മലയാളം

വിചിന്തനം 327: ദൈവത്തിന്റെ മറഞ്ഞിരിക്കുന്ന സാന്നിധ്യം

ദൈവം മറഞ്ഞിരിക്കുന്നു. എന്നാൽ എന്തുകൊണ്ട്? നാം ഉത്സാഹത്തോടെ അവിടുത്തെ അന്വേഷിക്കേണ്ടതിനായി അവിടുന്ന് രഹസ്യത്തിന്റെയും നിശ്ശബ്ദതയുടെയും തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്നു. നിങ്ങളുടെ ഏക അഭിലാഷമായി നിങ്ങൾ അവിടുത്തെ തിരഞ്ഞെടുക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതിനാൽ, നിങ്ങളുടെ ശ്രദ്ധ പതറിക്കുന്ന ലോകകാര്യങ്ങളുമായി മത്സരിക്കാൻ അവിടുന്ന് തുനിയുന്നില്ല. നിങ്ങളുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന അവിടുത്തെ അന്വേഷിക്കാൻ ആഗ്രഹിക്കുക…

വിചിന്തനം 313: ഉറക്കമില്ലാത്ത രാത്രികൾ

എല്ലാ രാത്രിയിലും എളുപ്പത്തിൽ ഉറങ്ങുകയും രാവിലെവരെ ഉറക്കം തുടരുകയും ചെയ്യുന്ന ചിലരുണ്ട്. ഉറങ്ങാൻ ഏറെ ബുദ്ധിമുട്ടുന്ന മറ്റു ചിലരുമുണ്ട്; ഇത് അവർക്ക് വലിയൊരു ഭാരവും നിരുത്സാഹത്തിന്റെ കാരണവുമായി മാറുന്നു. പതിവായോ അപൂർവമായ അവസരങ്ങളിലെങ്കിലുമോ ഉറങ്ങാൻ ബുദ്ധിമുട്ടുന്ന ഒരാളാണ് നിങ്ങളെങ്കിൽ, കാണുക…

വിചിന്തനം 307: ഒരു ദിവ്യസുഹൃത്തുമായുള്ള സംഭാഷണം

പ്രാർഥിക്കുന്ന ഒരു താപസൻ, ഗെറിറ്റ് ഡൗവിന്റെ ചിത്രശാലയുടെ രചന Video നിങ്ങൾ എങ്ങനെയാണ് പ്രാർഥിക്കുന്നത്? പ്രാർഥിക്കാൻ നല്ല വഴികൾ പലതുണ്ട്. പൊതുവായി സ്വീകരിക്കുന്ന ചില രീതികൾ ഇവയാണ്: വിശുദ്ധ കുർബാനയിലോ മറ്റേതെങ്കിലും ആരാധനാക്രമത്തിലോ പങ്കെടുക്കുക, ജപമാലയോ മറ്റു ചെറുജപമാലകളോ ചൊല്ലുക, വിശുദ്ധ ഗ്രന്ഥം ധ്യാനപൂർവം വായിക്കുക, …

കൂടുതൽ വായിക്കുക

വിചിന്തനം 303: മൗനം

നമ്മുടെ ആധുനിക സാങ്കേതിക ലോകത്തിൽ പലരും നേരിടുന്ന അപകടങ്ങളിലൊന്നാണ് നിലയ്ക്കാത്ത ശബ്ദകോലാഹലം. ദിവസം മുഴുവൻ പലവിധ സംസാരങ്ങൾ നമ്മെ അനായാസം പൊതിയുന്നു. റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവയിലൂടെയോ മറ്റൊരാളുടെ ഇടതടവില്ലാത്ത സംസാരത്തിലൂടെയോ ആകാം അത്. അപൂർവമായേ നമുക്ക് അഗാധമായ…

വിചിന്തനം 292: സവിശേഷ ദൈവവിളികളുടെ മൂല്യം

സന്ന്യാസജീവിതത്തിന്റെ ഭാഗമായി പ്രാർഥനയും ഏകാന്തതയും നിറഞ്ഞ സവിശേഷമായ ഒരു ജീവിതത്തിലേക്ക് ചിലർ വിളിക്കപ്പെടുന്നു. പ്രത്യേകിച്ച്, ഏകാന്തതപസ്വിജീവിതത്തിലേക്കോ ലോകസമ്പർക്കമില്ലാത്ത ആശ്രമജീവിതത്തിലേക്കോ വിളിക്കപ്പെട്ടവരുണ്ട്. ഈ വിശുദ്ധാത്മാക്കൾ ലോകത്തിൽനിന്ന് വേർപെട്ട്, നിശ്ശബ്ദമായ പ്രാർഥനയിലും ജോലിയിലും തങ്ങളുടെ ദിനങ്ങൾ ചെലവഴിക്കുന്നു. എന്നാൽ…

വിചിന്തനം 291: നിശ്ശബ്ദവും മറഞ്ഞിരിക്കുന്നതുമായ സഹനത്തിന്റെ മൂല്യം

എന്തെങ്കിലും നമുക്കു ഭാരമാകുമ്പോൾ, നമ്മുടെ സഹനങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചുകൊണ്ട് നാം പലപ്പോഴും മറ്റുള്ളവരിൽനിന്ന് ആശ്വാസം തേടുന്നു.  നമ്മുടെ ഭാരങ്ങൾ ഒരു പരിധിവരെ മറ്റൊരാളുമായി പങ്കുവയ്ക്കുന്നത് പ്രയോജനകരമായിരിക്കാമെങ്കിലും, അവ ആരുമറിയാതെ നിശ്ശബ്ദമായി സ്വീകരിക്കുന്നതിനും വലിയ മൂല്യമുണ്ട്.  അത്…

വിചിന്തനം 288: പരിഹാസത്തിനു മുന്നിലെ മൗനം

ആഴമായ വിശ്വാസമെന്ന മഹത്തായ ദാനം നിങ്ങൾക്കു ലഭിച്ചാൽ, പലരും അതു കണ്ട് സന്തോഷിക്കും. എന്നാൽ ചിലരിൽ അസൂയ ഉളവാകാൻ അത് ഇടയാക്കിയേക്കാം. ഇത് ദുഃഖകരവും വേദനാജനകവുമായ അനുഭവമാണ്. മറ്റൊരാളുടെ അസൂയയ്ക്കു കാരണം നിങ്ങളോ നിങ്ങളുടെ വിശ്വാസമോ അല്ല, അവരുടെ പാപമാണെന്ന് അറിയുക. അതിനാൽ, നിങ്ങൾ അനുഭവിക്കുന്നെങ്കിൽ…

വിചിന്തനം 250: നിലത്ത് മുഖം കമഴ്ത്തി പ്രാർഥിക്കുക

പ്രാർഥിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് നമ്മുടെ കർത്താവിനെ സമീപിക്കുന്നത്? സ്നേഹഭക്തിയോടെ നിങ്ങളുടെ ദിവസം മുഴുവൻ അവിടുത്തേക്ക് സമർപ്പിക്കുന്നതും, നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിനോടെന്നപോലെ ദിവസം മുഴുവൻ അവിടുത്തോട് സംസാരിക്കുന്നതും തീർച്ചയായും നല്ലതാണ്. എന്നാൽ മറ്റു ചില അവസരങ്ങളിൽ നമ്മുടെ പ്രാർഥന തീക്ഷ്ണമായിരിക്കണം; അത് പ്രകടിപ്പിക്കേണ്ടതും…

വിചിന്തനം 237: വിശ്വാസത്തിന്റെ അന്ധകാരം നമ്മുടെ സ്നേഹത്തെ ശുദ്ധീകരിക്കുന്നു

വിശുദ്ധ ഫൗസ്റ്റീന ഉൾപ്പെടെ മഹാന്മാരായ അനേകം വിശുദ്ധർ ദൈവവുമായുള്ള ബന്ധത്തിൽ ആന്തരികമായ അന്ധകാരം അനുഭവിച്ചിട്ടുണ്ട്.  ഏറെ നിഗൂഢമായ ഒരു അനുഭവമാണിത്.  ഒരു ആത്മാവ് ദൈവവുമായി കൂടുതൽ ഉറ്റബന്ധത്തിലേക്കു വളരുമ്പോൾ, ആ യാത്രയിൽ അനേകം ആശ്വാസങ്ങളും സ്നേഹാനുഭൂതികളും…

ധ്യാനചിന്ത 233: മൗനത്തിന്റെ പ്രതികരണം

ജീവിതത്തിൽ നാം അനുഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ദൈവത്തോട് തുറന്നും വിശദമായും സംസാരിക്കുന്നത് ചിലപ്പോഴൊക്കെ സഹായകരമാകും. സംസാരിച്ചുകൊണ്ടേയിരിക്കണമെന്ന് നിങ്ങൾക്കു തോന്നിയേക്കാം. ദൈവം അതു കേൾക്കുകയും ചെയ്യും…