മലയാളം

ധ്യാനചിന്ത 310: ദുഷ്ടന്റെ ഭോഷത്തം

പിശാച് യാഥാർഥ്യമാണ്; അവന്റെ പ്രലോഭനങ്ങളും യാഥാർഥ്യമാണ്. കലർപ്പില്ലാത്ത വെറുപ്പോടെ അവൻ നിങ്ങളെ വെറുക്കുകയും നിങ്ങളുടെ നാശം ആഗ്രഹിക്കുകയും ചെയ്യുന്നു. ഇത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നാൽ ദുഷ്ടൻ ഏറെ കൗശലക്കാരനും മറ്റുള്ളവരെ തന്ത്രപൂർവം നിയന്ത്രിക്കുന്നവനുമാണ്. അതിനാൽ അവൻ നിങ്ങളോട് പച്ചക്കള്ളം പറയുന്നത് വിരളമായിരിക്കും; കാരണം, ഈ പ്രലോഭനം മിക്കവാറും നിങ്ങളെ വിശ്വസിപ്പിക്കില്ലെന്ന് അവനറിയാം…

ധ്യാനചിന്ത 309: മറ്റുള്ളവരുമായുള്ള സംഭാഷണം

മറ്റൊരാളുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോഴെല്ലാം ദൈവസ്നേഹം പങ്കുവയ്ക്കാനുള്ള ഒരു അവസരമാണ് നമുക്കു ലഭിക്കുന്നത്.  സാധാരണ സംഭാഷണങ്ങളിൽപ്പോലും അതിനുള്ള സാധ്യതയുണ്ട്.  ഉദാഹരണത്തിന്, മറ്റൊരാളുടെ ജീവിതവിശേഷങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നത് അവരോടുള്ള കരുതലും താത്പര്യവും പ്രകടിപ്പിക്കുകയും അവരുടെ അന്തസ്സ് നിങ്ങൾ തിരിച്ചറിയുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു…

വിചിന്തനം 308: ഒരു അമ്മയുടെ സ്നേഹം

ദൈവത്തിന്റെ പരിപൂർണ്ണമായ സ്നേഹത്തെ പൂർണ്ണമായി വെളിപ്പെടുത്താൻ ഭൗമികമായ ഒരു പ്രതിരൂപത്തിനും കഴിയില്ല എന്നത് സത്യമാണ്.  ദൈവം എല്ലാറ്റിനും അതീതനാണ്; അവിടുത്തെ സ്നേഹം ഈ ലോകത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ്.  എന്നിരുന്നാലും, ദൈവസ്നേഹത്തിന്റെ വിവിധ വശങ്ങൾ വെളിപ്പെടുത്തുന്ന അനേകം കാര്യങ്ങൾ ഈ ലോകത്തിലുണ്ട്.  അത്തരമൊരു പ്രതിരൂപമാണ് ഒരു അമ്മയുടെ സ്നേഹം.  എങ്കിലും…

വിചിന്തനം 307: ഒരു ദിവ്യസുഹൃത്തുമായുള്ള സംഭാഷണം

പ്രാർഥിക്കുന്ന ഒരു താപസൻ, ഗെറിറ്റ് ഡൗവിന്റെ ചിത്രശാലയുടെ രചന Video നിങ്ങൾ എങ്ങനെയാണ് പ്രാർഥിക്കുന്നത്? പ്രാർഥിക്കാൻ നല്ല വഴികൾ പലതുണ്ട്. പൊതുവായി സ്വീകരിക്കുന്ന ചില രീതികൾ ഇവയാണ്: വിശുദ്ധ കുർബാനയിലോ മറ്റേതെങ്കിലും ആരാധനാക്രമത്തിലോ പങ്കെടുക്കുക, ജപമാലയോ മറ്റു ചെറുജപമാലകളോ ചൊല്ലുക, വിശുദ്ധ ഗ്രന്ഥം ധ്യാനപൂർവം വായിക്കുക, …

കൂടുതൽ വായിക്കുക

ധ്യാനം 306: ദൈവം പിന്മാറുന്നില്ല

ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് നിങ്ങൾ സംശയിക്കുന്നുണ്ടോ? നിങ്ങളെ തേടിവരുന്നതിൽനിന്ന് ദൈവം ഒരിക്കലും പിന്മാറുന്നില്ല എന്നതാണ് സത്യം. നമ്മുടെ വിശുദ്ധിയുടെ വലിയൊരു പങ്ക് നമ്മെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, അതിലേറെയും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ഈ ഭൂമിയിലായിരിക്കുമ്പോൾ, നിങ്ങളെ തേടിവരുന്നതും നിങ്ങളുടെ മാനസാന്തരത്തിനായി പരിശ്രമിക്കുന്നതും ദൈവം ഒരിക്കലും നിർത്തുന്നില്ല. അവിടുന്ന് തന്റെ കരുണ അയയ്ക്കുന്നു…

വിചിന്തനം 305: ദൈവസ്നേഹത്തിന്റെ ആഴങ്ങൾ

നിങ്ങളോടുള്ള സ്നേഹം നിമിത്തം ഒരാൾ നിങ്ങൾക്കുവേണ്ടി സ്വന്തം ജീവൻ നൽകുന്നതായി സങ്കൽപ്പിക്കുക. സ്വന്തം ജീവൻ സ്വമനസ്സാ നൽകിയില്ലെങ്കിൽ നിങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്ന് അറിയാവുന്ന ഒരു സാഹചര്യത്തിൽ അവർ എത്തിപ്പെട്ടു. അതിനാൽ, നിങ്ങളുടെ ജീവനു പകരമായി സ്വന്തം ജീവൻ നൽകിക്കൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ടുവരാൻ അവർ തീരുമാനിച്ചു. ഒരാൾ ഇങ്ങനെ ചെയ്യണമെങ്കിൽ…

വിചിന്തനം 304: എല്ലാ കാര്യങ്ങളിലും സത്യം

നാം സത്യത്തെ ഭയപ്പെടണമോ? ഒരു വശത്ത്, സത്യം നമ്മെ കഷ്ടതകളിലേക്കു നയിച്ചേക്കാം. ഉദാഹരണത്തിന്, രക്തസാക്ഷികളെ നോക്കുക. രക്തം ചിന്തിക്കൊണ്ട് അവർ സത്യത്തിനു സാക്ഷികളാകുന്നു. സത്യത്തിനുവേണ്ടിയുള്ള അവരുടെ സാക്ഷ്യം അവർക്കെതിരായ പീഡനത്തിനു കാരണമായി എന്ന അർത്ഥത്തിൽ മാത്രമാണ് അവർ “കഷ്ടതയിലായത്”. എന്നാൽ…

വിചിന്തനം 303: മൗനം

നമ്മുടെ ആധുനിക സാങ്കേതിക ലോകത്തിൽ പലരും നേരിടുന്ന അപകടങ്ങളിലൊന്നാണ് നിലയ്ക്കാത്ത ശബ്ദകോലാഹലം. ദിവസം മുഴുവൻ പലവിധ സംസാരങ്ങൾ നമ്മെ അനായാസം പൊതിയുന്നു. റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവയിലൂടെയോ മറ്റൊരാളുടെ ഇടതടവില്ലാത്ത സംസാരത്തിലൂടെയോ ആകാം അത്. അപൂർവമായേ നമുക്ക് അഗാധമായ…

വിചിന്തനം 302: മഹത്തായതും ശക്തവും തീക്ഷ്ണവുമായ ബുദ്ധി

നമ്മുടെ മനസ്സ് ദൈവത്തിൽനിന്നുള്ള ഒരു ദാനമാണ്; അവിടുത്തെ ഛായയിലും സാദൃശ്യത്തിലും നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിന്റെ രണ്ടു പ്രധാന വഴികളിൽ ഒന്നുമാണ് അത്.  മറ്റേത് നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തി എന്ന ദാനത്തിലൂടെയാണ്.  എന്നാൽ ബുദ്ധി അത്ഭുതകരമായ ഒരു ദാനമാണ്; അത് ദൈവത്തിന്റെ പ്രവർത്തനത്തിനായി സമർപ്പിക്കപ്പെടണം.  നമ്മുടെ കർത്താവ്… എന്നു പ്രാർത്ഥിക്കുന്നത് നല്ലതാണ്.

വിചിന്തനം 301: വിശുദ്ധരുടെ ഐക്യം

ദൈവകരുണ പ്രചരിപ്പിക്കാൻ തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കേണ്ട ഒരു യാഥാർഥ്യമാണ് വിശുദ്ധരുടെ ഐക്യം. ഈ നിത്യമായ ഐക്യം മനസ്സിലാക്കുമ്പോൾ, നാം ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ സ്വർഗത്തിൽ എന്നേക്കും ആനന്ദിക്കുമെന്ന് തിരിച്ചറിയാൻ നമുക്കു കഴിയും. ഉദാഹരണത്തിന്, ഇപ്രകാരമാണെങ്കിൽ…