മലയാളം

വിചിന്തനം 326: കർത്താവിനായി കാത്തിരിക്കുക

അനേകർ നേരിടുന്ന ഒരു സാധാരണ പോരാട്ടമാണ് അക്ഷമയുമായുള്ള പോരാട്ടം. നാം ആഗ്രഹിക്കുന്നത്, നാം ആഗ്രഹിക്കുന്ന സമയത്തുതന്നെ ലഭിക്കണമെന്ന് നാം ആഗ്രഹിക്കാറുണ്ട്. അതിവേഗം മുന്നേറുന്ന നമ്മുടെ സമൂഹത്തിൽ എല്ലാം തൽക്ഷണം ലഭിക്കുന്നത് നമുക്കു ശീലമായിരിക്കുന്നു. ഒരു മുഴുവൻ നേരത്തെ ഭക്ഷണം മിനിറ്റുകൾക്കുള്ളിൽ വീണ്ടും ചൂടാക്കാം, എഴുത്തുസന്ദേശങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ലോകമെങ്ങും അയയ്ക്കാം, വാർത്തകൾ പടരുന്നു…

വിചിന്തനം 277: സംഘർഷം അകറ്റാനുള്ള കരുണ

സംഘർഷം പലപ്പോഴും ജീവിതത്തിന്റെ ഭാഗമാണ്. ചിലർ ദൈനംദിന ജീവിതത്തിൽ ഏറെ സംഘർഷവും നിരാശയും തീവ്രമായ കോപംപോലും നേരിടുന്നു. മറ്റൊരാളുടെ കോപം ആദ്യം നിങ്ങളെ ജാഗ്രതയിലാക്കുകയും ഭയപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. ഇത് സ്വാഭാവികമായ ഒരു പ്രതികരണമാണ്. മറ്റൊരാളുടെ കോപം നിങ്ങളെയും പ്രേരിപ്പിച്ചേക്കാം…

വിചിന്തനം 227: മനുഷ്യരുടെ പദ്ധതികൾ വിഫലമാകുന്നു

നമ്മുടെ ജീവിതത്തിനും ദൈവമഹത്വത്തിനുമായി മഹത്തായതെന്ന് നാം കരുതുന്ന ഒരു പദ്ധതി ആവിഷ്കരിക്കുക എളുപ്പമാണ്. നമുക്ക് ചിന്തിക്കാനും ആസൂത്രണം ചെയ്യാനും കാര്യങ്ങൾ ഒരു പ്രത്യേക രീതിയിൽ വികസിപ്പിച്ച് ക്രമീകരിക്കാനും കഴിയും; എന്നാൽ ഒടുവിൽ നാം ആവിഷ്കരിച്ചത് ദൈവത്തിന്റെ മനസ്സിലുള്ളതല്ലെന്ന് തിരിച്ചറിഞ്ഞേക്കാം…

ധ്യാനചിന്ത 174: ദൈവം നിശ്ചയിക്കുന്ന സമയം തികച്ചും ഉചിതമാണ്

ഈ ലോകത്തിൽ ദൈവതിരുഹിതം നിറവേറ്റാനും അവിടുത്തേക്കുവേണ്ടി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുമ്പോൾ, ചിലപ്പോൾ നമ്മുടെ രീതിയിലും നാം നിശ്ചയിക്കുന്ന സമയത്തും കാര്യങ്ങൾ ചെയ്യാൻ നാം ശ്രമിച്ചേക്കാം.  എന്നാൽ ദൈവതിരുഹിതം യഥാർഥത്തിൽ നിറവേറ്റാൻ നിങ്ങൾ തീക്ഷ്ണമായി പ്രാർഥിക്കുകയും അവിടുത്തെ വിശുദ്ധ തിരുഹിതത്തിനു നിങ്ങളെത്തന്നെ സമർപ്പിക്കുകയും വേണം; അതിനുശേഷം സമർപ്പിക്കേണ്ടത്…

ധ്യാനം 172: ക്ഷമയോടെയുള്ള വിധേയത്വം

നിങ്ങൾക്ക് ക്ഷമയുണ്ടോ?  ക്ഷമയും അക്ഷമയും നിങ്ങളുടെ ഇച്ഛയ്ക്കുള്ളിലെ ഒരു പോരാട്ടത്തിൽനിന്നാണ് ജനിക്കുന്നത്.  ദൈവമല്ലാത്ത മറ്റെന്തെങ്കിലും നിങ്ങളുടെ ഇച്ഛയെ ആകർഷിക്കുകയും, ദൈവം നിങ്ങളെ നയിക്കാത്ത ഒന്നിനായി നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്ന അനേകം സന്ദർഭങ്ങൾ ജീവിതത്തിലുണ്ട്.  ഒന്നു പിന്നോട്ടു മാറാനും, ഒരു…

വിചിന്തനം 139: ദൈവപരിപാലനം അത് സാധ്യമാക്കുന്നു

ചിലപ്പോൾ, ദൈവം നിശ്ചയിച്ചിരിക്കുന്നതിനെക്കാൾ വേഗത്തിൽ അവിടുത്തെ തിരുവിഷ്ടം നിറവേറാൻ നാം തിടുക്കം കൂട്ടാറുണ്ട്. അതിന്റെ ഫലമായി, ദൈവത്തിന്റെ ഇഷ്ടമല്ല, നമ്മുടെ സ്വന്തം ഇഷ്ടമാണ് നാം ഒടുവിൽ ചെയ്യുന്നത്. ക്ഷമയാണ് ഇതിന്റെ താക്കോൽ. കർത്താവ് നമ്മിൽ പ്രവർത്തിക്കാനായി നാം ക്ഷമയോടെ അവിടുത്തെ കാത്തിരിക്കണം; അങ്ങനെ നമ്മിലൂടെ എല്ലാം ചെയ്യുന്നത് അവിടുന്നുതന്നെയാകും. വാസ്തവത്തിൽ…

ധ്യാനചിന്ത 66: കരുണയിലൂടെ നീതി

ചിലർ അനുദിനം മറ്റൊരാളുടെ പരുഷതയും ക്രൂരതയും അനുഭവിക്കുന്നു. ഇത് ഏറെ വേദനാജനകമാണ്. അതിന്റെ ഫലമായി, വേദനിപ്പിക്കുന്ന വ്യക്തിയെ ഉത്തരവാദിത്വമുള്ളവനായി നിർത്താൻ നീതി നടപ്പാകണമെന്ന ശക്തമായ ആഗ്രഹം ഉണ്ടാകാം. എന്നാൽ യഥാർഥ ചോദ്യം ഇതാണ്: എന്തു ചെയ്യാനാണ് കർത്താവ് എന്നെ വിളിക്കുന്നത്? എങ്ങനെ…

വിചിന്തനം 53: പ്രാർഥനയിലെ ബുദ്ധിമുട്ടുകൾ

ദിവസവും പ്രാർഥിക്കുന്ന ശീലം വളർത്തിയെടുക്കാൻ ശ്രമിക്കുമ്പോൾ ആന്തരികവും ബാഹ്യവുമായ ബുദ്ധിമുട്ടുകൾ നാം നേരിടുന്നു.  ആന്തരിക ബുദ്ധിമുട്ടുകൾ: നിരുത്സാഹം, ആധ്യാത്മിക വരൾച്ച, ആത്മാവിന്റെ ഭാരാവസ്ഥ, പ്രലോഭനങ്ങൾ.  ക്ഷമയിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ഈ ബുദ്ധിമുട്ടുകളെ അതിജീവിക്കാം.  ബാഹ്യമായ…

വിചിന്തനം 43: ക്ലേശങ്ങളിൽ ക്ഷമ

ദൈവത്തിന്റെ ദൃഷ്ടിയിൽ കൂടുതൽ വിലപ്പെട്ടത് എന്താണ്? നിങ്ങൾ ചെയ്യാൻ ഒരുങ്ങുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കുന്നതോ, അതോ ജീവിതത്തിലെ എല്ലാ ക്ലേശങ്ങളും ക്ഷമയോടും സമാധാനത്തോടുംകൂടെ സഹിക്കുന്നതോ? പലർക്കും ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പ്രയാസം തോന്നുകയും രണ്ടും തിരഞ്ഞെടുക്കാൻ ആഗ്രഹമുണ്ടാവുകയും ചെയ്തേക്കാം. തീർച്ചയായും, ദൈവഹിതവും അവിടുന്ന് നമ്മിൽനിന്ന് ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റാൻ നാം ഒരുങ്ങുകയും…