ധ്യാനം 37: എളിമ, ലാളിത്യം, ആത്മാർത്ഥത
ഇന്ന് ധ്യാനിക്കാൻ മൂന്ന് വാക്കുകളുണ്ട്: എളിമ, ലാളിത്യം, ആത്മാർത്ഥത. എളിമയുള്ള ആത്മാക്കൾ ദൈവത്തെ കാണുകയും അറിയുകയും ചെയ്യുന്നു; കാരണം, ആവശ്യനേരങ്ങളിൽ അവർ തങ്ങളെത്തന്നെ ആശ്രയിക്കുന്നില്ല. ദൈവമാണ് എല്ലാമെന്നും അവിടുത്തെ കൂടാതെ തങ്ങൾ ഒന്നുമല്ലെന്നും അവർ തിരിച്ചറിയുന്നു. ലാളിത്യമുള്ള ആത്മാക്കൾ കുടുങ്ങിപ്പോകുന്നില്ല…