മലയാളം

വിചിന്തനം 264: യേശുവിനോടൊപ്പമുള്ള ധ്യാനം

നിങ്ങൾ എപ്പോഴെങ്കിലും ഒരു ധ്യാനത്തിൽ പങ്കെടുത്തിട്ടുണ്ടോ?  ജീവിതത്തിന്റെ തിരക്കുകളിൽനിന്ന് മാറിനിന്ന്, നമ്മുടെ കർത്താവിനെ ശ്രവിച്ചും അവിടുത്തെ കരുണാമയമായ സാന്നിധ്യത്തിൽ ആയിരുന്നും ദീർഘനേരം ചെലവഴിക്കാൻ ചിലർക്ക് ഭാഗ്യം ലഭിക്കുന്നു.  മറ്റുചിലർക്കാകട്ടെ, അത്തരമൊരു ധ്യാനത്തിൽ പങ്കെടുക്കാൻ ഒരു ദിവസംപോലും കണ്ടെത്തുക പ്രയാസമാണ്.  എന്തുതന്നെയായാലും…

വിചിന്തനം 263: കൊടുങ്കാറ്റിൽ നിങ്ങളുടെ അമരക്കാരനായ ദൈവം

കടലിന്റെ നടുവിൽ ഒരു ചെറിയ വള്ളത്തിലിരിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് നിങ്ങളെന്ന് സങ്കൽപ്പിക്കുക.  ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ഒരു ദിശയിലും കര കാണാനാവുന്നില്ല.  തിരമാലകൾ നിങ്ങളെ ആട്ടിയുലയ്ക്കുന്നു; ഓരോ തവണയും അവ ആഞ്ഞടിച്ച് വള്ളത്തിന്റെ മുൻഭാഗത്തെ മൂടുന്നു. എങ്ങനെ ജീവൻ രക്ഷിക്കുമെന്ന് നിങ്ങൾ ആശങ്കപ്പെടുന്നു.  ഇനി നിങ്ങളുടെ അപ്പൻ…

വിചിന്തനം 257: ദൈവത്തിന്റെ ദീർഘകാല പദ്ധതി

പൂർണഹൃദയത്തോടെ നമ്മുടെ കർത്താവിനെ സേവിക്കാൻ നിങ്ങൾ പരിശ്രമിക്കുമ്പോൾ, ഓരോ ദിവസവും നിങ്ങളെക്കുറിച്ചുള്ള തന്റെ ഹിതം അവിടുന്ന് നിങ്ങളോടു സംസാരിക്കുന്നതായി നിങ്ങൾക്കു മനസ്സിലായേക്കാം. അത് പൂർണമായി വ്യക്തമായിരിക്കണമെന്നില്ല; എങ്കിലും നിങ്ങൾ ഇതോ അതോ ചെയ്യണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതായി നിങ്ങൾക്കു തോന്നിയേക്കാം. നിങ്ങളുടെ ജീവിതത്തിനായി തനിക്കുള്ള പദ്ധതി മുഴുവനും ദൈവം സാധാരണയായി ഒറ്റയടിക്ക് വെളിപ്പെടുത്താറില്ല…

ധ്യാനം 235: കാരുണ്യത്തിലേക്കുള്ള ലളിതമായ വിളി

നമ്മുടെ വിശ്വാസത്തിൽ നാം കൂടുതൽ ആഴപ്പെടുമ്പോൾ, ജീവിതം കൂടുതൽ സങ്കീർണ്ണമാകുമെന്ന് എളുപ്പത്തിൽ കരുതിപ്പോകാം.  ഉദാഹരണത്തിന്, ഒരാൾ ഗണിതശാസ്ത്രം പഠിക്കാൻ തുടങ്ങുമ്പോൾ, ഓരോ പഠനഘട്ടവും മുമ്പത്തെ ഘട്ടത്തെ അടിസ്ഥാനമാക്കിയാണ് മുന്നേറുന്നത്…

ധ്യാനം 228: അചഞ്ചലമായ ദൈവസാന്നിധ്യം

നിങ്ങളുടെ ജീവിതത്തിൽ ദൈവം സജീവനാണോ? അവിടുന്ന് നിങ്ങളുടെ ഉള്ളിൽ വസിക്കുന്നുണ്ടോ? രാവും പകലും നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറകളിൽ അവിടുത്തെ സാന്നിധ്യമുണ്ടോ? ദൈവം നിങ്ങളെ വിട്ടുപോകാൻ ഇടയാക്കുന്ന ഒരേയൊരു കാര്യമേയുള്ളൂ; അത് മാരകപാപമാണ്…

വിചിന്തനം 227: മനുഷ്യരുടെ പദ്ധതികൾ വിഫലമാകുന്നു

നമ്മുടെ ജീവിതത്തിനും ദൈവമഹത്വത്തിനുമായി മഹത്തായതെന്ന് നാം കരുതുന്ന ഒരു പദ്ധതി ആവിഷ്കരിക്കുക എളുപ്പമാണ്. നമുക്ക് ചിന്തിക്കാനും ആസൂത്രണം ചെയ്യാനും കാര്യങ്ങൾ ഒരു പ്രത്യേക രീതിയിൽ വികസിപ്പിച്ച് ക്രമീകരിക്കാനും കഴിയും; എന്നാൽ ഒടുവിൽ നാം ആവിഷ്കരിച്ചത് ദൈവത്തിന്റെ മനസ്സിലുള്ളതല്ലെന്ന് തിരിച്ചറിഞ്ഞേക്കാം…

വിചിന്തനം 224: സംസാരിക്കണോ വേണ്ടയോ

അമിതമായി സംസാരിക്കുകയും നമ്മുടെ നിലപാട് മറ്റുള്ളവർക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുക എന്നത് മനുഷ്യരുടെ ഒരു സാധാരണ പ്രവണതയാണ്; പ്രത്യേകിച്ച്, അവരുടെ മനസ്സിൽ നമ്മുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ വേണ്ടി.  മറ്റുള്ളവർ നമ്മെ തെറ്റിദ്ധരിക്കുന്നുവെന്ന് തോന്നുമ്പോഴാണ് ഇത് വിശേഷിച്ചും സംഭവിക്കുന്നത്.  എന്നാൽ ഈശോ ഇത് അങ്ങേയറ്റം അനുഭവിച്ചു…

വിചിന്തനം 219: കരുണ പ്രഘോഷിക്കുന്നതിലെ ബുദ്ധിമുട്ടുകൾ

നിങ്ങളുടെ ജീവിതത്തിൽ ദൈവകരുണയെ പൂർണ്ണമായി സ്വീകരിക്കാൻ നിങ്ങൾ സ്വയം സമർപ്പിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നങ്ങൾക്കുപോലും അതീതമായ രൂപാന്തരം നിങ്ങൾക്കുണ്ടാകും. എന്നാൽ മറ്റൊരു അനുഭവവും നിങ്ങൾക്കുണ്ടാകും. പാപത്തിൽ വീണ ലോകത്തിൽ കരുണ ജീവിക്കാനും പ്രഘോഷിക്കാനും ശ്രമിക്കുമ്പോൾ നിങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിടും. ലോകം ദൈവകരുണയെ മനസ്സിലാക്കുന്നില്ല. കാഠിന്യവും വിധിക്കലും മാത്രമേ ലോകത്തിന് അറിയൂ. അത് പ്രതികാരം തേടുന്നു; ആദരിക്കുന്നത്…

ധ്യാനം 214: സമ്പൂർണ്ണ മാപ്പ്

നിങ്ങൾ ഗുരുതരമായ ഒരു കുറ്റകൃത്യം ചെയ്തുവെന്നും ജീവപര്യന്തം തടവുശിക്ഷ നേരിടുകയാണെന്നും സങ്കൽപ്പിക്കുക. ചെയ്തുപോയതിനെക്കുറിച്ച് നിങ്ങൾക്കു പശ്ചാത്താപമുണ്ടായിരുന്നു; നിങ്ങൾ അതു പൂർണ്ണമായി ഏറ്റുപറയുകയും ചെയ്തു. ശിക്ഷ വിധിക്കുന്ന ദിവസം, ഉടൻതന്നെ മടങ്ങിയെത്തേണ്ടിവരുമെന്ന അറിവോടെ, തടവിൽ പാർപ്പിച്ചിരുന്ന സ്ഥലത്തുനിന്ന് കൈവിലങ്ങുകളണിഞ്ഞ് നിങ്ങൾ എത്തി. എന്നാൽ, ന്യായാധിപൻ…

ധ്യാനചിന്ത 213: ഗ്രഹണശക്തി എന്ന ആത്മീയദാനം

ദൈവത്തിന്റെ രഹസ്യങ്ങൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? നമ്മുടെ സഭയുടെ വിശ്വാസത്തെക്കുറിച്ച് അനേകം വർഷങ്ങൾ പഠിച്ച ഒരു ദൈവശാസ്ത്രജ്ഞനാണ് നിങ്ങൾ എന്നു സങ്കൽപ്പിക്കുക. നമ്മുടെ സഭയിലെ എല്ലാ ദൈവശാസ്ത്രശാഖകളെക്കുറിച്ചുമുള്ള അറിവ്, ഈ രഹസ്യങ്ങളെക്കുറിച്ചുള്ള യഥാർഥ ഗ്രാഹ്യം നിങ്ങളിൽ അനിവാര്യമായും ഉളവാക്കുമോ…