മലയാളം

ധ്യാനം 306: ദൈവം പിന്മാറുന്നില്ല

ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് നിങ്ങൾ സംശയിക്കുന്നുണ്ടോ? നിങ്ങളെ തേടിവരുന്നതിൽനിന്ന് ദൈവം ഒരിക്കലും പിന്മാറുന്നില്ല എന്നതാണ് സത്യം. നമ്മുടെ വിശുദ്ധിയുടെ വലിയൊരു പങ്ക് നമ്മെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, അതിലേറെയും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ഈ ഭൂമിയിലായിരിക്കുമ്പോൾ, നിങ്ങളെ തേടിവരുന്നതും നിങ്ങളുടെ മാനസാന്തരത്തിനായി പരിശ്രമിക്കുന്നതും ദൈവം ഒരിക്കലും നിർത്തുന്നില്ല. അവിടുന്ന് തന്റെ കരുണ അയയ്ക്കുന്നു…

ധ്യാനം 289: ആത്മാക്കൾക്കായുള്ള ആഗ്രഹം

നിങ്ങളുടെ ഹൃദയത്തിലെ ആഗ്രഹത്തിലേക്കു നോക്കുമ്പോൾ, ഏറ്റവും വ്യക്തമായി തെളിഞ്ഞുനിൽക്കുന്നത് എന്താണ്? തീർച്ചയായും നിങ്ങളെ ആകർഷിക്കുന്ന പല കാര്യങ്ങളുമുണ്ട്. ലൗകികമായ പല നേട്ടങ്ങളും സുഖങ്ങളും നിങ്ങളുടെ അഭിലാഷങ്ങളെ എളുപ്പത്തിൽ കീഴടക്കാം. ശാരീരികസുഖം, പണം, ലൗകികവിജയം എന്നിവയ്ക്കായുള്ള ആഗ്രഹങ്ങൾ ഏറ്റവും ശക്തമായ ആഗ്രഹങ്ങളിൽപ്പെടുന്നു…

വിചിന്തനം 265: വികാരങ്ങളുടെ അപകടവും അനുഗ്രഹവും

ദൈവം നമ്മെ വികാരങ്ങളോടുകൂടിയാണ് സൃഷ്ടിച്ചത്. നമ്മുടെ ക്രൈസ്തവ ജീവിതയാത്രയിൽ അവ വലിയ അനുഗ്രഹങ്ങളാകാം; അല്ലെങ്കിൽ വലിയ കെണികളായി മാറാം. ഓരോ വികാരത്തെയും നിയന്ത്രിക്കുന്നത് എന്താണെന്നതിനെ ആശ്രയിച്ചാണ് ഇതെല്ലാം നിലകൊള്ളുന്നത്. ഉദാഹരണത്തിന്, കോപമെന്ന വികാരത്തെ നന്മയ്ക്കോ തിന്മയ്ക്കോ ഉപയോഗിക്കാം. കോപം നമ്മെ കീഴടക്കുകയും ഈ കോപത്തിന്റെ ഉറവിടം…

വിചിന്തനം 253: സമ്പൂർണ്ണ കൃതജ്ഞതയുടെ പ്രതികരണം

ദൈവത്തോടുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കണം? ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ പലപ്പോഴും നാം നമ്മിൽത്തന്നെ മുഴുകിപ്പോകുന്നു. നമ്മുടെ ബുദ്ധിമുട്ടുകളിലും ആവശ്യങ്ങളിലുമാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവ ദൈവത്തിനു സമർപ്പിച്ച് വിട്ടുകൊടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ, മഹത്ത്വവും നന്മയും നാം കണ്ടുതുടങ്ങുന്നതായി തിരിച്ചറിയും…

വിചിന്തനം 217: അലസവും നിഷ്ക്രിയവുമായ ആത്മാവ്

ദൈവിക കാര്യങ്ങളിൽ നമ്മുടെ ആത്മാക്കളെ അലസവും നിഷ്ക്രിയവുമാകാൻ അനുവദിക്കുമ്പോൾ നാം ദുഷ്ടനെ പ്രസാദിപ്പിക്കുന്നു. ദൈവത്തിന്റെ ജീവനിൽ പങ്കുചേരാൻ പരിശ്രമിക്കാത്ത ആത്മാവാണ് നിഷ്ക്രിയമായ ആത്മാവ്. ആത്മീയ കാര്യങ്ങളിൽ സജീവമായിരിക്കുന്നതിനു പകരം നിഷ്ക്രിയമായിരിക്കുന്ന ആത്മാവാണത്. “നിഷ്ക്രിയനായിരിക്കുക” എന്നതിന്റെ അർത്ഥം ആ വ്യക്തി…

വിചിന്തനം 202: ദിനംതോറുമുള്ള ഒരു വാർഷികസ്മരണം

വിചിന്തനത്തിനും കൃതജ്ഞതയ്ക്കുമുള്ള അനുഗൃഹീത അവസരങ്ങളാണ് വാർഷികങ്ങൾ.  ദീർഘവും വിശുദ്ധവുമായ ദാമ്പത്യജീവിതം ആഘോഷിക്കുന്ന ദമ്പതികളുടെ വിവാഹവാർഷികംപോലെ, ചില വാർഷികങ്ങൾ ആനന്ദകരമാണ്.  പ്രിയപ്പെട്ട ഒരാളുടെ ചരമവാർഷികംപോലെ, മറ്റു ചില വാർഷികങ്ങൾ വേദനാജനകമാണ്.  എങ്കിലും…

വിചിന്തനം 201: കാരാഗൃഹത്തിൽ ഈശോയോടൊപ്പമുള്ള രാത്രി

ഏതെങ്കിലും വിധത്തിൽ ഒരു നിഗൂഢ ആത്മീയാനുഭവത്തിലൂടെ പെസഹാവ്യാഴാഴ്ച രാത്രിയിലേക്ക് എത്തിച്ചേരാൻ നിങ്ങൾക്കു കഴിഞ്ഞാൽ എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കുക. ഈശോ അനുഭവിച്ച സകലതും കാണാനും അനുഭവിക്കാനും നിങ്ങൾക്കു കഴിഞ്ഞാലോ എന്നും സങ്കൽപ്പിക്കുക. തോട്ടത്തിലെ പ്രാണവേദനയും പരിഹാസവും ക്രൂരമായ പെരുമാറ്റവും സങ്കൽപ്പിക്കുക…

ധ്യാനം 180: യേശുവിന്റെ പീഡാനുഭവം

സുവിശേഷങ്ങൾ സുപരിചിതമായ നമുക്ക് ചിലപ്പോഴെങ്കിലും ക്രിസ്തുവിന്റെ സഹനങ്ങളോട് ഒരുതരം നിസ്സംഗത തോന്നിയേക്കാം. ഓരോ വർഷവും ആ വിവരണം വായിച്ചുകേൾക്കുന്ന നാം, പീഡാനുഭവത്തിന്റെ അനേകം ചിത്രങ്ങളും കണ്ടിട്ടുണ്ട്. ഈ പരിചയംമൂലം, അത് ഉളവാക്കേണ്ട ഫലം ഉളവാക്കാൻ നാം അനുവദിക്കാതെ പോയേക്കാം…

വിചിന്തനം 146: ക്രിസ്തുവിന്റെ പീഡാനുഭവത്തോടു ചേർന്നുള്ള പ്രാർത്ഥന

നമ്മുടെ കർത്താവിന്റെ വിശുദ്ധ പീഡാനുഭവത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം.  എന്നാൽ യഥാർഥ ഹൃദയാനുഭൂതിയോടും സ്നേഹത്തോടും കൂടി അവിടുത്തെ പീഡാനുഭവത്തിലേക്കു നോക്കാൻ കഴിയുന്നവർ ചുരുക്കമാണ്.  നമ്മുടെ പ്രാർത്ഥനയിൽ വലിയ ഭക്തിയോടെ കർത്താവിന്റെ പീഡാനുഭവത്തെക്കുറിച്ച് ധ്യാനിക്കാൻ നാം പഠിക്കണം.  ഇത് നമ്മുടെ സ്വന്തം പരിശ്രമത്താൽ നാം ചെയ്യുന്ന ഒരു കാര്യം എന്നതിലുപരി…

വിചിന്തനം 119: ആന്തരികവും ബാഹ്യവുമായ ആത്മനിഗ്രഹങ്ങൾ

ഈ ലോകത്തിലെ കടന്നുപോകുന്ന വസ്തുക്കളോടുള്ള ആസക്തിയിൽനിന്ന് കൂടുതൽ സ്വതന്ത്രരാകാൻ സ്വന്തം ഇച്ഛയെ നിഷേധിക്കുന്ന അഭ്യാസമാണ് ആത്മനിഗ്രഹം.  ദൈവത്തോടും അവിടുത്തെ വിശുദ്ധ ഹിതത്തോടുമല്ലാതെ മറ്റൊന്നിനോടും ആസക്തിയില്ലാത്തവരാകാൻ നാം പരിശ്രമിക്കണം.  നമുക്ക് ഇഷ്ടമുള്ളതോ നാം ആഗ്രഹിക്കുന്നതോ ആയ എല്ലാം മോശമാണെന്നല്ല; എന്നാൽ യഥാർഥ വിശുദ്ധി നാം ആഗ്രഹിക്കുന്നെങ്കിൽ, നമ്മുടെ…