മലയാളം

വിചിന്തനം 147: പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും പ്രാർഥനകളിലൂടെയും കരുണ

ദൈവത്തിന്റെ അഗാധമായ കരുണയുടെ ഉപകരണമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  എങ്കിൽ, നിങ്ങളുടെ പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും പ്രാർഥനകളിലൂടെയുമാണ് നിങ്ങൾ അത് സാധിക്കുന്നത്.  ഒന്നാമതായി, പ്രവൃത്തികളിലൂടെ കരുണ കാണിക്കാനുള്ള അവസരങ്ങൾക്കായി നിങ്ങൾ നിരന്തരം ജാഗ്രതയോടെ കാത്തിരിക്കണം.  പലപ്പോഴും, അവസരം ലഭിക്കുമ്പോൾ (മറ്റൊരാളോട് ക്ഷമിക്കാനുള്ള അവസരംപോലെ), നാം പിന്തിരിയുന്നു…

വിചിന്തനം 146: ക്രിസ്തുവിന്റെ പീഡാനുഭവത്തോടു ചേർന്നുള്ള പ്രാർത്ഥന

നമ്മുടെ കർത്താവിന്റെ വിശുദ്ധ പീഡാനുഭവത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം.  എന്നാൽ യഥാർഥ ഹൃദയാനുഭൂതിയോടും സ്നേഹത്തോടും കൂടി അവിടുത്തെ പീഡാനുഭവത്തിലേക്കു നോക്കാൻ കഴിയുന്നവർ ചുരുക്കമാണ്.  നമ്മുടെ പ്രാർത്ഥനയിൽ വലിയ ഭക്തിയോടെ കർത്താവിന്റെ പീഡാനുഭവത്തെക്കുറിച്ച് ധ്യാനിക്കാൻ നാം പഠിക്കണം.  ഇത് നമ്മുടെ സ്വന്തം പരിശ്രമത്താൽ നാം ചെയ്യുന്ന ഒരു കാര്യം എന്നതിലുപരി…

ധ്യാനചിന്ത 143: ശരണപ്പെടുക, ശരണപ്പെടുക, കൂടുതൽ ശരണപ്പെടുക

ഈ പുസ്തകത്തിലെ ഓരോ ധ്യാനചിന്തയും ഒരു പ്രാർത്ഥനയോടെ അവസാനിക്കുന്നു. ഓരോ പ്രാർത്ഥനയും “ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു” എന്ന പ്രാർത്ഥനയോടെയാണ് അവസാനിക്കുന്നത്.  എന്നാൽ നിങ്ങൾ അങ്ങനെ ശരണപ്പെടുന്നുണ്ടോ?  ശരണപ്പെടുക എന്നത് ഒരിക്കൽ മാത്രം ചെയ്യുന്ന ഒരു പ്രവൃത്തിയല്ല.  നാം ഒന്നുകിൽ ചെയ്യുകയോ അല്ലെങ്കിൽ ചെയ്യാതിരിക്കുകയോ ചെയ്യുന്ന ഒന്നല്ല അത്.  നാം നിരന്തരം കൂടുതൽ ആഴത്തിൽ ചെയ്യേണ്ട ഒന്നാണത്.  ശരണപ്പെടലിന്റെ ആഴങ്ങൾക്ക് പരിധിയില്ല…

വിചിന്തനം 141: മാലാഖമാരുടെ കരുണ

മാലാഖവൃന്ദങ്ങൾ എന്ന ദാനത്തിന്റെ മഹത്ത്വം സ്വർഗത്തിൽവച്ചു മാത്രമേ നമുക്കു മനസ്സിലാകൂ. മഹിമയാർന്ന ഈ ആത്മീയജീവികളെ ദൈവം സ്നേഹത്താൽ സൃഷ്ടിച്ചു. അവരിൽ ചിലർ സൃഷ്ടിക്കപ്പെട്ടത് പരിശുദ്ധ ത്രിത്വത്തെ നിത്യമായി ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെയാണ്. ഈ വിളിയിൽ അവർ ഒരിക്കലും മടുക്കുന്നില്ല; അവർ ദൈവത്തെ ആരാധിക്കുന്നത് സദാ…

ധ്യാനം 136: നന്ദിനിറഞ്ഞ ഹൃദയത്തിന്റെ ശക്തി

കഴിഞ്ഞ ഒരു മാസത്തെ നിങ്ങളുടെ പ്രാർഥനാജീവിതത്തിന്റെ ഉള്ളടക്കം പരിശോധിച്ചാൽ, നിങ്ങൾ എന്തായിരിക്കും കാണുക? സമർപ്പണത്തിന്റെയും മധ്യസ്ഥപ്രാർഥനയുടെയും സ്തുതിയുടെയും ആരാധനയുടെയും അനേകം നിമിഷങ്ങൾ അതിൽ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. അതുപോലെ, നിങ്ങളുടെ പ്രാർഥന ആഴമായ നന്ദി അർപ്പിക്കുന്നതായിരുന്ന അനേകം നിമിഷങ്ങളും ഉണ്ടായിട്ടുണ്ടാകുമെന്ന് പ്രത്യാശിക്കാം…

വിചിന്തനം 135: ഈശോയുമായി സംഭാഷണം

നിങ്ങൾ ഈശോയുമായി സംസാരിക്കാറുണ്ടോ? ഏറെ ഫലദായകമായ ഒരു പ്രാർത്ഥനാരീതിയാണിത്. ദൈവവുമായുള്ള “സംഭാഷണം” പ്രാർത്ഥനയുടെ ഏറ്റവും ഉന്നതമായ രൂപമല്ലെങ്കിലും, പലപ്പോഴും നാം പ്രാർത്ഥന ആരംഭിക്കേണ്ടത് ഈ രീതിയിലാണ്. ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ഭാരം വഹിക്കുമ്പോൾ ദൈവവുമായുള്ള സംഭാഷണം വിശേഷാൽ ഫലദായകമാണ്…

വിചിന്തനം 125: ബലിയാത്മാവ്

സഹനത്തിന്റെ ഒരു പ്രത്യേക ദൗത്യത്തിനായി നമ്മുടെ കർത്താവ് ചിലരെ തിരഞ്ഞെടുക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? ഭൂമിയിൽ നിരപരാധിയായിരിക്കെ താൻ അനുഭവിച്ച സഹനങ്ങളോട് കൂടുതൽ പൂർണമായി അനുരൂപരാകാൻ അവിടുന്ന് ചുരുക്കം ചിലരെ തിരഞ്ഞെടുക്കുന്നു. ഈ വിശുദ്ധാത്മാക്കൾ പലവിധത്തിലും വ്യത്യസ്തമായ രീതികളിലും സഹിക്കുന്നു. അവർ ഈശോയുടെതന്നെ നിരപരാധമായ സഹനങ്ങളുടെ തുടർച്ചയാണ്…

വിചിന്തനം 124: മാധ്യസ്ഥ്യപ്രാർത്ഥനയുടെ കരുണ

ദൈവകരുണ ലോകത്തിനുമേൽ സമൃദ്ധമായി ഒഴുകുന്നത് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  ആ ചോദ്യത്തിന് ഒട്ടും മടിക്കാതെ “അതെ” എന്ന് നിങ്ങൾ ഉത്തരം നൽകുമെന്നാണ് പ്രതീക്ഷയും അനുമാനവും.  അത് സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്നതിൽ ചില വിധങ്ങളിൽ നിങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് അറിയേണ്ടത് പ്രധാനമാണ്.  പ്രത്യേകിച്ച്, ഈശോ…

ധ്യാനം 113: നിത്യപിതാവിനുള്ള ഒരു സമർപ്പണം

നമുക്ക് അർപ്പിക്കാവുന്ന ഏറ്റവും മഹത്തായ പ്രാർഥന “സമർപ്പണപ്രാർഥന”യാണ്. കുരിശിൽ ക്രിസ്തു അർപ്പിച്ച ഏക ബലിയോടു ചേർന്ന് പിതാവിന് അർപ്പിക്കുന്ന ഒരു ബലിയാണ് സമർപ്പണപ്രാർഥന. നാം നമ്മെത്തന്നെ അർപ്പിക്കുന്നത് സ്വന്തം നിലയ്ക്കല്ല. ക്രിസ്തുയേശുവിനോടു ചേർന്നാണ് നാം നമ്മെത്തന്നെ അർപ്പിക്കുന്നത്. പ്രത്യേകിച്ചും…

ധ്യാനചിന്ത 109: ദൈവത്തിന്റെ കരങ്ങൾ

ഒരു കുഞ്ഞ് ഭയപ്പെടുമ്പോഴോ മുറിവേൽക്കുമ്പോഴോ സ്വാഭാവികമായി ആശ്വാസം കണ്ടെത്തുന്നത് അപ്പന്റെയോ അമ്മയുടെയോ കരങ്ങളിലാണ്. കരയുന്ന ഒരു കുഞ്ഞ് ആദ്യം തേടുന്നത് ഇതാണ്. നമ്മുടെ കാര്യത്തിലും അങ്ങനെതന്നെയായിരിക്കണം. ആവശ്യനേരങ്ങളിൽ നാം ഓടിച്ചെല്ലേണ്ടത് നമ്മുടെ സ്വർഗീയപിതാവിന്റെയും നമ്മുടെ രക്ഷകനായ യേശുവിന്റെയും കരങ്ങളിലേക്കാണ്. നാം…