മലയാളം

വിചിന്തനം 324: ഏറെ കൊതിച്ച ആ നിമിഷം

ജീവിതത്തിൽ നിങ്ങൾ എന്തിനുവേണ്ടിയാണ് കൊതിക്കുന്നത്? മറ്റെല്ലാറ്റിനുമുപരിയായി നിങ്ങൾ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം തിരഞ്ഞെടുക്കാൻ കഴിഞ്ഞാൽ, അത് എന്തായിരിക്കും? അത് മരണമാകുമോ? ഒരുപക്ഷേ ആയിരിക്കില്ല. അതിശയകരമെന്നു പറയട്ടെ, വിശുദ്ധിയിൽ ഏറ്റവും ഉന്നതനായ ഒരാൾ ജീവിതത്തിലെ മറ്റെന്തിനെക്കാളും മരണം ആഗ്രഹിച്ചേക്കാം. അകാലമരണമോ സ്വന്തം ഇഷ്ടപ്രകാരമുള്ള മരണമോ അല്ല; മറിച്ച്…

ധ്യാനചിന്ത 283: പാപത്തെ അതിജീവിക്കുക

ദൈവകരുണയുടെ സന്ദേശം അത്ര ലളിതമായതിനാൽ, ഈ പുസ്തകത്തിലെ അനേകം പേജുകളെക്കുറിച്ചോ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയെക്കുറിച്ചോ ധ്യാനിച്ചശേഷവും അതു നാം എളുപ്പത്തിൽ ശ്രദ്ധിക്കാതെ പോയേക്കാം. നമ്മുടെ പാപങ്ങൾ ഏറ്റുപറയാൻ നമുക്ക് യാതൊരു ഭയവും ഉണ്ടാകരുത് എന്നതാണ് ദൈവകരുണയുടെ സന്ദേശം പകർന്നുനൽകേണ്ട ലളിതമായ സത്യം…

വിചിന്തനം 271: ജീവിതത്തിലെ പ്രതിബന്ധങ്ങൾക്കപ്പുറത്തേക്കു നോക്കുക

കഷ്ടപ്പാടുകളിലും അപമാനങ്ങളിലും മറ്റുള്ളവരുടെ തെറ്റായ അഭിപ്രായങ്ങളിലും ശ്രദ്ധ ഉറച്ചുപോകുക എന്നത് മിക്ക ആളുകളും മല്ലിടുന്ന വളരെ സാധാരണമായ ഒരു പ്രവണതയും പ്രലോഭനവുമാണ്. ഈ ഭാരങ്ങളിൽ ഒന്നോ അതിലധികമോ നാം അനുഭവിക്കുമ്പോൾ, അവയെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രവിഷയമാക്കാനുള്ള പ്രലോഭനം നമുക്കുണ്ടാകാം. ഉദാഹരണത്തിന്…

വിചിന്തനം 232: കൊടുങ്കാറ്റിനെ ശാന്തമാക്കൽ

ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കിയ സംഭവം ഓർക്കുക (മത്തായി 8:23-27). ജീവിതത്തിൽ നിങ്ങൾ നേരിടുന്ന പ്രത്യേക വെല്ലുവിളികൾക്കിടയിൽ അവിടുന്ന് നിങ്ങൾക്കു സമാധാനം നൽകുന്നതിന്റെ പ്രവചനാത്മകമായ ഒരു അടയാളമായിട്ടാണ് ഈ അത്ഭുതപ്രവൃത്തി ചെയ്തത്…

ധ്യാനം 187: കൊടുങ്കാറ്റിനു ശേഷമുള്ള മഴവില്ല്

സൃഷ്ടി തന്നെ ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കുകയും വിശ്വാസകാര്യങ്ങൾ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നത് എത്ര വിസ്മയകരമാണ്! ഒരു മഴവില്ലിനെക്കുറിച്ച് ചിന്തിക്കുക. അത് തിളക്കമുള്ളതും മനോഹരവും വർണശബളവും വിസ്മയമുണർത്തുന്നതുമാണ്. മഴവില്ല് കാണുമ്പോൾ എല്ലാവരും സന്തോഷിക്കുന്നു. എന്നാൽ മഴയോ കൊടുങ്കാറ്റോ ഇല്ലെങ്കിൽ മഴവില്ലും ഉണ്ടാകുമായിരുന്നില്ല. ജീവിതവും അങ്ങനെതന്നെ. നാം…

വിചിന്തനം 171: ഭൂമിയെ സ്വർഗവുമായി താരതമ്യം ചെയ്യുമ്പോൾ

നിങ്ങൾ സ്വർഗത്തിലെത്തുമ്പോൾ ഭൂമിയിൽ ചെലവഴിച്ച ഈ കാലത്തെക്കുറിച്ച് എന്തായിരിക്കും ചിന്തിക്കുക എന്ന് സങ്കൽപ്പിച്ചുനോക്കുക. ഈ ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് നഷ്ടബോധം തോന്നുമോ? മടങ്ങിവരാൻ ആഗ്രഹിക്കുമോ? ഇവിടെയായിരുന്നപ്പോൾ കൂടുതൽ പണം സമ്പാദിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ കൂടുതൽ ലൗകികവിജയം നേടിയിരുന്നെങ്കിൽ എന്ന് ആശിക്കുമോ? മിക്കവാറും ഇല്ല. സ്വർഗവുമായി താരതമ്യം ചെയ്യുമ്പോൾ ഈ ലോകം എത്ര ദയനീയമാണ്! അതിനർഥം ഇതല്ല…

വിചിന്തനം 156: കർത്താവാണ് നമ്മുടെ അഭയം

ജീവിതത്തിൽ ഭയം നിങ്ങളെ പിടികൂടുന്ന നേരങ്ങളുണ്ട്. നിങ്ങളുടെ മുന്നിൽ ദുഷ്കരമായ ഒരു ദൗത്യമുണ്ടാകാം, അല്ലെങ്കിൽ എന്താണ് മുന്നിലുള്ളതെന്ന് അറിയാത്ത ഒരു വഴിയിലൂടെ നിങ്ങൾ നടക്കുകയാകാം. ഇവയും ജീവിതത്തിലെ മറ്റു പല അനുഭവങ്ങളും ഭയത്തിനും ഉത്കണ്ഠയ്ക്കും കാരണമായേക്കാം. അജ്ഞാതമായതിനെക്കുറിച്ചുള്ള ഭയം…

ധ്യാനം 115: ദൈവതിരുഹിതം നിങ്ങളെ സുരക്ഷിതമായി കാക്കും

ദൈവം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഒരു ഭാവിപദ്ധതി മാത്രമല്ല ദൈവതിരുഹിതം; അതിനെക്കാൾ ഏറെ വിശാലമാണത്.  നിങ്ങളെക്കുറിച്ചുള്ള അവിടുത്തെ പ്രത്യാശകളെയും സ്വപ്നങ്ങളെയുംകാൾ വലുതാണത്.  അവിടുത്തെ തിരുഹിതമാണ് വിശുദ്ധിയിലേക്കുള്ള നിങ്ങളുടെ പാത; അത് അതിമഹത്തായ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടവുമാണ്.  അവിടുത്തെ തിരുഹിതത്തിന് ക്രിയാത്മകവും നിഷ്ക്രിയവുമായ (അനുവദനാത്മകമായ) വശങ്ങളുണ്ട്.  അത്…

വിചിന്തനം 86: ഏറ്റവും കഠിനമായ ഹൃദയങ്ങളെ ഉരുക്കുക

വലിയൊരു മഞ്ഞുകട്ട സങ്കൽപ്പിക്കുക. ഇനി, ആ മഞ്ഞുകട്ടയുടെ നടുവിൽ വിലയേറിയ ഒരു നാണയമുണ്ടെന്ന് സങ്കൽപ്പിക്കുക. ആ നാണയം ലഭിക്കണമെങ്കിൽ മഞ്ഞുകട്ട ഉരുകണം. നമ്മുടെ ഹൃദയങ്ങളുടെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാം. ചില ഹൃദയങ്ങൾ കാലക്രമേണ അത്രയേറെ കഠിനമായിത്തീർന്നിരിക്കുന്നു; സാധ്യത വളരെ കുറവാണെന്നു തോന്നും…

വിചിന്തനം 54: മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക

നമുക്കറിയാവുന്ന എല്ലാവരും സ്വർഗത്തിലെത്തുമെന്ന് കരുതാൻ എളുപ്പമാണ്. തീർച്ചയായും, അതായിരിക്കണം നമ്മുടെ പ്രത്യാശ. എന്നാൽ ഒരാൾ സ്വർഗം പ്രാപിക്കണമെങ്കിൽ യഥാർഥമായ ആന്തരിക മാനസാന്തരം ഉണ്ടായിരിക്കണം. സ്വർഗത്തിൽ പ്രവേശിക്കുന്ന ഓരോ വ്യക്തിയും അവിടെയെത്തുന്നത് സ്വന്തം ജീവിതം ക്രിസ്തുവിനു സമർപ്പിക്കാനും പാപത്തിൽനിന്ന് പിന്തിരിയാനുമുള്ള വ്യക്തിപരമായ തീരുമാനത്തിന്റെ ഫലമായാണ്. എങ്ങനെ…