മലയാളം
featured image DM

ആമുഖം – ദൈവകരുണയുടെ 365 ദിനങ്ങൾ ആരംഭിക്കുന്നു!

അക്രമവും അരാജകത്വവും നിരാശയും ആന്തരികമായ ഒറ്റപ്പെടലും വർധിച്ചുവരുന്ന ഒരു ലോകത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ദൈനംദിന വാർത്താതലക്കെട്ടുകളും സമൂഹമാധ്യമങ്ങളും പോലുള്ള ആധുനിക ആശയവിനിമയ മാർഗങ്ങളിലൂടെ അനേകർ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു ലോകമാണിത്. അങ്ങനെ…

വിചിന്തനം 365: കരുണയുടെ രാജ്ഞി

ഈ അവസാന വിചിന്തനം കരുണയുടെ രാജ്ഞിയായ, മഹാമഹത്വപൂർണയായ ദൈവമാതാവിനു സമർപ്പിക്കുന്നു. മറ്റാരെക്കാളും അമ്മ ദൈവകരുണയുടെ പരിപൂർണ ഉപകരണമായിരുന്നു; ഇന്നും അങ്ങനെതന്നെ തുടരുന്നു. മംഗളവാർത്തയുടെ വേളയിൽ തന്റെ സമ്മതത്തിലൂടെ, തന്റെ “അതെ” എന്ന മറുപടിയിലൂടെ, അമ്മ കരുണാസ്വരൂപനെത്തന്നെ ഈ ലോകത്തിലേക്കു കൊണ്ടുവന്നു. അമ്മ…

ധ്യാനം 364: മരണാസന്നർക്കുവേണ്ടിയുള്ള പ്രാർത്ഥന

നിങ്ങളുടെ നിത്യരക്ഷയെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ മരണവിനാഴിക അതീവ പ്രാധാന്യമുള്ളതാണ്. “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ, ഈ പവിത്രമായ വിനാഴികയ്ക്കുവേണ്ടിയാണ് നിങ്ങൾ പ്രത്യേകമായി പ്രാർത്ഥിക്കുന്നത്. അതൊരു വിശുദ്ധ വിനാഴികയാണ്. എന്നാൽ കവർന്നെടുക്കാൻ ശ്രമിച്ചുകൊണ്ട് ദുഷ്ടൻ ഒരിക്കൽക്കൂടി നിങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന ഒരു വിനാഴികകൂടിയാണത്…

വിചിന്തനം 363: ദൈവം സംസാരിക്കുന്നത് ശ്രവിക്കുക

വലിയ ബഹളമുള്ള, ആളുകൾ തിങ്ങിനിറഞ്ഞ ഒരു മുറിയിലാണ് നിങ്ങളെന്നു സങ്കല്പിക്കുക. മുറിയുടെ മറുവശത്തുനിന്ന് ഒരാൾ നിങ്ങളോട് പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നു. ആ വ്യക്തി സംസാരിക്കാൻ ശ്രമിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചേക്കാം; എന്നാൽ പറയുന്നതു കേൾക്കാൻ പ്രയാസമായിരിക്കും. ദൈവത്തിന്റെ സ്വരവും ഇതുപോലെയാണ്. ദൈവം സംസാരിക്കുമ്പോൾ, അവിടുന്ന് പതിഞ്ഞ സ്വരത്തിലാണ് സംസാരിക്കുന്നത്. അവിടുന്ന് സൗമ്യമായി സംസാരിക്കുന്നു…

ധ്യാനം 362: കരുണയുടെ രണ്ടു ഹൃദയങ്ങൾ

ഈശോയുടെ ഹൃദയം കരുണ മാത്രമാണ്. ലോകത്തിലേക്ക് കൃപ ചൊരിയുന്ന ഒരു ഉറവയാണത്. ഇത് ആശ്വാസകരമാണ്; എന്നാൽ കരുണയുടെ ഉറവയായി മാറേണ്ട മറ്റൊരു ഹൃദയവുമുണ്ട്: നിങ്ങളുടെ ഹൃദയം. കർത്താവിന്റെ കരുണയിൽ നിങ്ങൾ അത്രമേൽ ആഴ്ന്നിറങ്ങണം; അപ്പോൾ നിങ്ങളുടെ ഹൃദയം…

വിചിന്തനം 361: ത്യാഗവും പ്രാർത്ഥനയും

ഇത് മനസ്സിലാക്കാനും വിശ്വസിക്കാനും പ്രയാസമായിരിക്കാമെങ്കിലും, പരിശുദ്ധമായ പ്രാർത്ഥനയോടു ചേർന്ന ആന്തരിക ത്യാഗം ലോകമെങ്ങുമുള്ള സുവിശേഷപ്രഘോഷണത്തിന് അവിശ്വസനീയമായ നന്മ ചെയ്യുന്നു. വാസ്തവത്തിൽ, ദിവസേന ആന്തരിക…

വിചിന്തനം 360: ആത്മീയ പോരാട്ടം

പ്രലോഭകനായ സാത്താൻ യഥാർഥത്തിൽ ഉണ്ട്; എന്നാൽ അവനെ ഭയപ്പെടേണ്ടതില്ല. നിങ്ങൾ അവനു യാതൊരു ശ്രദ്ധയും കൊടുക്കരുത്. അവന്റെ ആശയങ്ങളുമായി ഇടപെടരുത്. അവനുമായി വിലപേശരുത്. പ്രലോഭനങ്ങളെ നേരിടുമ്പോൾ നിങ്ങൾക്ക് ധൈര്യവും ദൈവത്തിന്റെ കരുണയിൽ വിശ്വാസവും പ്രത്യാശയും ഉണ്ടായിരിക്കണം. ആയിത്തീരരുത്…

ധ്യാനം 359: നിത്യതയുടെ സ്നേഹം

ദൈവത്തിൽ കാലമില്ല.  കാലം തികച്ചും ഭൗമികമായ ഒരു പ്രതിഭാസമാണ്.  ദൈവത്തിൽ സകലതും ഉണ്ട്, എന്നും ഉണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും.  ഈ നിത്യസ്നേഹത്തിന്റെ ഒരു ഫലമിതാണ്: അനാദിമുതൽ ദൈവം നിങ്ങളെ സ്നേഹിച്ചിരിക്കുന്നു.  ലോകസ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്ന് നിങ്ങളെ അറിഞ്ഞിരുന്നു; ഇനിയും അറിയുകയും ചെയ്യും…

വിചിന്തനം 358: ദൈവത്തിന്റെ ദ്വിവിധ ദാനം

ദൈവകരുണയെക്കുറിച്ച് പറയുമ്പോൾ, പലപ്പോഴും നാം പാപമോചനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ദൈവകരുണയുടെ ആദ്യ പ്രവൃത്തിയാണിത്. അവിടുന്ന് ഓരോ പാപവും, ഏറ്റവും ചെറിയ അപൂർണ്ണതപോലും കാണുന്നു. ഈ പാപങ്ങൾ നമ്മുടെ കർത്താവിന് വരുത്തുന്ന സഹനങ്ങൾക്കിടയിലും, അവിടുന്ന് ക്ഷമിക്കാനായി കരുണ സമൃദ്ധമായി ചൊരിയുന്നു. പാപമോചനം…

വിചിന്തനം 357: കൃപയുടെ പ്രേരണകൾ

ആരെങ്കിലും വിഷമത്തിലായിരിക്കുമ്പോൾ, നിങ്ങൾ അവരിൽനിന്ന് അകന്നുമാറിയേക്കാം. അവരുമായി സംസാരിക്കുന്നത് നിങ്ങളുടെ സമയത്തിനും ഊർജത്തിനും വലിയൊരു ഭാരമാകുമെന്നു കരുതാൻ എളുപ്പമാണ്. എന്നാൽ നിങ്ങളുടെ സംഭാഷണം നയിക്കുന്നത് കർത്താവാണെങ്കിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ അവിടുത്തേക്കു കഴിയും. തീർച്ചയായും, ചില സന്ദർഭങ്ങളിൽ…