മലയാളം

വിചിന്തനം 318: നിസ്സംഗതയും മറവിയും

നിങ്ങൾ വിവാഹിതരാണെന്നും ജീവിതപങ്കാളിയോട് പതിവായി നിസ്സംഗത പുലർത്തുന്നുവെന്നും കരുതുക; അത് ഒരു പ്രശ്നമായിരിക്കും.  മറ്റൊരാളുടെ നന്മയിൽ ആത്മാർഥമായ കരുതലില്ലാതിരിക്കുന്നതാണ് നിസ്സംഗത.  മറവി നിസ്സംഗതയുടെ ഒരു ലക്ഷണമാണ്; കാരണം, കരുതൽ കുറയുമ്പോൾ മറക്കാൻ എളുപ്പമാണ്.  ഉദാഹരണത്തിന്…

വിചിന്തനം 298: അർഥശൂന്യമായ പരദൂഷണത്തിന്റെ വൈറസ്

മറ്റൊരാളെക്കുറിച്ച് “പരദൂഷണം പറയുക” എന്നത് നമ്മുടെ പതിതമായ മനുഷ്യസ്വഭാവത്തിലെ ദൗർഭാഗ്യകരമായ ഒരു പ്രവണതയാണ്. ഒരാൾ തുടങ്ങിക്കഴിഞ്ഞാൽ അത് വേഗത്തിൽ മറ്റുള്ളവരിലേക്കും പടരുന്നതിനാൽ, അതൊരു വൈറസുപോലെയാണ്. നിങ്ങൾ അറിയുംമുമ്പേ, സത്യത്തിൽ അധിഷ്ഠിതമല്ലാത്ത കിംവദന്തികളും അപവാദങ്ങളും, അല്ലെങ്കിൽ ഉപവിയില്ലാതെ പറയുന്ന സത്യങ്ങളും പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കാം. ഇത്…

ധ്യാനം 296: അച്ഛന്റെയോ അമ്മയുടെയോ സ്നേഹം

സ്വന്തം കുഞ്ഞിനെ ജ്വലിക്കുന്ന സ്നേഹത്തോടെ സ്നേഹിക്കുന്ന ഒരു അച്ഛനെയോ അമ്മയെയോ സങ്കല്പിക്കുക. കുഞ്ഞിന്റെ പരിപാലനത്തിനും ക്ഷേമത്തിനുമായി എല്ലാ വിധത്തിലും അവർ പ്രതിജ്ഞാബദ്ധരാണ്. കുഞ്ഞിന്റെ ജനനംമുതൽ പ്രായപൂർത്തിയാകുന്നതുവരെയും അവരുടെ സ്നേഹം അചഞ്ചലവും പിൻവലിക്കപ്പെടാത്തതുമായി നിലനിൽക്കുന്നു. ഇനി, ഒരു ഘട്ടത്തിൽ അവരുടെ കുഞ്ഞ് അവരെ വിട്ടുപോകുകയാണെങ്കിൽ ആ അച്ഛന്റെയോ അമ്മയുടെയോ ഹൃദയത്തിലുണ്ടാകുന്ന വേദന സങ്കല്പിക്കുക…

വിചിന്തനം 284: ഈ നിമിഷത്തിൽ ജീവിക്കുക

ഭൂതകാലത്തിലോ ഭാവിയിലോ ജീവിക്കുകയും വർത്തമാനനിമിഷത്തിൽ ജീവിക്കാതിരിക്കുകയും ചെയ്യുക എന്നത് അനേകർ നേരിടുന്ന ഒരു സാധാരണ പ്രലോഭനമാണ്. കഴിഞ്ഞകാല സംഭവങ്ങളും പാപങ്ങളും മുറിവുകളും മറ്റും നിങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ ഭൂതകാലത്തിലാണ് ജീവിക്കുന്നത്. ആ…

വിചിന്തനം 199: യേശുവുമായുള്ള ഐക്യം മറ്റുള്ളവരുമായുള്ള ഐക്യമാണ്

പല കാരണങ്ങളാൽ സഭ മഹിമയുള്ളതാണ്. സഭയുടെ മഹിമയാർന്ന ഒരു വശം അതിനുള്ളിൽ കാണപ്പെടുന്ന ഐക്യമാണ്. ചില സമയങ്ങളിൽ സഭയ്ക്കുള്ളിൽ ഏറെ അനൈക്യവും വേദനയും എല്ലാത്തരത്തിലുള്ള ക്രമക്കേടുകളും ഉണ്ടെന്നത് സത്യമാണ്. എന്നാൽ ഇവ സഭയുടെ ഗുണങ്ങളല്ല. ഇവ പാപങ്ങളുടെ ഫലങ്ങളാണ്…

ധ്യാനചിന്ത 182: അഹങ്കാരത്തിന്റെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള ജ്ഞാനം

അഹങ്കാരത്തിന് നമ്മെ പൂർണമായി കീഴടക്കാൻ കഴിയും. അങ്ങനെ സംഭവിക്കുമ്പോൾ, നമ്മെയും നമ്മുടെ സ്വന്തം വേദനയെയും കുറിച്ചു മാത്രമായിരിക്കും നമ്മുടെ ചിന്ത. ഒരുപക്ഷേ, ഈ അനുഭവം നിങ്ങൾക്കും പരിചിതമായിരിക്കാം. ഒരുപക്ഷേ, നിങ്ങളുടെ മനസ്സിന് മുറിവേറ്റിട്ടുണ്ടാകാം; ആ മുറിവിനെക്കുറിച്ചോർത്ത് നിങ്ങൾ വിഷമിച്ചിരിക്കുകയുമാകാം. അത് നിങ്ങളുടെ ഹൃദയത്തിൽ കയ്പ് നിറയ്ക്കുന്നു; ആ മുറിവ് സുഖപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുന്നു. എന്നാൽ…

ധ്യാനചിന്ത 109: ദൈവത്തിന്റെ കരങ്ങൾ

ഒരു കുഞ്ഞ് ഭയപ്പെടുമ്പോഴോ മുറിവേൽക്കുമ്പോഴോ സ്വാഭാവികമായി ആശ്വാസം കണ്ടെത്തുന്നത് അപ്പന്റെയോ അമ്മയുടെയോ കരങ്ങളിലാണ്. കരയുന്ന ഒരു കുഞ്ഞ് ആദ്യം തേടുന്നത് ഇതാണ്. നമ്മുടെ കാര്യത്തിലും അങ്ങനെതന്നെയായിരിക്കണം. ആവശ്യനേരങ്ങളിൽ നാം ഓടിച്ചെല്ലേണ്ടത് നമ്മുടെ സ്വർഗീയപിതാവിന്റെയും നമ്മുടെ രക്ഷകനായ യേശുവിന്റെയും കരങ്ങളിലേക്കാണ്. നാം…

ധ്യാനചിന്ത 66: കരുണയിലൂടെ നീതി

ചിലർ അനുദിനം മറ്റൊരാളുടെ പരുഷതയും ക്രൂരതയും അനുഭവിക്കുന്നു. ഇത് ഏറെ വേദനാജനകമാണ്. അതിന്റെ ഫലമായി, വേദനിപ്പിക്കുന്ന വ്യക്തിയെ ഉത്തരവാദിത്വമുള്ളവനായി നിർത്താൻ നീതി നടപ്പാകണമെന്ന ശക്തമായ ആഗ്രഹം ഉണ്ടാകാം. എന്നാൽ യഥാർഥ ചോദ്യം ഇതാണ്: എന്തു ചെയ്യാനാണ് കർത്താവ് എന്നെ വിളിക്കുന്നത്? എങ്ങനെ…

ധ്യാനം 32: ക്ഷമയുടെ കരുണ

ജീവിതത്തിലുടനീളം മറ്റുള്ളവരുടെ പാപങ്ങൾ നിങ്ങളെ മുറിപ്പെടുത്തും.  ഇത് ഒഴിവാക്കാനാവില്ല.  ഈ മുറിവിനെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് യഥാർഥത്തിൽ ചിന്തിക്കേണ്ട ചോദ്യം.  നിങ്ങൾ അതിനെ മുറുകെപ്പിടിച്ച് അതേക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കുമോ?  അതോ ക്ഷമിക്കുമോ?  എന്നാൽ ക്ഷമിച്ചതുകൊണ്ടുമാത്രം മതിയാകില്ല.  ദൈവകരുണ നിങ്ങളുടെ ആത്മാവിൽ അത്രമേൽ പ്രവേശിക്കാൻ നിങ്ങൾ അനുവദിക്കണം…