വിചിന്തനം 21: നിങ്ങൾ സ്നേഹിക്കപ്പെടുന്നു. അതു വിശ്വസിക്കുക.
ക്രിസ്തുവിനാൽ സ്വീകരിക്കപ്പെടുന്നതും അവിടുത്തെ കരുണാർദ്രമായ ഹൃദയത്തിൽ ജീവിക്കുന്നതും അവിടുന്ന് നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്നു കണ്ടെത്താൻ നിങ്ങളെ നയിക്കും. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അധികമായി അവിടുന്ന് നിങ്ങളെ സ്നേഹിക്കുന്നു. ആ സ്നേഹം കണ്ടെത്തിത്തുടങ്ങാൻ സ്വയം അനുവദിക്കുക. അത് ആസ്വദിക്കുക, വിശ്വസിക്കുക, മനസ്സിലാക്കുക, കൂടുതൽ കൂടുതൽ അന്വേഷിക്കുക…
