുവിൽ, മഹത്വത്തിലും പ്രതാപത്തിലും വിരാജിക്കുന്ന കർത്താവിൽ നാം ദൃഷ്ടിയുറപ്പിക്കും; അത്…

featured image DM

വിചിന്തനം 6: ദൈവകരുണയുടെ ചിത്രം

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ വഴികളിലൂടെ ഭക്തിയുടെ ഒരു പുതിയ രൂപത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു.  ദൈവകരുണയുടെ വിശുദ്ധചിത്രത്തെക്കുറിച്ചുള്ള ധ്യാനമാണ് ആദ്യത്തെ വഴി.  എല്ലാവർക്കും കാണാനായി തന്റെ കരുണാർദ്രമായ സ്നേഹത്തിന്റെ ഒരു ചിത്രം വരപ്പിക്കണമെന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് ആവശ്യപ്പെട്ടു. അത് ഒരു ചിത്രമാണ്…

ധ്യാനചിന്ത 342: പീഡാനുഭവം നൽകുന്ന നവോന്മേഷം

സാധാരണയായി “പീഡാനുഭവം”, “നവോന്മേഷം” എന്നീ വാക്കുകൾ നാം ഒരുമിച്ചു ചേർക്കാറില്ല. ക്രിസ്തുവിന്റെ പീഡാനുഭവം എങ്ങനെ നവോന്മേഷദായകമാകും? ഭൗമിക കാഴ്ചപ്പാടിൽ അത് ഭയാനകവും ദുഃഖകരവും മാത്രമാണ്. കർത്താവ് അത്യധികം പീഡകൾ സഹിച്ചു; നമ്മുടെ പരിശുദ്ധ അമ്മയും അവിടുത്തോടൊപ്പം അതീവ ദുഃഖാർത്തമായ…