മലയാളം

ധ്യാനം 228: അചഞ്ചലമായ ദൈവസാന്നിധ്യം

നിങ്ങളുടെ ജീവിതത്തിൽ ദൈവം സജീവനാണോ? അവിടുന്ന് നിങ്ങളുടെ ഉള്ളിൽ വസിക്കുന്നുണ്ടോ? രാവും പകലും നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറകളിൽ അവിടുത്തെ സാന്നിധ്യമുണ്ടോ? ദൈവം നിങ്ങളെ വിട്ടുപോകാൻ ഇടയാക്കുന്ന ഒരേയൊരു കാര്യമേയുള്ളൂ; അത് മാരകപാപമാണ്…

വിചിന്തനം 224: സംസാരിക്കണോ വേണ്ടയോ

അമിതമായി സംസാരിക്കുകയും നമ്മുടെ നിലപാട് മറ്റുള്ളവർക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുക എന്നത് മനുഷ്യരുടെ ഒരു സാധാരണ പ്രവണതയാണ്; പ്രത്യേകിച്ച്, അവരുടെ മനസ്സിൽ നമ്മുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ വേണ്ടി.  മറ്റുള്ളവർ നമ്മെ തെറ്റിദ്ധരിക്കുന്നുവെന്ന് തോന്നുമ്പോഴാണ് ഇത് വിശേഷിച്ചും സംഭവിക്കുന്നത്.  എന്നാൽ ഈശോ ഇത് അങ്ങേയറ്റം അനുഭവിച്ചു…

വിചിന്തനം 191: അധികം സംസാരിക്കുന്ന ആത്മാവ്

ദൈവവുമായുള്ള ഐക്യത്തിന്റെ ആന്തരികജീവിതത്തിന് യഥാർഥ ഭീഷണിയാണ് സംസാരിക്കാനുള്ള അമിതമായ ആവശ്യം.  അല്ല, സംസാരിക്കുന്നത് പാപമല്ല; പലപ്പോഴും അത് മറ്റൊരാളോടു കാണിക്കുന്ന കാരുണ്യപ്രവൃത്തിയാണ്.  എന്നാൽ, അമിതമായി സംസാരിക്കുന്നത് ദൈവകരുണയ്ക്കു തടസ്സമാകുന്ന സമയങ്ങളുണ്ട്.  സംസാരം, അതിൽത്തന്നെ, …

ധ്യാനം 180: യേശുവിന്റെ പീഡാനുഭവം

സുവിശേഷങ്ങൾ സുപരിചിതമായ നമുക്ക് ചിലപ്പോഴെങ്കിലും ക്രിസ്തുവിന്റെ സഹനങ്ങളോട് ഒരുതരം നിസ്സംഗത തോന്നിയേക്കാം. ഓരോ വർഷവും ആ വിവരണം വായിച്ചുകേൾക്കുന്ന നാം, പീഡാനുഭവത്തിന്റെ അനേകം ചിത്രങ്ങളും കണ്ടിട്ടുണ്ട്. ഈ പരിചയംമൂലം, അത് ഉളവാക്കേണ്ട ഫലം ഉളവാക്കാൻ നാം അനുവദിക്കാതെ പോയേക്കാം…

വിചിന്തനം 154: നിശ്ശബ്ദവും വിനീതവുമായ ആരാധന

തിരുപ്പിറവിയുടെ എളിയ സാഹചര്യത്തിൽ നമ്മുടെ പരിശുദ്ധ അമ്മയെ മനസ്സിൽ കാണുക. മൃഗങ്ങൾ ഒത്തുകൂടിയിരുന്ന ഈ ഇടമല്ലാതെ മറ്റൊരു ഭവനം ആ നിമിഷം അമ്മയ്ക്കുണ്ടായിരുന്നില്ല. എങ്കിലും ആ വിശുദ്ധ രാത്രിയുടെ നിശ്ശബ്ദതയിൽ, അത്യഗാധമായ ആരാധനയോടും സ്നേഹത്തോടുംകൂടെ തന്റെ ശിശുവിനെ നോക്കിയിരിക്കുമ്പോൾ, അമ്മ സ്വഗൃഹത്തിലെന്നപോലെ ആയിരുന്നു. അമ്മ…

ധ്യാനചിന്ത 145: സ്നേഹത്തിന്റെ വിസ്മയാദരങ്ങളിൽ ലയിച്ച്

സ്നേഹത്തിൽ ആഴ്ന്നുപോകുന്നത് ഒരാളെ “മന്ത്രമുഗ്ധനാക്കാം.” ഇത്തരത്തിലുള്ള മാനുഷിക സ്നേഹം ഒരു പരിധിവരെ നിങ്ങളെ വാക്കുകളില്ലാത്തവരാക്കിയേക്കാം; നിങ്ങൾക്ക് അനുഭവപ്പെടുന്നത് കൃത്യമായി പ്രകടിപ്പിക്കേണ്ടത് ആവശ്യമാണെന്നോ, അതിനു കഴിയുമെന്നുപോലുമോ തോന്നാതിരിക്കാം. എന്നാൽ ദൈവസ്നേഹം മാനുഷിക സ്നേഹത്തിന്റെ ഏതൊരു അനുഭവത്തിനും അതീതമാണ്; അതിനാൽ, അത് അനുഭവിക്കുമ്പോൾ…

ധ്യാനചിന്ത 137: കുരിശിലെ ശക്തി

പ്രാർഥിക്കുമ്പോൾ നിങ്ങൾ എപ്പോഴെങ്കിലും ക്രൂശിതരൂപത്തിൽ ദൃഷ്ടിയുറപ്പിച്ച് ഇരിക്കാറുണ്ടോ?  പുറമേനിന്നു നോക്കുമ്പോൾ, ക്രൂശിതരൂപം മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു യാഥാർഥ്യമാണ്.  ഇത്രയും ഭീകരമായ ഒരു സംഭവത്തെ നാം ഉയർത്തിപ്പിടിക്കുകയും ആദരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?  ദൈവപുത്രന്റെ ക്രൂരമായ കൊലപാതകം ആദ്യമൊന്നും നമ്മെ ആകർഷിക്കുന്ന ഒന്നായിരിക്കണമെന്നില്ല.  എങ്കിലും…

വിചിന്തനം 132: അഗ്രാഹ്യനായ ദൈവം

നമുക്കെല്ലാവർക്കുമുള്ള ഒരു പൊതുപ്രവണതയാണ് ജിജ്ഞാസ. അറിയാനുള്ള ആഗ്രഹത്തോടെ, മിക്കവാറും എല്ലാറ്റിനെക്കുറിച്ചും നമുക്ക് എളുപ്പത്തിൽ ജിജ്ഞാസ തോന്നുന്നു. മാസികകൾ, വാർത്താലേഖനങ്ങൾ, പരിപാടികൾ, ദിവസേനയുള്ള പരദൂഷണസദസ്സുകൾ തുടങ്ങിയവയെല്ലാം നമ്മുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഈ ജിജ്ഞാസ ദൈവത്തെയും…

വിചിന്തനം 48: നിശ്ശബ്ദത

നമ്മുടെ നാവിന് മറ്റുള്ളവരെ വളർത്താനും തകർക്കാനും കഴിയും. നമ്മുടെ നാവ് നമ്മുടെ സ്വന്തം ആത്മാവിനെയും നേരിട്ടു സ്വാധീനിക്കുന്നു. ദൈവപ്രചോദിതമായ വാക്കുകൾ നാവ് സംസാരിക്കുമ്പോൾ നാം വിശുദ്ധിയിൽ വളരുന്നു. ദൈവത്തിൽനിന്നല്ലാത്ത വാക്കുകൾ നാവ് സംസാരിക്കുമ്പോൾ നമ്മുടെ ആത്മാവിനും മറ്റുള്ളവർക്കും നാം വലിയ ദോഷം വരുത്തുന്നു. ആ…

വിചിന്തനം 23: ദൈവം നിശ്ശബ്ദനാണെന്നു തോന്നുമ്പോൾ

കരുണാമയനായ നമ്മുടെ കർത്താവിനെ കൂടുതൽ ആഴത്തിൽ അറിയാൻ നാം ശ്രമിക്കുമ്പോൾ, ചില നേരങ്ങളിൽ അവിടുന്ന് നിശ്ശബ്ദനാണെന്നു തോന്നും. ഒരുപക്ഷേ പാപം തടസ്സമായി വന്നിരിക്കാം; അല്ലെങ്കിൽ ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ധാരണ അവിടുത്തെ യഥാർഥ സ്വരവും സാന്നിധ്യവും മറയ്ക്കാൻ നിങ്ങൾ അനുവദിച്ചിരിക്കാം. മറ്റു ചില നേരങ്ങളിൽ, യേശു തന്റെ സാന്നിധ്യം മറച്ചുവയ്ക്കുന്നു…