മലയാളം

വിചിന്തനം 232: കൊടുങ്കാറ്റിനെ ശാന്തമാക്കൽ

ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കിയ സംഭവം ഓർക്കുക (മത്തായി 8:23-27). ജീവിതത്തിൽ നിങ്ങൾ നേരിടുന്ന പ്രത്യേക വെല്ലുവിളികൾക്കിടയിൽ അവിടുന്ന് നിങ്ങൾക്കു സമാധാനം നൽകുന്നതിന്റെ പ്രവചനാത്മകമായ ഒരു അടയാളമായിട്ടാണ് ഈ അത്ഭുതപ്രവൃത്തി ചെയ്തത്…

വിചിന്തനം 231: ശിക്ഷയുടെ കരങ്ങളെ ബന്ധിക്കുക

ഏതെങ്കിലും കുറ്റകൃത്യത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ഒരു കുറ്റവാളിയായിരുന്നു നിങ്ങളെങ്കിൽ, മറ്റുള്ളവരുടേതിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെയായിരിക്കും മിക്കവാറും നിങ്ങൾ ജീവിതത്തെ കാണുക…

വിചിന്തനം 225: പ്രാർഥനയിലൂടെയുള്ള ആത്മീയ സൗഹൃദം

മറ്റൊരാളുമായുള്ള സൗഹൃദം ദൈവകരുണ ഒഴുകിയെത്തുന്ന ശക്തമായ ഒരു മാർഗമാണ്. എന്നാൽ സൗഹൃദം വിവിധ തലങ്ങളിൽ ജീവിക്കാൻ കഴിയും. ചിലപ്പോൾ ഈ ബന്ധം ഉപരിപ്ലവവും അപ്രധാനവുമായ കാര്യങ്ങളിൽ അധിഷ്ഠിതമായിരിക്കും; മറ്റു ചിലപ്പോൾ അത് നമ്മുടെ കർത്താവിൽ ആഴത്തിൽ വേരൂന്നിയിരിക്കും…

ധ്യാനം 221: സ്വയം മഹത്വപ്പെടുത്തൽ

ചിലപ്പോൾ, വളരെ “മതനിഷ്ഠയുള്ളവർ” അനേകം “മതപരമായ” കാര്യങ്ങളെക്കുറിച്ചു സംസാരിക്കാറുണ്ട്.  അവർ ഭക്തിനിർഭരമായ ഭാഷയിൽ സംസാരിക്കുകയും വിശുദ്ധമായ കാര്യങ്ങളെക്കുറിച്ചു പറയുകയും ചെയ്യുന്നു.  എന്നാൽ ഒടുവിൽ, അവർ പറയുന്നതും ചെയ്യുന്നതുമെല്ലാം യഥാർഥത്തിൽ മറ്റുള്ളവരുടെ മുമ്പിൽ സ്വയം മഹത്വപ്പെടുത്താനുള്ള ഒരു മാർഗമായിരിക്കാം.  ഇതാണ് ആ പോരാട്ടം…

വിചിന്തനം 218: ദൈവത്തെക്കുറിച്ചുള്ള ഒരൊറ്റ ഉൾക്കാഴ്ച

ദൈവത്തെയും അവിടുത്തെ വഴികളെയും മനസ്സിലാക്കുന്നത് പ്രധാനമാണ്. എന്നാൽ മനസ്സിലാക്കുക എന്നതും അനുഭവിച്ചറിയുക എന്നതും ഒന്നല്ല. ദൈവത്തെ അറിയുക എന്നതിനർഥം നാം ഒരു വ്യക്തിയെ കണ്ടുമുട്ടുന്നു എന്നതാണ്. ഈ വ്യക്തി പറയുന്നതു മനസ്സിലാക്കുക മാത്രമല്ല നാം ചെയ്യുന്നത്; മറിച്ച്, ഈ വ്യക്തിയുമായി ഇടപഴകുകയും കണ്ടുമുട്ടുകയും അനുഭവിച്ചറിയുകയും ഒരു ബന്ധത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ…

വിചിന്തനം 212: സംശയത്തെ അതിജീവിക്കൽ

എന്താണ് “സംശയം?” സംശയിക്കുക എന്നത് വിശ്വാസമില്ലാതിരിക്കുക എന്നതാണ്; വിശ്വാസമില്ലാതിരിക്കുക എന്നത് ദൈവത്തിന്റെ തിരുവിഷ്ടത്തിന്റെ പരിപൂർണമായ വെളിപാടിലും പദ്ധതിയിലും ആശ്രയമില്ലാതിരിക്കുക എന്നതാണ്. സർവോപരി, വിശ്വാസക്കുറവിൽനിന്ന് ഉളവാകുന്ന സംശയം അർഥമാക്കുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നാണ്. ദൈവത്തെയും അവിടുത്തെ പദ്ധതിയെയും അവിടുന്ന് നമുക്കു വെളിപ്പെടുത്തുന്നതെല്ലാറ്റിനെയും നാം സംശയിക്കുമ്പോൾ, നാം…

ധ്യാനം 207: ക്രിസ്തുവിന്റെ ഹൃദയത്തിൽ ആശ്വാസം കണ്ടെത്തുക

സ്നേഹവും വാത്സല്യവുമുള്ള അച്ഛനോടോ അമ്മയോടോ ചേർന്നണഞ്ഞിരിക്കുന്നതിൽ കുട്ടികൾ പലപ്പോഴും വലിയ ആശ്വാസം കണ്ടെത്തുന്നു.  സ്നേഹപൂർണമായ ആ കരങ്ങൾ മുറുകെ ചേർത്തുപിടിക്കുമ്പോൾ വലിയ സംതൃപ്തി അനുഭവപ്പെടുന്നു.  ആ നിമിഷങ്ങളിൽ ഭയവും ഉത്കണ്ഠയും അകലുന്നു; മനോവ്യഥ ഉണ്ടായിരുന്നിടത്ത് സമാധാനവും സാന്ത്വനവും വീണ്ടുകിട്ടുന്നു.  അങ്ങനെതന്നെയായിരിക്കണം…

വിചിന്തനം 206: ആത്മീയമായ പൂഴ്ത്തിവെപ്പ്

ആത്മീയജീവിതത്തിലെ യഥാർഥമായ ഒരു അപകടത്തെ “ആത്മീയമായ പൂഴ്ത്തിവെപ്പ്” എന്നു വിളിക്കാം.  ദൈവകരുണയുടെ ഉപകരണമായി മാറുന്നതിനുപകരം, അതിന്റെ അന്തിമലക്ഷ്യമായി സ്വയം പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന വ്യക്തിയിലാണ് ഇതു കാണപ്പെടുന്നത്.  ദൈവകരുണയുടെ അന്തിമലക്ഷ്യമാകാൻ ശ്രമിക്കുന്നതിലൂടെ, ഒരു…

വിചിന്തനം 202: ദിനംതോറുമുള്ള ഒരു വാർഷികസ്മരണം

വിചിന്തനത്തിനും കൃതജ്ഞതയ്ക്കുമുള്ള അനുഗൃഹീത അവസരങ്ങളാണ് വാർഷികങ്ങൾ.  ദീർഘവും വിശുദ്ധവുമായ ദാമ്പത്യജീവിതം ആഘോഷിക്കുന്ന ദമ്പതികളുടെ വിവാഹവാർഷികംപോലെ, ചില വാർഷികങ്ങൾ ആനന്ദകരമാണ്.  പ്രിയപ്പെട്ട ഒരാളുടെ ചരമവാർഷികംപോലെ, മറ്റു ചില വാർഷികങ്ങൾ വേദനാജനകമാണ്.  എങ്കിലും…

വിചിന്തനം 198: യഥാർത്ഥ സഹാനുഭൂതിയുടെ കരുണ

ഹൃദയത്തിൽനിന്നുള്ള യഥാർത്ഥ സഹാനുഭൂതിയുടെ അഭാവം മാനസികവും വൈകാരികവും, ആത്മീയവുമായ ഏതോ ഒരു തകരാറിന്റെ വ്യക്തമായ സൂചനയാണ്. ഇതിന്റെ മറുവശവും സത്യമായതിനാലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഹൃദയത്തിൽനിന്നുള്ള യഥാർത്ഥ സഹാനുഭൂതിയുടെ സാന്നിധ്യം ഒരാൾ മാനസികമായും വൈകാരികമായും…