മലയാളം

വിചിന്തനം 307: ഒരു ദിവ്യസുഹൃത്തുമായുള്ള സംഭാഷണം

പ്രാർഥിക്കുന്ന ഒരു താപസൻ, ഗെറിറ്റ് ഡൗവിന്റെ ചിത്രശാലയുടെ രചന Video നിങ്ങൾ എങ്ങനെയാണ് പ്രാർഥിക്കുന്നത്? പ്രാർഥിക്കാൻ നല്ല വഴികൾ പലതുണ്ട്. പൊതുവായി സ്വീകരിക്കുന്ന ചില രീതികൾ ഇവയാണ്: വിശുദ്ധ കുർബാനയിലോ മറ്റേതെങ്കിലും ആരാധനാക്രമത്തിലോ പങ്കെടുക്കുക, ജപമാലയോ മറ്റു ചെറുജപമാലകളോ ചൊല്ലുക, വിശുദ്ധ ഗ്രന്ഥം ധ്യാനപൂർവം വായിക്കുക, …

കൂടുതൽ വായിക്കുക

വിചിന്തനം 184: വൈദികശുശ്രൂഷയിലെ കരുണ

അല്ല, വൈദികർ പൂർണ്ണരല്ല. അവർ അനുദിനം പാപം ചെയ്യുന്നു. മറ്റെല്ലാ മനുഷ്യരെയുംപോലെ അവർക്കും ദൈനംദിനജീവിതത്തിൽ നിരന്തരം പശ്ചാത്താപവും മാനസാന്തരവും ആവശ്യമാണ്. എന്നാൽ അവർ വൈദികരാണ്. അവരുടെ പവിത്രമായ തിരുപ്പട്ടത്തിന്റെ ഫലമായി കർത്താവ് അവരിലൂടെ വ്യക്തമായ രീതിയിൽ…

വിചിന്തനം 178: സ്വന്തം പരിശ്രമംകൊണ്ടുമാത്രം ഒരിക്കലും വിശുദ്ധി കൈവരിക്കാനാവില്ല

വിശുദ്ധമായ ഒരു ജീവിതം നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, സ്വന്തം പരിശ്രമംകൊണ്ടുമാത്രം നിങ്ങൾക്ക് അതു സാധിക്കുകയില്ല. മറ്റൊരാളുടെ, ഒരുപക്ഷേ പലരുടെയുംതന്നെ സഹായം നിങ്ങൾക്കാവശ്യമാണ്. മറ്റുള്ളവരുടെ സ്നേഹപൂർവമായ കരങ്ങളാൽ നയിക്കപ്പെടാൻ കർത്താവ് നമുക്ക് അനേകം വഴികൾ നൽകിയിട്ടുണ്ട്. ദീർഘകാലമായി ഒരു ആത്മീയ മാർഗദർശകന്റെ സഹായം ലഭിക്കുന്ന അനുഗ്രഹം ചിലർക്കുണ്ട്…

വിചിന്തനം 84: പരിശുദ്ധ തിരുവോസ്തി

പരിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനെ നാം എത്ര ആഴത്തിൽ സ്നേഹിച്ചാരാധിച്ചാലും മതിയാവുകയില്ല.  പരിശുദ്ധ കുർബാനയിൽ സന്നിഹിതനായ അവിടുത്തെ മുമ്പിലായിരിക്കുമ്പോൾ, മറഞ്ഞ രൂപത്തിൽ സന്നിഹിതനായിരിക്കുന്ന സർവശക്തനായ ദൈവത്തെ നാം കാണണം.  അവിടുന്ന് കരുണയും നിത്യജീവനും നിത്യനായ…

വിചിന്തനം 64: ദൈവത്തിന്റെ സ്വരം ശ്രവിക്കുക

ദേവാലയത്തിലായിരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കാറുണ്ടോ? പ്രത്യേകിച്ച്, ദൈവത്തിന്റെ സ്വരം നിങ്ങൾ ശ്രവിക്കാറുണ്ടോ? പലപ്പോഴും നാം വചനപ്രഘോഷണം കേട്ടുകൊണ്ടിരിക്കുമ്പോൾ നമ്മുടെ മനസ്സ് അലഞ്ഞുതിരിയുകയും പറഞ്ഞതെല്ലാമോ അതിൽ മിക്കതുമോ നമുക്കു നഷ്ടമാവുകയും ചെയ്യുന്നു. നിങ്ങളുടെ മനസ്സ് എവിടേക്കാണ് അലഞ്ഞുതിരിയുന്നത്? ചിലപ്പോഴൊക്കെ അലഞ്ഞുതിരിയുന്ന…

വിചിന്തനം 52: അനുദിന പ്രാർഥന

എന്താണ് നിങ്ങളുടെ ആത്മാവിനെ സുന്ദരമാക്കുന്നത്?  പ്രാർഥന.  എന്താണ് നിങ്ങളെ പാപത്തിൽനിന്ന് അകറ്റിനിർത്തുന്നത്?  പ്രാർഥന.  എന്താണ് നിങ്ങളെ പ്രത്യാശകൊണ്ട് നിറയ്ക്കുന്നത്?  പ്രാർഥന.  എന്താണ് നിങ്ങളെ വിശുദ്ധിയിലേക്കുള്ള വഴിയിൽ നയിക്കുന്നത്?  പ്രാർഥന.  എല്ലാറ്റിന്റെയും താക്കോലാണ് പ്രാർഥന.  ഓരോ ദിവസവും പ്രാർഥനയില്ലെങ്കിൽ…

വിചിന്തനം 45: ദിവ്യകാരുണ്യസ്വീകരണം

ചിലപ്പോൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നമുക്കു താൽപര്യം തോന്നാതിരിക്കാം; അല്ലെങ്കിൽ പരിശുദ്ധ കുർബാനയെ സമീപിക്കുമ്പോൾ നമ്മുടെ മനസ്സ് ഏറെ പതറിപ്പോയേക്കാം.  അത്തരം സാഹചര്യത്തിൽ നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് വിശുദ്ധമായ അനുസരണത്തിൽ ജീവിക്കുക എന്നതായിരിക്കാം.  എല്ലാ ഞായറാഴ്ചകളിലും എല്ലാ വിശുദ്ധ തിരുനാൾദിനങ്ങളിലും നിങ്ങൾ ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു…