മലയാളം

ധ്യാനചിന്ത 330: മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക

നിങ്ങളുടെ പ്രാർഥനകളുടെ ശക്തിയെ കുറച്ചുകാണരുത്.  ദൈവകരുണയിലുള്ള നിങ്ങളുടെ ആശ്രയം എത്രയധികമാണോ, അത്രയധികം ശക്തമായിരിക്കും നിങ്ങളുടെ പ്രാർഥനകൾ അവ ആവശ്യമുള്ളവർക്ക്.  കർത്താവ് എല്ലാം അറിയുന്നു; ആർക്കാണ് എന്താണ് ആവശ്യമെന്നും അവിടുത്തേക്ക് അറിയാം.  എന്നാൽ തന്റെ കൃപ പകർന്നുനൽകാൻ അവിടുന്ന് ആഗ്രഹിക്കുന്നത്…

വിചിന്തനം 326: കർത്താവിനായി കാത്തിരിക്കുക

അനേകർ നേരിടുന്ന ഒരു സാധാരണ പോരാട്ടമാണ് അക്ഷമയുമായുള്ള പോരാട്ടം. നാം ആഗ്രഹിക്കുന്നത്, നാം ആഗ്രഹിക്കുന്ന സമയത്തുതന്നെ ലഭിക്കണമെന്ന് നാം ആഗ്രഹിക്കാറുണ്ട്. അതിവേഗം മുന്നേറുന്ന നമ്മുടെ സമൂഹത്തിൽ എല്ലാം തൽക്ഷണം ലഭിക്കുന്നത് നമുക്കു ശീലമായിരിക്കുന്നു. ഒരു മുഴുവൻ നേരത്തെ ഭക്ഷണം മിനിറ്റുകൾക്കുള്ളിൽ വീണ്ടും ചൂടാക്കാം, എഴുത്തുസന്ദേശങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ലോകമെങ്ങും അയയ്ക്കാം, വാർത്തകൾ പടരുന്നു…

ധ്യാനം 323: നിങ്ങളുടെ തനതായ ദൗത്യം

ദൈവം ഓരോ വ്യക്തിക്കും തനതായ ഒരു ദൗത്യം നൽകുന്നു. ചിലർ പൊതുരംഗത്ത് ഏറെ സജീവമായ ജീവിതത്തിലേക്ക് വിളിക്കപ്പെടുന്നു; മറ്റുചിലർ ശാന്തവും ലളിതവുമായ ജീവിതത്തിലേക്ക് വിളിക്കപ്പെടുന്നു. ചിലർ തങ്ങളുടെ ബുദ്ധിശക്തി കരുത്തുറ്റ രീതികളിൽ ഉപയോഗിക്കാൻ വിളിക്കപ്പെടുന്നു; മറ്റുചിലർ തങ്ങളുടെ ഹൃദയം സവിശേഷമായ രീതികളിൽ ഉപയോഗിക്കാൻ വിളിക്കപ്പെടുന്നു. എങ്കിലും ഓരോ വ്യക്തിക്കും ദൈവത്തിൽനിന്ന് തനതായ ഒരു ദൗത്യമുണ്ട്. നിങ്ങളുടെ ദൗത്യം…

വിചിന്തനം 322: അഹങ്കാരമെന്ന തടസ്സം

കർത്താവ് തന്റെ സമൃദ്ധമായ കരുണയാൽ രാവും പകലും നിങ്ങളുടെ അടുക്കലേക്കു വരുന്നു. നിങ്ങളുടെ ആത്മാവ് അവിടുത്തേക്കായി തുറന്നിരിക്കുമ്പോൾ അവിടുന്ന് സന്തോഷപൂർവം അതിലേക്കു പ്രവേശിക്കുന്നു. ഏറ്റവും വലിയ പോരാട്ടങ്ങൾപോലും നിങ്ങളുടെ അടുക്കലേക്കു വരുന്നതിൽനിന്ന് നമ്മുടെ കർത്താവിനെ പിന്തിരിപ്പിക്കുന്നില്ല. എന്നാൽ പ്രത്യേകിച്ച് ഒരു കാര്യം നമ്മുടെ കർത്താവിനെ അകറ്റിനിർത്തുന്നു. അതാണ് അഹങ്കാരം. അഹങ്കാരം എല്ലാ പാപങ്ങളുടെയും മാതാവാണ്…

ധ്യാനം 319: ഏകാന്തതയെ നേരിടൽ

പലരും അനുഭവിക്കുന്ന ആഴമേറിയ ഒരു വേദനയാണ് ഏകാന്തത. അത് ഇത്രയേറെ വേദനാജനകമാകാനുള്ള ഒരു കാരണം, ഏകാന്തത അനുഭവിക്കുന്ന വ്യക്തി ഒറ്റയ്ക്കാണ് വേദന സഹിക്കുന്നത് എന്നതാണ്; ആ വേദന ലഘൂകരിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽത്തന്നെ, വളരെ കുറച്ചുപേർ മാത്രമേ ഉണ്ടാകൂ. അങ്ങനെയല്ലായിരുന്നെങ്കിൽ ആ വ്യക്തിക്ക് ഏകാന്തത അനുഭവപ്പെടുമായിരുന്നില്ല. കൗതുകകരമെന്നു പറയട്ടെ, മറ്റുള്ളവരാൽ ചുറ്റപ്പെട്ടിരിക്കുന്നവർപോലും..

വിചിന്തനം 318: നിസ്സംഗതയും മറവിയും

നിങ്ങൾ വിവാഹിതരാണെന്നും ജീവിതപങ്കാളിയോട് പതിവായി നിസ്സംഗത പുലർത്തുന്നുവെന്നും കരുതുക; അത് ഒരു പ്രശ്നമായിരിക്കും.  മറ്റൊരാളുടെ നന്മയിൽ ആത്മാർഥമായ കരുതലില്ലാതിരിക്കുന്നതാണ് നിസ്സംഗത.  മറവി നിസ്സംഗതയുടെ ഒരു ലക്ഷണമാണ്; കാരണം, കരുതൽ കുറയുമ്പോൾ മറക്കാൻ എളുപ്പമാണ്.  ഉദാഹരണത്തിന്…

വിചിന്തനം 313: ഉറക്കമില്ലാത്ത രാത്രികൾ

എല്ലാ രാത്രിയിലും എളുപ്പത്തിൽ ഉറങ്ങുകയും രാവിലെവരെ ഉറക്കം തുടരുകയും ചെയ്യുന്ന ചിലരുണ്ട്. ഉറങ്ങാൻ ഏറെ ബുദ്ധിമുട്ടുന്ന മറ്റു ചിലരുമുണ്ട്; ഇത് അവർക്ക് വലിയൊരു ഭാരവും നിരുത്സാഹത്തിന്റെ കാരണവുമായി മാറുന്നു. പതിവായോ അപൂർവമായ അവസരങ്ങളിലെങ്കിലുമോ ഉറങ്ങാൻ ബുദ്ധിമുട്ടുന്ന ഒരാളാണ് നിങ്ങളെങ്കിൽ, കാണുക…

വിചിന്തനം 287: അപമാനത്തിന്റെ മേലങ്കി

“അപമാനം” എന്ന വാക്കിന് പരസ്യമായ നാണക്കേട്, മാനഹാനി, അവഹേളനം, ലജ്ജ എന്നൊക്കെ അർഥമാകാം. എന്നാൽ യേശുവിനെക്കുറിച്ചു പറയുമ്പോൾ അതിന് സവിശേഷമായ അർഥം കൈവരുന്നു. “അപമാനത്തിന്റെ മേലങ്കി” എന്നത് തന്റെ കുരിശിന്റെ ഫലമായി യേശു സഹിച്ച പരസ്യമായ അവഹേളനത്തെ സൂചിപ്പിക്കുന്നു. അവിടുന്ന് പാപിയും നുണയനുമായി വിധിക്കപ്പെട്ടു. ജനങ്ങളെ വഞ്ചിച്ചുവെന്നും ഭരണാധികാരികളുടെ അധികാരത്തെ തകർക്കാൻ ശ്രമിച്ചുവെന്നും അവിടുത്തെമേൽ കുറ്റം ചുമത്തപ്പെട്ടു. അവിടുന്ന് ഇരയായത്…

വിചിന്തനം 284: ഈ നിമിഷത്തിൽ ജീവിക്കുക

ഭൂതകാലത്തിലോ ഭാവിയിലോ ജീവിക്കുകയും വർത്തമാനനിമിഷത്തിൽ ജീവിക്കാതിരിക്കുകയും ചെയ്യുക എന്നത് അനേകർ നേരിടുന്ന ഒരു സാധാരണ പ്രലോഭനമാണ്. കഴിഞ്ഞകാല സംഭവങ്ങളും പാപങ്ങളും മുറിവുകളും മറ്റും നിങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ ഭൂതകാലത്തിലാണ് ജീവിക്കുന്നത്. ആ…

ധ്യാനചിന്ത 282: സഹനം, പീഡനം, അധിക്ഷേപം, അപമാനം

ഈ തലക്കെട്ട് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് ആകർഷകമായി തോന്നണമെന്നില്ല. ഇതൊക്കെ സഹിക്കാൻ ആരാണ് ആഗ്രഹിക്കുക? എന്നാൽ ഇവയെല്ലാം യേശു ഏറ്റവും തീവ്രമായ അളവിൽ സഹിച്ചുവെന്ന് നാം ഓർക്കണം. യേശു സന്തോഷവാനായിരുന്നോ? അവിടുത്തെ ആത്മാവ് സമാധാനത്തിലായിരുന്നോ? തീർച്ചയായും. ഇത് വെളിപ്പെടുത്തുന്നത്…