മലയാളം

ധ്യാനം 285: “പ്രകാശദൂതൻ” എന്ന വേഷത്തിലുള്ള വഞ്ചന

ദുഷ്ടൻ നിങ്ങളെ അഗാധമായി വെറുക്കുന്നു. ദൈവത്തിന്റെ തിരുഹിതം നിറവേറ്റിക്കൊണ്ട് നിങ്ങൾ അവിടുത്തോട് എത്രയധികം അടുക്കുന്നുവോ, അത്രയധികം അവൻ നിങ്ങളെ ആക്രമിക്കാൻ ശ്രമിക്കും. ഈ ചെറിയ നായയുടെ കുരയെ ഭയപ്പെടരുത്. നിങ്ങളെ വഞ്ചിക്കാൻ ദുഷ്ടൻ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്ന് പ്രകാശദൂതനായി സ്വയം അവതരിപ്പിക്കുക എന്നതാണ്. അവൻ ഇത് ചെയ്യുന്നത്…

വിചിന്തനം 284: ഈ നിമിഷത്തിൽ ജീവിക്കുക

ഭൂതകാലത്തിലോ ഭാവിയിലോ ജീവിക്കുകയും വർത്തമാനനിമിഷത്തിൽ ജീവിക്കാതിരിക്കുകയും ചെയ്യുക എന്നത് അനേകർ നേരിടുന്ന ഒരു സാധാരണ പ്രലോഭനമാണ്. കഴിഞ്ഞകാല സംഭവങ്ങളും പാപങ്ങളും മുറിവുകളും മറ്റും നിങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ ഭൂതകാലത്തിലാണ് ജീവിക്കുന്നത്. ആ…

ധ്യാനചിന്ത 283: പാപത്തെ അതിജീവിക്കുക

ദൈവകരുണയുടെ സന്ദേശം അത്ര ലളിതമായതിനാൽ, ഈ പുസ്തകത്തിലെ അനേകം പേജുകളെക്കുറിച്ചോ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയെക്കുറിച്ചോ ധ്യാനിച്ചശേഷവും അതു നാം എളുപ്പത്തിൽ ശ്രദ്ധിക്കാതെ പോയേക്കാം. നമ്മുടെ പാപങ്ങൾ ഏറ്റുപറയാൻ നമുക്ക് യാതൊരു ഭയവും ഉണ്ടാകരുത് എന്നതാണ് ദൈവകരുണയുടെ സന്ദേശം പകർന്നുനൽകേണ്ട ലളിതമായ സത്യം…

ധ്യാനചിന്ത 282: സഹനം, പീഡനം, അധിക്ഷേപം, അപമാനം

ഈ തലക്കെട്ട് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് ആകർഷകമായി തോന്നണമെന്നില്ല. ഇതൊക്കെ സഹിക്കാൻ ആരാണ് ആഗ്രഹിക്കുക? എന്നാൽ ഇവയെല്ലാം യേശു ഏറ്റവും തീവ്രമായ അളവിൽ സഹിച്ചുവെന്ന് നാം ഓർക്കണം. യേശു സന്തോഷവാനായിരുന്നോ? അവിടുത്തെ ആത്മാവ് സമാധാനത്തിലായിരുന്നോ? തീർച്ചയായും. ഇത് വെളിപ്പെടുത്തുന്നത്…

ധ്യാനചിന്ത 281: അചഞ്ചലമായ ദൈവതിരുവിഷ്ടം

ചിലപ്പോഴൊക്കെ, നാം ദൈവത്തെ അഗാധമായി സ്നേഹിക്കുമ്പോൾ, ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യാനുള്ള ശക്തമായ പ്രേരണകൾ നമ്മിലുണ്ടാകാം.  എന്നിട്ടും, നമ്മുടെ ആഗ്രഹവും ഉറച്ച തീരുമാനവും ഉണ്ടായിരുന്നിട്ടും, നമ്മുടെ പ്രവൃത്തി മുന്നോട്ടുപോകാൻ ദൈവം അനുവദിക്കുന്നില്ലെന്നു തോന്നിയേക്കാം.  ഇതിനു കാരണം ഒരുപക്ഷേ കർത്താവ്…

ധ്യാനചിന്ത 280: ദൈവത്തെ അവഗണിക്കുന്നത്

നിങ്ങൾ ദൈവത്തെ അവഗണിക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നത് വളരെ എളുപ്പമാണ്; അതുകൊണ്ടുതന്നെ അത് വളരെ സാധാരണവുമാണ്. ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം പലപ്പോഴും ദൈവം അവഗണിക്കപ്പെടുന്നു. അവിടുത്തെ സ്വീകരിക്കാനായി മുന്നോട്ടു വരുന്നത് പലർക്കും ഒരു പതിവായി മാറുന്നു; പലവിധ ശ്രദ്ധാവ്യതിചലനങ്ങളോടെയും ഈ കൂടിക്കാഴ്ചയുടെ പവിത്രതയ്ക്ക് വളരെ കുറച്ചു ശ്രദ്ധ മാത്രം നൽകിക്കൊണ്ടുമാണ് അവർ അങ്ങനെ ചെയ്യുന്നത്…

വിചിന്തനം 279: നിങ്ങളുടെ ആന്തരിക ബോധ്യം

നിങ്ങളുടെ ആത്മാവിനുള്ളിലെ ആന്തരിക ബോധ്യത്തിലൂടെ ദൈവം നിങ്ങളോടു സംസാരിക്കുന്നത് കേൾക്കാൻ നിങ്ങൾ പരിശ്രമിക്കണം. ചിലപ്പോൾ ദൈവത്തിന്റെ സ്വരം ഉച്ചത്തിലും വ്യക്തമായും കേൾക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം; മറ്റു ചിലപ്പോൾ അത് നേർത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായി തോന്നിയേക്കാം. ദൈവത്തിന്റെ സ്വരത്തോടു മത്സരിക്കാൻ കഴിയുന്ന പല കാര്യങ്ങളുമുണ്ട്…

ധ്യാനം 278: ദൈവകരുണയുടെ രഹസ്യങ്ങളിലേക്കുള്ള ജാലകങ്ങൾ

ഈശോയുടെ ഹൃദയത്തിൽനിന്ന് കരുണയുടെ കിരണങ്ങൾ ഒഴുകുന്ന ഒരു ചിത്രം വരപ്പിക്കാൻ വിശുദ്ധ ഫൗസ്റ്റീനയോട് ആവശ്യപ്പെട്ടു. അവൾ അങ്ങനെ ചെയ്തു. ഈ ചിത്രത്തിലൂടെ അനേകം ആത്മാക്കൾ തന്നിലേക്ക് ആകർഷിക്കപ്പെടുമെന്ന് ഈശോ അവൾക്ക് ഉറപ്പുനൽകി. ഈശോയും വിശുദ്ധ ഫൗസ്റ്റീനയും ഈ ചിത്രത്തിനു നൽകിയ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കുന്നത്…

വിചിന്തനം 277: സംഘർഷം അകറ്റാനുള്ള കരുണ

സംഘർഷം പലപ്പോഴും ജീവിതത്തിന്റെ ഭാഗമാണ്. ചിലർ ദൈനംദിന ജീവിതത്തിൽ ഏറെ സംഘർഷവും നിരാശയും തീവ്രമായ കോപംപോലും നേരിടുന്നു. മറ്റൊരാളുടെ കോപം ആദ്യം നിങ്ങളെ ജാഗ്രതയിലാക്കുകയും ഭയപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. ഇത് സ്വാഭാവികമായ ഒരു പ്രതികരണമാണ്. മറ്റൊരാളുടെ കോപം നിങ്ങളെയും പ്രേരിപ്പിച്ചേക്കാം…

വിചിന്തനം 276: പൂർത്തീകരിക്കാതെ കാണുക

ദൈവത്തിന്റെ മഹത്ത്വത്തിനായുള്ള ഒരു പ്രത്യേക ദൗത്യം നിങ്ങൾ നിറവേറ്റാതിരിക്കുമ്പോൾ അവിടുന്ന് നിങ്ങളോടു കോപിക്കുമോ? അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. പരാജയം നിങ്ങളുടെ പാപം മൂലമാണെങ്കിൽ, അവിടുന്ന് തന്റെ വിശുദ്ധമായ കോപം പ്രകടിപ്പിച്ചേക്കാം. ഈ കോപം നിങ്ങളെ മാനസാന്തരത്തിലേക്കു വിളിക്കുന്ന അവിടുത്തെ കരുണയുടെ ഒരു പ്രവൃത്തിയാണ്. എന്നാൽ മറ്റു ചിലപ്പോൾ നിങ്ങളുടെ പ്രവർത്തനത്തിനും ദൈവസേവനത്തിനും തടസ്സങ്ങൾ നേരിട്ടേക്കാം…