മലയാളം

ധ്യാനം 214: സമ്പൂർണ്ണ മാപ്പ്

നിങ്ങൾ ഗുരുതരമായ ഒരു കുറ്റകൃത്യം ചെയ്തുവെന്നും ജീവപര്യന്തം തടവുശിക്ഷ നേരിടുകയാണെന്നും സങ്കൽപ്പിക്കുക. ചെയ്തുപോയതിനെക്കുറിച്ച് നിങ്ങൾക്കു പശ്ചാത്താപമുണ്ടായിരുന്നു; നിങ്ങൾ അതു പൂർണ്ണമായി ഏറ്റുപറയുകയും ചെയ്തു. ശിക്ഷ വിധിക്കുന്ന ദിവസം, ഉടൻതന്നെ മടങ്ങിയെത്തേണ്ടിവരുമെന്ന അറിവോടെ, തടവിൽ പാർപ്പിച്ചിരുന്ന സ്ഥലത്തുനിന്ന് കൈവിലങ്ങുകളണിഞ്ഞ് നിങ്ങൾ എത്തി. എന്നാൽ, ന്യായാധിപൻ…

ധ്യാനചിന്ത 213: ഗ്രഹണശക്തി എന്ന ആത്മീയദാനം

ദൈവത്തിന്റെ രഹസ്യങ്ങൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? നമ്മുടെ സഭയുടെ വിശ്വാസത്തെക്കുറിച്ച് അനേകം വർഷങ്ങൾ പഠിച്ച ഒരു ദൈവശാസ്ത്രജ്ഞനാണ് നിങ്ങൾ എന്നു സങ്കൽപ്പിക്കുക. നമ്മുടെ സഭയിലെ എല്ലാ ദൈവശാസ്ത്രശാഖകളെക്കുറിച്ചുമുള്ള അറിവ്, ഈ രഹസ്യങ്ങളെക്കുറിച്ചുള്ള യഥാർഥ ഗ്രാഹ്യം നിങ്ങളിൽ അനിവാര്യമായും ഉളവാക്കുമോ…

ധ്യാനചിന്ത 211: ദൈവമാതാവിന്റെ അരികിൽ

മക്കളുടെ സംരക്ഷണത്തിനായി സ്വന്തം ജീവൻപോലും മനസ്സോടെ നൽകാൻ ഒരമ്മ തയ്യാറാകുമെന്ന അർത്ഥത്തിൽ, അമ്മയുടെ സ്നേഹത്തെ “തീവ്രം” എന്നു വിശേഷിപ്പിക്കാം. തന്റെ കുഞ്ഞ് അപകടത്തിലോ വേദനയിലോ ആവശ്യത്തിലോ ആയിരിക്കുമ്പോൾ, അമ്മയുടെ മാതൃസഹജമായ വാസന ഉണരുന്നു; സ്വന്തം ക്ഷേമത്തെക്കുറിച്ചുള്ള എല്ലാ ചിന്തകളും മറന്ന്, തന്റെ…

ധ്യാനം 210: ദൈവിക സ്നേഹത്തിന്റെ വെളിച്ചത്തിൽ സൽപ്രവൃത്തികൾ

നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടോ? നല്ലവരാകാൻ പരിശ്രമിക്കുന്നുണ്ടോ? നന്മയിലേക്കുള്ള ഒരു മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുണ്ടോ? നല്ലവരാകാൻ ശ്രമിക്കുന്നത് തീർച്ചയായും നല്ലതാണ്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളുടെയും ഉറവിടമായി ദൈവിക സ്നേഹം മാറിയിട്ടില്ലെങ്കിൽ, നമ്മുടെ “നന്മ” ദൈവത്തിന്റെ ദൃഷ്ടിയിൽ യഥാർഥത്തിൽ നല്ലതാണെന്ന് നാം ഒരിക്കലും കരുതരുത്…

ധ്യാനം 209: പാപശീലത്തെ അതിജീവിക്കൽ

പാപത്തെ അതിജീവിക്കാൻ ദൈവത്തിന്റെ കരുണ ആവശ്യമാണ്. പലപ്പോഴും നമ്മുടെ സ്വന്തം പരിശ്രമത്തിലൂടെ പാപത്തെ അതിജീവിക്കാൻ നാം ശ്രമിക്കുന്നു. ഇതു നിഷ്ഫലമായ ഒരു ശ്രമമാണ്; കാരണം സ്വന്തം പരിശ്രമത്തിലൂടെ നിങ്ങളുടെ പാപത്തെ നിങ്ങൾക്ക് ഒരിക്കലും അതിജീവിക്കാനാവില്ല. നിങ്ങൾ പോരാടുന്ന പാപത്തിൽനിന്ന് മോചിതരാകാൻ ഒരേയൊരു വഴിയേ ഉള്ളൂ, അത്…

ധ്യാനം 208: കരുണയുടെ ആത്മീയ ശരം

സാധാരണയായി ഒരു ശരം മുറിവേൽപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു. ചരിത്രത്തിലുടനീളം യുദ്ധത്തിനും വേട്ടയ്ക്കും ശരങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ കരുണയുടെ ആത്മീയ ശരം തികച്ചും വ്യത്യസ്തമാണ്. നമ്മുടെ പരിശുദ്ധ അമ്മയോട് ശിമയോൻ പ്രവാചകൻ പറഞ്ഞ വാക്കുകൾ ഓർക്കുക: “നിന്നെയും ഒരു വാൾ തുളച്ചുകയറും” (ലൂക്കാ 2:35). പിന്നെ…

ധ്യാനം 207: ക്രിസ്തുവിന്റെ ഹൃദയത്തിൽ ആശ്വാസം കണ്ടെത്തുക

സ്നേഹവും വാത്സല്യവുമുള്ള അച്ഛനോടോ അമ്മയോടോ ചേർന്നണഞ്ഞിരിക്കുന്നതിൽ കുട്ടികൾ പലപ്പോഴും വലിയ ആശ്വാസം കണ്ടെത്തുന്നു.  സ്നേഹപൂർണമായ ആ കരങ്ങൾ മുറുകെ ചേർത്തുപിടിക്കുമ്പോൾ വലിയ സംതൃപ്തി അനുഭവപ്പെടുന്നു.  ആ നിമിഷങ്ങളിൽ ഭയവും ഉത്കണ്ഠയും അകലുന്നു; മനോവ്യഥ ഉണ്ടായിരുന്നിടത്ത് സമാധാനവും സാന്ത്വനവും വീണ്ടുകിട്ടുന്നു.  അങ്ങനെതന്നെയായിരിക്കണം…

വിചിന്തനം 206: ആത്മീയമായ പൂഴ്ത്തിവെപ്പ്

ആത്മീയജീവിതത്തിലെ യഥാർഥമായ ഒരു അപകടത്തെ “ആത്മീയമായ പൂഴ്ത്തിവെപ്പ്” എന്നു വിളിക്കാം.  ദൈവകരുണയുടെ ഉപകരണമായി മാറുന്നതിനുപകരം, അതിന്റെ അന്തിമലക്ഷ്യമായി സ്വയം പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന വ്യക്തിയിലാണ് ഇതു കാണപ്പെടുന്നത്.  ദൈവകരുണയുടെ അന്തിമലക്ഷ്യമാകാൻ ശ്രമിക്കുന്നതിലൂടെ, ഒരു…

ധ്യാനം 204: നിങ്ങളുടെ ആത്മാവിന്റെ ബാഹ്യദളപുടം

രൂപംകൊണ്ടുവരുന്ന ഇതളുകളെ ചുറ്റിപ്പൊതിഞ്ഞ്, അവ വളരുമ്പോൾ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന പുറം ഇലയാണ് പൂവിന്റെ ബാഹ്യദളപുടം. ഇളം ഇതളുകൾക്കു വളരാൻ ഒരുതരം “വളർത്തിടമായി” അത് മാറുന്നു. മറഞ്ഞിരിക്കുന്ന ഈ ഇടത്തിനുള്ളിൽ അവ വളരുമ്പോൾ, ബാഹ്യദളപുടം അവയെ സുരക്ഷിതമായി സൂക്ഷിക്കുന്നു. അവ വളർച്ച പ്രാപിച്ചുകഴിയുമ്പോൾ, ബാഹ്യദളപുടം തുറക്കുന്നു…

ധ്യാനചിന്ത 203: കരുണയുടെ ആഴവും പരപ്പും

ലോകത്തിലെ ഓരോ മണൽത്തരിയും എണ്ണാനുള്ള ദൗത്യം നിങ്ങളെ ഏൽപ്പിച്ചുവെന്ന് സങ്കൽപ്പിക്കുക. അത് അസാധ്യമായ ഒരു ദൗത്യമായിരിക്കുമെന്ന് വ്യക്തമാണല്ലോ. വാസ്തവത്തിൽ, ലോകത്തിലെ എല്ലാ മനുഷ്യരും ഒന്നിച്ചുശ്രമിച്ചാലും അത്തരമൊരു ദൗത്യം പൂർത്തിയാക്കാൻ കഴിയില്ല. ചില കാര്യങ്ങൾ നമ്മുടെ കഴിവുകൾക്ക് അതീതമാണ്. മറ്റൊരു ദൗത്യമാകട്ടെ, ഇതിലും…