മലയാളം

ധ്യാനം 306: ദൈവം പിന്മാറുന്നില്ല

ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് നിങ്ങൾ സംശയിക്കുന്നുണ്ടോ? നിങ്ങളെ തേടിവരുന്നതിൽനിന്ന് ദൈവം ഒരിക്കലും പിന്മാറുന്നില്ല എന്നതാണ് സത്യം. നമ്മുടെ വിശുദ്ധിയുടെ വലിയൊരു പങ്ക് നമ്മെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, അതിലേറെയും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ഈ ഭൂമിയിലായിരിക്കുമ്പോൾ, നിങ്ങളെ തേടിവരുന്നതും നിങ്ങളുടെ മാനസാന്തരത്തിനായി പരിശ്രമിക്കുന്നതും ദൈവം ഒരിക്കലും നിർത്തുന്നില്ല. അവിടുന്ന് തന്റെ കരുണ അയയ്ക്കുന്നു…

ധ്യാനം 285: “പ്രകാശദൂതൻ” എന്ന വേഷത്തിലുള്ള വഞ്ചന

ദുഷ്ടൻ നിങ്ങളെ അഗാധമായി വെറുക്കുന്നു. ദൈവത്തിന്റെ തിരുഹിതം നിറവേറ്റിക്കൊണ്ട് നിങ്ങൾ അവിടുത്തോട് എത്രയധികം അടുക്കുന്നുവോ, അത്രയധികം അവൻ നിങ്ങളെ ആക്രമിക്കാൻ ശ്രമിക്കും. ഈ ചെറിയ നായയുടെ കുരയെ ഭയപ്പെടരുത്. നിങ്ങളെ വഞ്ചിക്കാൻ ദുഷ്ടൻ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്ന് പ്രകാശദൂതനായി സ്വയം അവതരിപ്പിക്കുക എന്നതാണ്. അവൻ ഇത് ചെയ്യുന്നത്…

വിചിന്തനം 269: കരുണയിലേക്കും ദൈന്യതയിലേക്കുമുള്ള ഇരട്ടനോട്ടം

ഉറ്റുനോക്കാൻ രണ്ടു കാര്യങ്ങൾ തിരഞ്ഞെടുക്കാമെങ്കിൽ, അവ ഏതായിരിക്കും? വാസ്തവത്തിൽ, ഉറ്റുനോക്കാൻ ഏറ്റവും ശ്രേഷ്ഠമായ രണ്ടു കാര്യങ്ങൾ ദൈവകരുണയും നിങ്ങളുടെ സ്വന്തം ദൈന്യതയുമാണ്. ഉറ്റുനോക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ദൈവകരുണയാണെന്ന് മിക്കവാറും ഉടൻതന്നെ മനസ്സിലാകും…

വിചിന്തനം 238: അന്ധകാരത്തിന്റെ വേളകളിലെ വിശ്വസ്തത

കുരിശിന്റെ വിശുദ്ധ യോഹന്നാൻ “ആത്മാവിന്റെ ഇരുണ്ട രാത്രി” എന്നും “അരൂപിയുടെ ഇരുണ്ട രാത്രി” എന്നും വിശേഷിപ്പിച്ച സവിശേഷമായ ആധ്യാത്മിക അന്ധകാരത്തിലേക്ക് വിശുദ്ധ ഫൗസ്റ്റീനയും മറ്റു മഹാവിശുദ്ധരിൽ പലരും പ്രവേശിച്ചെങ്കിലും, നാമെല്ലാവരും ഏതെങ്കിലുമൊരു രൂപത്തിലോ…

ധ്യാനം 162: പ്രകാശം അന്ധകാരത്തെ അകറ്റുന്നു

പ്രകാശം അന്ധകാരത്തെ അകറ്റുന്നു.  ശാസ്ത്രീയമായി പറഞ്ഞാൽ, പ്രകാശവും അന്ധകാരവും പരസ്പരം എതിർക്കുന്ന ശക്തികളല്ലെന്ന് നമുക്കറിയാം; മറിച്ച്, അന്ധകാരം പ്രകാശത്തിന്റെ അഭാവമാണ്.  പ്രകാശം കടന്നുവരുമ്പോൾ അന്ധകാരം ഇല്ലാതാകുന്നു.  ദൈവത്തിന്റെ കരുണയുടെ കാര്യത്തിലും അങ്ങനെതന്നെയാണ്.  കരുണയില്ലാതെ നമ്മുടെ ആത്മാക്കൾ അന്ധകാരത്തിലാണ്.  നാം സംശയത്തിലും ആശയക്കുഴപ്പത്തിലും വീഴുന്നു…

ധ്യാനചിന്ത 143: ശരണപ്പെടുക, ശരണപ്പെടുക, കൂടുതൽ ശരണപ്പെടുക

ഈ പുസ്തകത്തിലെ ഓരോ ധ്യാനചിന്തയും ഒരു പ്രാർത്ഥനയോടെ അവസാനിക്കുന്നു. ഓരോ പ്രാർത്ഥനയും “ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു” എന്ന പ്രാർത്ഥനയോടെയാണ് അവസാനിക്കുന്നത്.  എന്നാൽ നിങ്ങൾ അങ്ങനെ ശരണപ്പെടുന്നുണ്ടോ?  ശരണപ്പെടുക എന്നത് ഒരിക്കൽ മാത്രം ചെയ്യുന്ന ഒരു പ്രവൃത്തിയല്ല.  നാം ഒന്നുകിൽ ചെയ്യുകയോ അല്ലെങ്കിൽ ചെയ്യാതിരിക്കുകയോ ചെയ്യുന്ന ഒന്നല്ല അത്.  നാം നിരന്തരം കൂടുതൽ ആഴത്തിൽ ചെയ്യേണ്ട ഒന്നാണത്.  ശരണപ്പെടലിന്റെ ആഴങ്ങൾക്ക് പരിധിയില്ല…

വിചിന്തനം 111: ദുഷ്ടന്റെ നുണകൾ

പിശാച് നമ്മെ പലവിധത്തിൽ പ്രലോഭിപ്പിക്കും.  നമ്മെ ആക്രമിക്കാൻ പിശാച് പതിവായി ഇഷ്ടപ്പെടുന്ന ഒരു മാർഗം, നാം കുമ്പസാരിച്ച പാപങ്ങൾ ഉൾപ്പെടെ നമ്മുടെ പാപങ്ങളെ ഓർമിപ്പിക്കുക എന്നതാണ്.  നാം തെറ്റായ വഴിയിലാണെന്നും നാം ദൈവത്തിന് പ്രീതികരരല്ലെന്നും നാം നുണയരും പാപികളുമാണെന്നും നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് അവന് ഏറെ ഇഷ്ടമാണ്.  എന്നാൽ…

ധ്യാനചിന്ത 109: ദൈവത്തിന്റെ കരങ്ങൾ

ഒരു കുഞ്ഞ് ഭയപ്പെടുമ്പോഴോ മുറിവേൽക്കുമ്പോഴോ സ്വാഭാവികമായി ആശ്വാസം കണ്ടെത്തുന്നത് അപ്പന്റെയോ അമ്മയുടെയോ കരങ്ങളിലാണ്. കരയുന്ന ഒരു കുഞ്ഞ് ആദ്യം തേടുന്നത് ഇതാണ്. നമ്മുടെ കാര്യത്തിലും അങ്ങനെതന്നെയായിരിക്കണം. ആവശ്യനേരങ്ങളിൽ നാം ഓടിച്ചെല്ലേണ്ടത് നമ്മുടെ സ്വർഗീയപിതാവിന്റെയും നമ്മുടെ രക്ഷകനായ യേശുവിന്റെയും കരങ്ങളിലേക്കാണ്. നാം…

ധ്യാനചിന്ത 88: രൂപാന്തരപ്പെട്ട ആന്തരിക സഹനം

പലരും തങ്ങളുടെ ആത്മാവിൽ വളരെ കനത്ത ഭാരങ്ങൾ വഹിക്കുന്നു.  പുറമേ അവർ സന്തോഷവും സമാധാനവും പ്രസരിപ്പിക്കുന്നുണ്ടാകാം.  എന്നാൽ അവരുടെ ആത്മാവിനുള്ളിൽ വലിയ വേദനയും ഉണ്ടാകാം.  നാം ക്രിസ്തുവിനെ അനുഗമിക്കുമ്പോൾ, നമ്മുടെ ആന്തരികവും ബാഹ്യവുമായ ഈ രണ്ട് അനുഭവങ്ങളും പരസ്പരവിരുദ്ധമല്ല.  പലപ്പോഴും…

ധ്യാനചിന്ത 66: കരുണയിലൂടെ നീതി

ചിലർ അനുദിനം മറ്റൊരാളുടെ പരുഷതയും ക്രൂരതയും അനുഭവിക്കുന്നു. ഇത് ഏറെ വേദനാജനകമാണ്. അതിന്റെ ഫലമായി, വേദനിപ്പിക്കുന്ന വ്യക്തിയെ ഉത്തരവാദിത്വമുള്ളവനായി നിർത്താൻ നീതി നടപ്പാകണമെന്ന ശക്തമായ ആഗ്രഹം ഉണ്ടാകാം. എന്നാൽ യഥാർഥ ചോദ്യം ഇതാണ്: എന്തു ചെയ്യാനാണ് കർത്താവ് എന്നെ വിളിക്കുന്നത്? എങ്ങനെ…