മലയാളം

ധ്യാനചിന്ത 330: മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക

നിങ്ങളുടെ പ്രാർഥനകളുടെ ശക്തിയെ കുറച്ചുകാണരുത്.  ദൈവകരുണയിലുള്ള നിങ്ങളുടെ ആശ്രയം എത്രയധികമാണോ, അത്രയധികം ശക്തമായിരിക്കും നിങ്ങളുടെ പ്രാർഥനകൾ അവ ആവശ്യമുള്ളവർക്ക്.  കർത്താവ് എല്ലാം അറിയുന്നു; ആർക്കാണ് എന്താണ് ആവശ്യമെന്നും അവിടുത്തേക്ക് അറിയാം.  എന്നാൽ തന്റെ കൃപ പകർന്നുനൽകാൻ അവിടുന്ന് ആഗ്രഹിക്കുന്നത്…

വിചിന്തനം 313: ഉറക്കമില്ലാത്ത രാത്രികൾ

എല്ലാ രാത്രിയിലും എളുപ്പത്തിൽ ഉറങ്ങുകയും രാവിലെവരെ ഉറക്കം തുടരുകയും ചെയ്യുന്ന ചിലരുണ്ട്. ഉറങ്ങാൻ ഏറെ ബുദ്ധിമുട്ടുന്ന മറ്റു ചിലരുമുണ്ട്; ഇത് അവർക്ക് വലിയൊരു ഭാരവും നിരുത്സാഹത്തിന്റെ കാരണവുമായി മാറുന്നു. പതിവായോ അപൂർവമായ അവസരങ്ങളിലെങ്കിലുമോ ഉറങ്ങാൻ ബുദ്ധിമുട്ടുന്ന ഒരാളാണ് നിങ്ങളെങ്കിൽ, കാണുക…

വിചിന്തനം 312: യഥാർഥവും വിശ്വസ്തരുമായ സുഹൃത്തുക്കൾ

ദുരിതമനുഭവിക്കുന്ന ഒരാളുമായി സൗഹൃദം നിലനിർത്തുക പ്രയാസമാണ്, പ്രത്യേകിച്ച് ആ ദുരിതം നീണ്ടുനിൽക്കുമ്പോൾ. ഒരാൾ ഏതെങ്കിലും രോഗമോ മറ്റു ബുദ്ധിമുട്ടുകളോ മൂലം കഷ്ടപ്പെടുമ്പോൾ, പലപ്പോഴും തുടക്കത്തിൽ അനേകം സുഹൃത്തുക്കൾ സഹായിക്കാനെത്തും. എന്നാൽ കാലം കടന്നുപോകുമ്പോൾ, സ്നേഹവും പിന്തുണയും തുടർന്നും നൽകുന്ന സുഹൃത്തുക്കളുടെ എണ്ണം കുറയുന്നു. ഇത്…

ധ്യാനം 297: പ്രകൃതിയിൽനിന്നുള്ള പാഠങ്ങൾ

ദൈവത്തിന്റെ മഹത്വവും പ്രവർത്തനങ്ങളും പ്രതിഫലിപ്പിക്കാൻ സൃഷ്ടപ്രപഞ്ചം മുഴുവനും കഴിവുള്ളതാണ്. പ്രപഞ്ചത്തിന്റെ എല്ലാ നിയമങ്ങളും ക്രമപ്പെടുത്തി, സകലത്തെയും പരിപൂർണ്ണമായി നയിക്കുന്ന ദൈവമാണ് അതിനു പിന്നിലെ ജ്ഞാനം. പ്രകൃതിനിയമങ്ങൾ പ്രതിഫലിപ്പിക്കുന്ന കൃപയുടെ നിയമങ്ങൾ തിരിച്ചറിയാൻ, ആ പ്രകൃതിനിയമങ്ങളെക്കുറിച്ച് ധ്യാനിക്കാൻ സമയം ചെലവഴിച്ചാൽ മാത്രം മതി. ഉദാഹരണത്തിന്…

വിചിന്തനം 288: പരിഹാസത്തിനു മുന്നിലെ മൗനം

ആഴമായ വിശ്വാസമെന്ന മഹത്തായ ദാനം നിങ്ങൾക്കു ലഭിച്ചാൽ, പലരും അതു കണ്ട് സന്തോഷിക്കും. എന്നാൽ ചിലരിൽ അസൂയ ഉളവാകാൻ അത് ഇടയാക്കിയേക്കാം. ഇത് ദുഃഖകരവും വേദനാജനകവുമായ അനുഭവമാണ്. മറ്റൊരാളുടെ അസൂയയ്ക്കു കാരണം നിങ്ങളോ നിങ്ങളുടെ വിശ്വാസമോ അല്ല, അവരുടെ പാപമാണെന്ന് അറിയുക. അതിനാൽ, നിങ്ങൾ അനുഭവിക്കുന്നെങ്കിൽ…

വിചിന്തനം 257: ദൈവത്തിന്റെ ദീർഘകാല പദ്ധതി

പൂർണഹൃദയത്തോടെ നമ്മുടെ കർത്താവിനെ സേവിക്കാൻ നിങ്ങൾ പരിശ്രമിക്കുമ്പോൾ, ഓരോ ദിവസവും നിങ്ങളെക്കുറിച്ചുള്ള തന്റെ ഹിതം അവിടുന്ന് നിങ്ങളോടു സംസാരിക്കുന്നതായി നിങ്ങൾക്കു മനസ്സിലായേക്കാം. അത് പൂർണമായി വ്യക്തമായിരിക്കണമെന്നില്ല; എങ്കിലും നിങ്ങൾ ഇതോ അതോ ചെയ്യണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതായി നിങ്ങൾക്കു തോന്നിയേക്കാം. നിങ്ങളുടെ ജീവിതത്തിനായി തനിക്കുള്ള പദ്ധതി മുഴുവനും ദൈവം സാധാരണയായി ഒറ്റയടിക്ക് വെളിപ്പെടുത്താറില്ല…

ധ്യാനം 256: കഴിയുന്നതിന്റെ പരമാവധി ചെയ്യുക

ദൈവം നമ്മോട് ആവശ്യപ്പെടുന്നത് വിജയിക്കാനല്ല, വിശ്വസ്തരായിരിക്കാനാണ് എന്ന വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ പലപ്പോഴും ഉദ്ധരിക്കപ്പെടാറുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കർത്താവിന്റെ വിശുദ്ധ ഹിതത്തോട് വിശ്വസ്തരായിരിക്കാൻ പരിശ്രമിച്ചുകൊണ്ട്, നമുക്ക് കഴിയുന്നതിൽ ഏറ്റവും നല്ലത് അവിടുത്തേക്ക് സമർപ്പിക്കാനും ബാക്കിയുള്ളത് അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ചിലപ്പോൾ, നാം ചെയ്യുന്ന “ഏറ്റവും നല്ലത്” ആഗ്രഹിച്ച നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നില്ലെന്നു തോന്നിയേക്കാം…

വിചിന്തനം 254: ദൈവീകരണം

നമ്മുടെ ജീവിതത്തിലെ വിളിയെ ദൈവീകരണത്തിലേക്കുള്ള വിളി എന്നു വിശേഷിപ്പിക്കാം.  എന്താണ് ഇതിന്റെ അർഥം?  നമ്മെ തന്റെ ജീവനിലേക്കുതന്നെ അടുപ്പിക്കാനായി ദൈവം ഭൂമിയിലേക്കു വന്ന് നമ്മുടെ മനുഷ്യസ്വഭാവം സ്വീകരിച്ചു എന്നാണ് ഇതിനർഥം.  ഒരർഥത്തിൽ, ദൈവമായിത്തീരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.  “ദൈവീകരണം” എന്ന ഈ ആശയം…

ധ്യാനം 239: കരുണയുടെ മുദ്ര

ഓരോ മഹാനായ വിശുദ്ധനും ദൈവത്തിന്റെ നന്മയുടെ ഏതെങ്കിലും ഒരു വശത്തിന് മാതൃകയാകുന്നു.  ചിലർ ലൗകികസമ്പത്തിനോട് അസാധാരണമായ അനാസക്തിയോടെ ജീവിക്കുന്നു; ചിലർ അചഞ്ചലമായ സമർപ്പണത്തോടെ ദരിദ്രരെ സേവിക്കുന്നു; ചിലർ ആഴമായ പ്രാർഥനാജീവിതം നയിക്കുന്നു; ചിലർക്ക് നിഗൂഢമായ ആത്മീയ വെളിപാടുകൾ ലഭിക്കുന്നു; ചിലർ അനേകം വാല്യങ്ങൾ എഴുതുന്നു…

വിചിന്തനം 238: അന്ധകാരത്തിന്റെ വേളകളിലെ വിശ്വസ്തത

കുരിശിന്റെ വിശുദ്ധ യോഹന്നാൻ “ആത്മാവിന്റെ ഇരുണ്ട രാത്രി” എന്നും “അരൂപിയുടെ ഇരുണ്ട രാത്രി” എന്നും വിശേഷിപ്പിച്ച സവിശേഷമായ ആധ്യാത്മിക അന്ധകാരത്തിലേക്ക് വിശുദ്ധ ഫൗസ്റ്റീനയും മറ്റു മഹാവിശുദ്ധരിൽ പലരും പ്രവേശിച്ചെങ്കിലും, നാമെല്ലാവരും ഏതെങ്കിലുമൊരു രൂപത്തിലോ…