മലയാളം

ധ്യാനം 207: ക്രിസ്തുവിന്റെ ഹൃദയത്തിൽ ആശ്വാസം കണ്ടെത്തുക

സ്നേഹവും വാത്സല്യവുമുള്ള അച്ഛനോടോ അമ്മയോടോ ചേർന്നണഞ്ഞിരിക്കുന്നതിൽ കുട്ടികൾ പലപ്പോഴും വലിയ ആശ്വാസം കണ്ടെത്തുന്നു.  സ്നേഹപൂർണമായ ആ കരങ്ങൾ മുറുകെ ചേർത്തുപിടിക്കുമ്പോൾ വലിയ സംതൃപ്തി അനുഭവപ്പെടുന്നു.  ആ നിമിഷങ്ങളിൽ ഭയവും ഉത്കണ്ഠയും അകലുന്നു; മനോവ്യഥ ഉണ്ടായിരുന്നിടത്ത് സമാധാനവും സാന്ത്വനവും വീണ്ടുകിട്ടുന്നു.  അങ്ങനെതന്നെയായിരിക്കണം…

ധ്യാനചിന്ത 197: എനിക്ക് ദാഹിക്കുന്നു

“എനിക്ക് ദാഹിക്കുന്നു.” ലളിതമായ ഈ രണ്ടു വാക്കുകൾക്ക് എത്രയോ ആഴമായ അർത്ഥമുണ്ട്. നമ്മുടെ കർത്താവ് കുരിശിൽനിന്നാണ് അവ അരുളിച്ചെയ്തത്. അവിടുത്തെ ദാഹം ശമിപ്പിക്കാനായി വീഞ്ഞിൽനിന്നുള്ള വിനാഗിരിയിൽ മുക്കിയ ഒരു സ്പോഞ്ച് നൽകിക്കൊണ്ട് ഒരു പടയാളി അൽപ്പം ആശ്വാസം പകരാൻ ശ്രമിച്ചു. വിനാഗിരിയായി മാറിയ വീഞ്ഞ്, മാറ്റം സംഭവിച്ച ആത്മാവിന്റെ പ്രതീകമാണ്…

വിചിന്തനം 194: ജീവിതത്തിലെ സംതൃപ്തി

ജീവിതത്തിൽ നിങ്ങൾക്ക് സംതൃപ്തി നൽകുന്നത് എന്താണ്? ഈ ചോദ്യത്തിനുള്ള ഉത്തരം ഓരോരുത്തർക്കും ഏറെ വ്യത്യസ്തമായിരിക്കാം. ഒരാൾ ജോലിയിൽ സംതൃപ്തി കണ്ടെത്തിയേക്കാം; മറ്റൊരാൾ കുടുംബകാര്യങ്ങളിലും, വേറൊരാൾ സമൂഹസേവനത്തിലും, ഇനിയൊരാൾ സമ്പത്തിലും ലൗകിക നേട്ടങ്ങളിലും. പലതും വ്യത്യസ്തവുമായ…

വിചിന്തനം 132: അഗ്രാഹ്യനായ ദൈവം

നമുക്കെല്ലാവർക്കുമുള്ള ഒരു പൊതുപ്രവണതയാണ് ജിജ്ഞാസ. അറിയാനുള്ള ആഗ്രഹത്തോടെ, മിക്കവാറും എല്ലാറ്റിനെക്കുറിച്ചും നമുക്ക് എളുപ്പത്തിൽ ജിജ്ഞാസ തോന്നുന്നു. മാസികകൾ, വാർത്താലേഖനങ്ങൾ, പരിപാടികൾ, ദിവസേനയുള്ള പരദൂഷണസദസ്സുകൾ തുടങ്ങിയവയെല്ലാം നമ്മുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഈ ജിജ്ഞാസ ദൈവത്തെയും…

ധ്യാനചിന്ത 120: ദൈവത്തോടുള്ള നിർമലസ്നേഹം

നിങ്ങളുടെ ജീവിതത്തിന്റെ പരമമായ ലക്ഷ്യം സ്നേഹമാണ്.  കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഒന്നാമതായി ദൈവത്തെ നിർമലമായ സ്നേഹത്തോടെ സ്നേഹിക്കുക എന്നതാണ് അത്.  സ്നേഹം നിർമലമാകണമെങ്കിൽ, അത് എല്ലാ സ്വാർഥതയിൽനിന്നും മോചിതമാകണം.  നിർമലസ്നേഹം സ്നേഹിക്കപ്പെടുന്ന വ്യക്തിയെ മാത്രമേ നോക്കുന്നുള്ളൂ.  നിർമലമായ സ്നേഹത്തോടെ നാം ദൈവത്തെ സ്നേഹിക്കുമ്പോൾ, നാം…

വിചിന്തനം 34: ദൈവത്തിൽ മാത്രം സംതൃപ്തി

ലൗകികവും ക്ഷണികവുമായ കാര്യങ്ങൾ നമ്മെ സംതൃപ്തരാക്കുന്നു എന്നു വിശ്വസിക്കുന്ന കെണിയിൽ ജീവിതത്തിൽ പലപ്പോഴും നാം വീണുപോകാം.  നമ്മുടെ പാപങ്ങൾ നമ്മെ സംതൃപ്തരാക്കുന്നു എന്നു ചിന്തിക്കുന്ന വഞ്ചനയിൽപ്പോലും നാം അകപ്പെട്ടേക്കാം.  വിചിത്രമെന്നു പറയട്ടെ, അവ ഒരുതരത്തിലുള്ള താൽക്കാലിക സംതൃപ്തി നൽകുന്നുമുണ്ട്. എന്നാൽ ഈ “സംതൃപ്തി”…

ധ്യാനം 14: കരുണയിലൂടെ മാത്രം യഥാർഥ സംതൃപ്തി

ജീവിതത്തിൽ പലപ്പോഴും നാം സംതൃപ്തി തേടുന്നത് ലോകത്തിലെ ക്ഷണികമായ കാര്യങ്ങളിലാണ്. സമ്പത്തോ ജഡികസുഖമോ മാനമഹിമയോ മറ്റെന്തുമോ ആകട്ടെ, ഒന്നുമാത്രമേ നമുക്കു സംതൃപ്തി നൽകുകയുള്ളൂ എന്നു നാം തിരിച്ചറിയണം. ദൈവകരുണയാണ് നാം തേടുന്നത്. മറ്റെല്ലാം ഒരു മിഥ്യയാണ്…