മലയാളം

വിചിന്തനം 237: വിശ്വാസത്തിന്റെ അന്ധകാരം നമ്മുടെ സ്നേഹത്തെ ശുദ്ധീകരിക്കുന്നു

വിശുദ്ധ ഫൗസ്റ്റീന ഉൾപ്പെടെ മഹാന്മാരായ അനേകം വിശുദ്ധർ ദൈവവുമായുള്ള ബന്ധത്തിൽ ആന്തരികമായ അന്ധകാരം അനുഭവിച്ചിട്ടുണ്ട്.  ഏറെ നിഗൂഢമായ ഒരു അനുഭവമാണിത്.  ഒരു ആത്മാവ് ദൈവവുമായി കൂടുതൽ ഉറ്റബന്ധത്തിലേക്കു വളരുമ്പോൾ, ആ യാത്രയിൽ അനേകം ആശ്വാസങ്ങളും സ്നേഹാനുഭൂതികളും…

വിചിന്തനം 236: എല്ലാവർക്കും കരുണ ലഭിക്കാനായി പ്രാർഥിക്കുക

ഓരോ വ്യക്തിയും അതുല്യരാണ്; നമ്മുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് നമ്മിൽ ഓരോരുത്തരുടെയും മേൽ തന്റെ കരുണ സമൃദ്ധമായി ചൊരിയാൻ ദൈവം ആഗ്രഹിക്കുന്നു. ആളുകൾക്കുവേണ്ടി പ്രാർഥിക്കുമ്പോൾ, അവരെ ഓരോരുത്തരായും വിവിധ ഗണങ്ങളായും ദൈവത്തിനു സമർപ്പിക്കുന്നത് നല്ലതാണ്…

ധ്യാനം 235: കാരുണ്യത്തിലേക്കുള്ള ലളിതമായ വിളി

നമ്മുടെ വിശ്വാസത്തിൽ നാം കൂടുതൽ ആഴപ്പെടുമ്പോൾ, ജീവിതം കൂടുതൽ സങ്കീർണ്ണമാകുമെന്ന് എളുപ്പത്തിൽ കരുതിപ്പോകാം.  ഉദാഹരണത്തിന്, ഒരാൾ ഗണിതശാസ്ത്രം പഠിക്കാൻ തുടങ്ങുമ്പോൾ, ഓരോ പഠനഘട്ടവും മുമ്പത്തെ ഘട്ടത്തെ അടിസ്ഥാനമാക്കിയാണ് മുന്നേറുന്നത്…

ധ്യാനചിന്ത 230: കുരിശിന്റെ വൈരുധ്യം

ക്രിസ്തുവിന്റെ തിരുമുറിവുകളെക്കുറിച്ച് ധ്യാനിക്കുന്നതിൽ നാം ഒരിക്കലും മടുക്കരുത്. അവിടുത്തേക്ക് ഏറ്റ ഓരോ മുറിവും അന്യായമായി ഏൽപ്പിക്കപ്പെട്ടതും മറ്റുള്ളവരുടെ പാപങ്ങൾ മൂലം ഉണ്ടായതുമായിരുന്നു…

വിചിന്തനം 229: അനുദിന രക്തസാക്ഷിത്വം

ആദിമസഭാപിതാക്കളിൽ ഒരാൾ (തെർത്തുല്യൻ) ഇങ്ങനെ പറഞ്ഞു: “രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ്.”  വിശ്വാസത്തിനുവേണ്ടി സ്വന്തം രക്തം ചൊരിയുന്നത് ആത്യന്തികമായി ഒരു ദുരന്തമല്ല എന്നാണ് ഇതിനർത്ഥം…

വിചിന്തനം 225: പ്രാർഥനയിലൂടെയുള്ള ആത്മീയ സൗഹൃദം

മറ്റൊരാളുമായുള്ള സൗഹൃദം ദൈവകരുണ ഒഴുകിയെത്തുന്ന ശക്തമായ ഒരു മാർഗമാണ്. എന്നാൽ സൗഹൃദം വിവിധ തലങ്ങളിൽ ജീവിക്കാൻ കഴിയും. ചിലപ്പോൾ ഈ ബന്ധം ഉപരിപ്ലവവും അപ്രധാനവുമായ കാര്യങ്ങളിൽ അധിഷ്ഠിതമായിരിക്കും; മറ്റു ചിലപ്പോൾ അത് നമ്മുടെ കർത്താവിൽ ആഴത്തിൽ വേരൂന്നിയിരിക്കും…

വിചിന്തനം 224: സംസാരിക്കണോ വേണ്ടയോ

അമിതമായി സംസാരിക്കുകയും നമ്മുടെ നിലപാട് മറ്റുള്ളവർക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുക എന്നത് മനുഷ്യരുടെ ഒരു സാധാരണ പ്രവണതയാണ്; പ്രത്യേകിച്ച്, അവരുടെ മനസ്സിൽ നമ്മുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ വേണ്ടി.  മറ്റുള്ളവർ നമ്മെ തെറ്റിദ്ധരിക്കുന്നുവെന്ന് തോന്നുമ്പോഴാണ് ഇത് വിശേഷിച്ചും സംഭവിക്കുന്നത്.  എന്നാൽ ഈശോ ഇത് അങ്ങേയറ്റം അനുഭവിച്ചു…

ധ്യാനചിന്ത 222: താങ്ങാനാവാതെ തളരുമ്പോൾ

ഒന്നല്ലെങ്കിൽ മറ്റൊന്നിന്റെ പേരിൽ എല്ലാം താങ്ങാനാവാത്തതായി നിങ്ങൾക്കു തോന്നുന്ന ദിവസങ്ങളുണ്ടാകാം. ഒരുപക്ഷേ, നിങ്ങൾക്കു ധാരാളം ഉത്തരവാദിത്വങ്ങളുണ്ടായിരിക്കാം; നിങ്ങളുടെ കടമകൾ വേണ്ടവിധം നന്നായി നിറവേറ്റാൻ കഴിയുമോ എന്ന ആശങ്കയും ഉണ്ടായിരിക്കാം…

വിചിന്തനം 216: യഥാർഥ സ്നേഹത്തിലൂടെ മനസ്സിന്റെ തെളിമ

ദൈവകൃപയാൽ മാത്രം മനസ്സിലാക്കാൻ കഴിയുന്ന അനേകം പ്രബോധനങ്ങൾ നമ്മുടെ സഭ നമുക്കു മുന്നിൽ വയ്ക്കുന്നു.  ചില പ്രബോധനങ്ങൾ ധാർമികതയെക്കുറിച്ചുള്ളവയാണ്; അവ ഉന്നതമായ പുണ്യജീവിതത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു.  ചില പ്രബോധനങ്ങൾ ദൈവത്തെക്കുറിച്ചും അവിടുത്തെ അസ്തിത്വത്തെയും സത്തയെയും കുറിച്ചുമാണ്.  ചില പ്രബോധനങ്ങൾ മനുഷ്യനെക്കുറിച്ചുള്ളവയാണ്; നമ്മൾ ആരാണെന്ന…

ധ്യാനം 215: തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം

നമ്മുടെ സമസ്ത അസ്തിത്വത്തോടുംകൂടെ തന്നിലേക്കു തിരിയാനും തന്റെ കരുണ സ്വീകരിക്കാനുമുള്ള ഒരു കടമ ദൈവം നമ്മുടെമേൽ ചുമത്തുന്നുവെന്ന് ഒരർഥത്തിൽ നമുക്കു പറയാം. തന്റെ കരുണ മറ്റുള്ളവരിലേക്കു പകർന്നുകൊടുക്കാനുള്ള കടമയും അവിടുന്ന് നമ്മുടെമേൽ ചുമത്തുന്നു. എന്നാൽ ഇത് സാധാരണമായ ഒരു “കടമ” അല്ലെന്ന് നാം മനസ്സിലാക്കണം. ഇതൊരു കടമയാണ്…