മലയാളം

വിചിന്തനം 275: വിരസമായ പതിവുദിനങ്ങളുടെ മഹിമ

ഒറ്റനോട്ടത്തിൽ, “വിരസത”യും “മഹിമ”യും പരസ്പരവിരുദ്ധമായി ഉപയോഗിക്കുമ്പോഴല്ലാതെ ഒന്നിച്ചുചേരുന്നതായി തോന്നിയേക്കില്ല. എന്നാൽ ദൈവത്തിന്റെ മനസ്സിൽ ഈ രണ്ടു വാക്കുകളും പരസ്പരം ഇണചേർന്നിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ വിരസമായ പതിവുകടമകളിലൂടെ ദൈവത്തെ മഹത്വപ്പെടുത്താനും വിശുദ്ധി നേടാനും നമുക്കു കഴിയും എന്ന അർഥത്തിലാണ് അവ “ഇണചേർന്നിരിക്കുന്നത്.” എങ്കിലും…

വിചിന്തനം 274: നിങ്ങളുടെ പ്രതിജ്ഞകൾ പുതുക്കൽ

വിവാഹിതർ ഇടയ്ക്കിടെ, പ്രത്യേകിച്ച് പ്രധാനപ്പെട്ട വിവാഹവാർഷികങ്ങളിൽ, തങ്ങളുടെ വിവാഹപ്രതിജ്ഞകൾ പുതുക്കുന്നത് പതിവാണ്. വൈദികരും സന്യസ്തരും തങ്ങളുടെ പ്രതിജ്ഞകളും വാഗ്ദാനങ്ങളും പുതുക്കാറുണ്ട്. ഈ ആചാരം നല്ലതും വിശുദ്ധവുമാണ്; കാരണം നാം നിരന്തരം പുതുക്കേണ്ടതുണ്ട്…

വിചിന്തനം 273: ഭൗമിക ബന്ധനങ്ങളില്ല, ദൈവസ്നേഹം മാത്രം

ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ പരമോന്നതാവസ്ഥയിൽ, മറ്റെല്ലാ ഭൗമിക ബന്ധനങ്ങളിൽനിന്നും സ്വതന്ത്രരാകുന്നതും ഉൾപ്പെടുന്നു. അങ്ങനെ തീക്ഷ്ണമായ സ്നേഹത്തോടും വ്യക്തമായ ലക്ഷ്യത്തോടുംകൂടെ ദൈവത്തിലേക്ക് ഓടിയടുക്കുന്നതിൽനിന്ന് ഒന്നും നമ്മെ തടയുകയില്ല. ഈ ജീവിതത്തിലെ എല്ലാ ആസക്തികളിൽനിന്നും നാം സ്വതന്ത്രരാകണം; അങ്ങനെ നമുക്കുള്ള ഏക ആസക്തി ദൈവവും അവിടുത്തെ വിശുദ്ധ…

വിചിന്തനം 272: ഹൃദയത്തിന്റെ ബാഹ്യപ്രകടനം

നിങ്ങൾക്കും ദൈവത്തിനുമല്ലാതെ മറ്റാർക്കും നിങ്ങളുടെ ഹൃദയം കാണാനാവില്ല. നിങ്ങളുടെ ആന്തരികജീവിതത്തിലെ ഓരോ വിശദാംശവും ദൈവം പരിപൂർണ്ണമായി അറിയുന്നു; എന്നാൽ നിങ്ങൾ അവയെ അപൂർണ്ണമായേ കാണുന്നുള്ളൂ. എങ്കിലും, നിങ്ങളുടെ ആന്തരികജീവിതത്തിന്റെ യാഥാർഥ്യത്തെക്കുറിച്ച് കൂടുതൽ കൂടുതൽ ബോധവാനാകേണ്ടത് പ്രധാനമാണ്. കാണുക…

വിചിന്തനം 271: ജീവിതത്തിലെ പ്രതിബന്ധങ്ങൾക്കപ്പുറത്തേക്കു നോക്കുക

കഷ്ടപ്പാടുകളിലും അപമാനങ്ങളിലും മറ്റുള്ളവരുടെ തെറ്റായ അഭിപ്രായങ്ങളിലും ശ്രദ്ധ ഉറച്ചുപോകുക എന്നത് മിക്ക ആളുകളും മല്ലിടുന്ന വളരെ സാധാരണമായ ഒരു പ്രവണതയും പ്രലോഭനവുമാണ്. ഈ ഭാരങ്ങളിൽ ഒന്നോ അതിലധികമോ നാം അനുഭവിക്കുമ്പോൾ, അവയെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രവിഷയമാക്കാനുള്ള പ്രലോഭനം നമുക്കുണ്ടാകാം. ഉദാഹരണത്തിന്…

വിചിന്തനം 270: ദൈവഹിതത്തിന്റെ സൂക്ഷ്മാംശങ്ങൾ

നിങ്ങളുടെ ജീവിതത്തിൽ ദൈവഹിതം സ്വീകരിക്കാൻ നിങ്ങൾ സന്നദ്ധരാണോ? അങ്ങനെയെങ്കിൽ, അതിന്റെ എല്ലാ സൂക്ഷ്മാംശങ്ങളും സ്വീകരിക്കാൻ നിങ്ങൾ തുറവുള്ളവരായിരിക്കണം. ദൈവഹിതം മഹത്തരമായി തോന്നുന്ന ഏതോ പൊതുവായ ആശയമല്ല. അവിടുത്തെ ഹിതം തിരഞ്ഞെടുക്കുക എന്നത്, പൊതുവായ രീതിയിൽ അവിടുത്തെ അനുഗമിക്കാൻ തീരുമാനിക്കുന്നു എന്നു പറയുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച്, അവിടുത്തെ ഹിതം തിരഞ്ഞെടുക്കുക എന്നത്…

വിചിന്തനം 269: കരുണയിലേക്കും ദൈന്യതയിലേക്കുമുള്ള ഇരട്ടനോട്ടം

ഉറ്റുനോക്കാൻ രണ്ടു കാര്യങ്ങൾ തിരഞ്ഞെടുക്കാമെങ്കിൽ, അവ ഏതായിരിക്കും? വാസ്തവത്തിൽ, ഉറ്റുനോക്കാൻ ഏറ്റവും ശ്രേഷ്ഠമായ രണ്ടു കാര്യങ്ങൾ ദൈവകരുണയും നിങ്ങളുടെ സ്വന്തം ദൈന്യതയുമാണ്. ഉറ്റുനോക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ദൈവകരുണയാണെന്ന് മിക്കവാറും ഉടൻതന്നെ മനസ്സിലാകും…

വിചിന്തനം 267: നീതിയോ കരുണയോ?

ദൈവത്തിന്റെ നീതിയെക്കുറിച്ചും അവിടുത്തെ കരുണയെക്കുറിച്ചും സംസാരിക്കുന്നത് ഉചിതമാണ്.  അവ പരസ്പരവിരുദ്ധമല്ല.  ദൈവത്തെ സേവിക്കാൻ വിസമ്മതിച്ച മാലാഖമാരുടെമേൽ അവിടുത്തെ നീതി നടപ്പാക്കപ്പെട്ടതുപോലെ, അനുതപിക്കാൻ വിസമ്മതിക്കുന്നവരുടെമേലും അതു നടപ്പാക്കപ്പെടും.  എന്നാൽ ഇപ്പോഴാകട്ടെ, ദൈവം കരുണാമയനാണെന്നു പറയുന്നതാണ് കൂടുതൽ ഉചിതം.  വാസ്തവത്തിൽ…

ധ്യാനചിന്ത 266: വിശുദ്ധിയുടെ മുന്നിൽ തോന്നുന്ന നിരുത്സാഹം

ഒരു വിശുദ്ധനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? “ഉവ്വ്” എന്നായിരിക്കും ഉത്തരമെന്ന് പ്രത്യാശിക്കുന്നു. എന്നാൽ ഈ ചോദ്യമോ: നിങ്ങൾക്ക് ഒരു വിശുദ്ധനാകാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇതിന് ഉത്തരം നൽകാൻ കൂടുതൽ പ്രയാസമായേക്കാം. വിശുദ്ധിയെക്കുറിച്ച് സ്വപ്നം കാണാനും അത് ആഗ്രഹിക്കാനും എളുപ്പമാണ്…

വിചിന്തനം 265: വികാരങ്ങളുടെ അപകടവും അനുഗ്രഹവും

ദൈവം നമ്മെ വികാരങ്ങളോടുകൂടിയാണ് സൃഷ്ടിച്ചത്. നമ്മുടെ ക്രൈസ്തവ ജീവിതയാത്രയിൽ അവ വലിയ അനുഗ്രഹങ്ങളാകാം; അല്ലെങ്കിൽ വലിയ കെണികളായി മാറാം. ഓരോ വികാരത്തെയും നിയന്ത്രിക്കുന്നത് എന്താണെന്നതിനെ ആശ്രയിച്ചാണ് ഇതെല്ലാം നിലകൊള്ളുന്നത്. ഉദാഹരണത്തിന്, കോപമെന്ന വികാരത്തെ നന്മയ്ക്കോ തിന്മയ്ക്കോ ഉപയോഗിക്കാം. കോപം നമ്മെ കീഴടക്കുകയും ഈ കോപത്തിന്റെ ഉറവിടം…