മലയാളം

ധ്യാനചിന്ത 157: ധാർമ്മികമായ തീരുമാനമെടുക്കൽ

ധാർമ്മികമായി ശരിയായ തീരുമാനമെടുക്കാൻ നിങ്ങൾ എപ്പോഴെങ്കിലും ബുദ്ധിമുട്ടാറുണ്ടോ? പതിതമായ നമ്മുടെ മനുഷ്യസ്വഭാവത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. ജീവിതത്തിൽ നാം എളുപ്പം ആശയക്കുഴപ്പത്തിലാകുന്നു; ദൈവത്തിന്റെ മനസ്സും ഹിതവും ഗ്രഹിക്കുന്നതിൽ എളുപ്പം പരാജയപ്പെടുകയും ചെയ്യാം. അപ്പോൾ നിങ്ങൾ എന്തു ചെയ്യണം? നിങ്ങളുടെ മനഃസാക്ഷി ഒരു വിശുദ്ധസങ്കേതമാണെന്ന് അറിയുക; അതിലേക്ക്…

വിചിന്തനം 152: സഹനത്തിന്റെ കൃപയുടെ രഹസ്യം

മനുഷ്യസഹനം ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നാണ്. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയും നമ്മുടെ വിശ്വാസത്തിന്റെ മുഴുവൻ ആധ്യാത്മിക പാരമ്പര്യവും സഹനത്തിന്റെ ഈ അഗാധരഹസ്യത്തെക്കുറിച്ച് പലതും വെളിപ്പെടുത്തുന്നു. ഒന്നാമതായി, തികച്ചും ലൗകികമായ കാഴ്ചപ്പാടിൽ സഹനം ഒട്ടും അഭിലഷണീയമല്ല. വാസ്തവത്തിൽ, എന്തു വിലകൊടുത്തും അതിനെ ഒഴിവാക്കാനാണ് സാധാരണയായി ശ്രമിക്കുന്നത്; ഏറ്റവും വലിയ ദുരന്തമായി അതിനെ കാണുകയും ചെയ്യുന്നു. എന്നാൽ, ക്രൈസ്തവ കാഴ്ചപ്പാടിൽ, സഹനംതന്നെ…

വിചിന്തനം 134: നമ്മുടെ കൂട്ടായ അധ്വാനത്തിന്റെ മാധുര്യം

ഒരു തേനീച്ച ദിവസവും ഉത്സാഹത്തോടെ അധ്വാനിക്കുന്നു. ഒരു കൂട്ടിലെ തേനീച്ചകളെല്ലാം ഒരേ സ്വാഭാവിക ലക്ഷ്യത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. തേൻ ഉൽപാദിപ്പിക്കാനാണ് അവ അധ്വാനിക്കുന്നത്. ഇത് നിസ്സാരമായ ജോലിയല്ല; അൽപം തേൻ ഉൽപാദിപ്പിക്കാൻ ആയിരക്കണക്കിന് തേനീച്ചകളുടെ നിരന്തരമായ അധ്വാനം ആവശ്യമാണ്. എന്നാൽ ഒടുവിൽ അവയുടെ പരിശ്രമങ്ങൾ ഫലമണിയുന്നു…

ധ്യാനം 113: നിത്യപിതാവിനുള്ള ഒരു സമർപ്പണം

നമുക്ക് അർപ്പിക്കാവുന്ന ഏറ്റവും മഹത്തായ പ്രാർഥന “സമർപ്പണപ്രാർഥന”യാണ്. കുരിശിൽ ക്രിസ്തു അർപ്പിച്ച ഏക ബലിയോടു ചേർന്ന് പിതാവിന് അർപ്പിക്കുന്ന ഒരു ബലിയാണ് സമർപ്പണപ്രാർഥന. നാം നമ്മെത്തന്നെ അർപ്പിക്കുന്നത് സ്വന്തം നിലയ്ക്കല്ല. ക്രിസ്തുയേശുവിനോടു ചേർന്നാണ് നാം നമ്മെത്തന്നെ അർപ്പിക്കുന്നത്. പ്രത്യേകിച്ചും…

ധ്യാനചിന്ത 108: സഭയുടെ സ്വരം

നിരവധി ആന്തരിക കൃപകളിലൂടെയും പ്രചോദനങ്ങളിലൂടെയും ഉൾപ്പെടെ അനേകം വിധങ്ങളിൽ ദൈവം വിശുദ്ധരോടു സംസാരിച്ചിട്ടുണ്ട്.  എന്നാൽ വിശുദ്ധിയുടെ ഉന്നതങ്ങളിൽ ജീവിക്കുന്ന ഏറ്റവും വലിയ ദൈവാനുഭവജ്ഞാനിപോലും ആത്യന്തികമായി തന്റെ സഭയിലൂടെ സംസാരിക്കുന്ന ദൈവത്തിന്റെ സ്വരത്തിനു കീഴടങ്ങണം.  സഭ, പ്രത്യേകിച്ച്…

വിചിന്തനം 83: എപ്പോഴും പ്രാർഥിക്കുക

“എപ്പോഴും” പ്രാർഥിക്കുക എന്നത് അസാധ്യമായ ഒരു കാര്യമായി തോന്നിയേക്കാം. അങ്ങനെ ചെയ്യാൻ ശരിക്കും സാധിക്കുമോ? ദൈവം നമ്മിൽനിന്ന് ഇത് പ്രതീക്ഷിക്കുന്നുണ്ടോ? തീർച്ചയായും അതു സാധ്യമാണ്; അവിടുന്ന് അതു തീർച്ചയായും പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാൽ, എല്ലാ ദിവസവും ദിവസം മുഴുവൻ ദൈവാലയത്തിൽ പ്രാർഥനയിൽ ചെലവഴിക്കാൻ നാം വിളിക്കപ്പെടുകയില്ല. വിളിക്കപ്പെട്ടവർപോലും…

വിചിന്തനം 361: ത്യാഗവും പ്രാർത്ഥനയും

ഇത് മനസ്സിലാക്കാനും വിശ്വസിക്കാനും പ്രയാസമായിരിക്കാമെങ്കിലും, പരിശുദ്ധമായ പ്രാർത്ഥനയോടു ചേർന്ന ആന്തരിക ത്യാഗം ലോകമെങ്ങുമുള്ള സുവിശേഷപ്രഘോഷണത്തിന് അവിശ്വസനീയമായ നന്മ ചെയ്യുന്നു. വാസ്തവത്തിൽ, ദിവസേന ആന്തരിക…

വിചിന്തനം 351: ദൈവത്തെ അറിയുക അഥവാ അനുഭവിക്കുക

ദൈവത്തെ അറിയുക എന്നത് നിങ്ങളുടെ നിരന്തരമായ ലക്ഷ്യമായിരിക്കണം. വിശുദ്ധഗ്രന്ഥപഠനവും സഭയുടെ പ്രബോധനങ്ങളും വിശുദ്ധരുടെ ജീവിതവും ഈ പരിശ്രമത്തിൽ സഹായിക്കുന്നു. എന്നാൽ ദൈവത്തെ അറിയുക എന്നതല്ല ജീവിതത്തിന്റെ പരമമായ ലക്ഷ്യം. അറിവ് വിശ്വാസത്തിൽനിന്നു വരുന്നു; വിശ്വാസമാകട്ടെ ദൈവത്തിന്റെ ദാനമാണ്. എന്നാൽ പൂർണ്ണമായി…

ധ്യാനചിന്ത 348: ദൈവം വെളിപ്പെടുത്തുന്നവ നിറവേറ്റുന്നു

രണ്ടു വസ്തുതകൾ ചേർത്തുവെച്ചു ചിന്തിക്കുന്നത് വിസ്മയകരമാണ്. ആദ്യം ഇതു പരിഗണിക്കുക: ദൈവകരുണയുടെ തിരുനാൾ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടണമെന്നും എല്ലാ വർഷവും ഉയിർപ്പുകാലത്തിലെ രണ്ടാം ഞായറാഴ്ച ആഘോഷിക്കപ്പെടണമെന്നും താൻ ആഗ്രഹിക്കുന്നതായി ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് ആവർത്തിച്ചു പറഞ്ഞിരുന്നു. ഏകാന്തമായ മഠജീവിതം നയിച്ചിരുന്ന എളിയവളായ ഈ കന്യാസ്ത്രീ എങ്ങനെയാണ് ഇത്തരമൊരു ദൗത്യം നിറവേറ്റേണ്ടിയിരുന്നത്…