മലയാളം

വിചിന്തനം 144: നിങ്ങളുടെ വിശുദ്ധി മറ്റുള്ളവർക്കുള്ള ഒരു ദാനമാണ്

നിങ്ങളുടെ ആത്മാവിലേക്ക് തന്റെ ദൈവകരുണ ചൊരിയാൻ ഈശോ അതിയായി ആഗ്രഹിക്കുന്നു. നിങ്ങളുടെ പാപത്തെ രൂപാന്തരപ്പെടുത്തി നിങ്ങളെ തന്റെ പരിപൂർണമായ വാസസ്ഥലമാക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. നമുക്കു ഗ്രഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു ദാനമാണിത്; എങ്കിലും അതു സ്വീകരിക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ കർത്താവിൽനിന്നുള്ള എണ്ണമറ്റ കൃപകൾ സ്വീകരിക്കുന്നത് മാത്രമല്ല…

ധ്യാനചിന്ത 143: ശരണപ്പെടുക, ശരണപ്പെടുക, കൂടുതൽ ശരണപ്പെടുക

ഈ പുസ്തകത്തിലെ ഓരോ ധ്യാനചിന്തയും ഒരു പ്രാർത്ഥനയോടെ അവസാനിക്കുന്നു. ഓരോ പ്രാർത്ഥനയും “ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു” എന്ന പ്രാർത്ഥനയോടെയാണ് അവസാനിക്കുന്നത്.  എന്നാൽ നിങ്ങൾ അങ്ങനെ ശരണപ്പെടുന്നുണ്ടോ?  ശരണപ്പെടുക എന്നത് ഒരിക്കൽ മാത്രം ചെയ്യുന്ന ഒരു പ്രവൃത്തിയല്ല.  നാം ഒന്നുകിൽ ചെയ്യുകയോ അല്ലെങ്കിൽ ചെയ്യാതിരിക്കുകയോ ചെയ്യുന്ന ഒന്നല്ല അത്.  നാം നിരന്തരം കൂടുതൽ ആഴത്തിൽ ചെയ്യേണ്ട ഒന്നാണത്.  ശരണപ്പെടലിന്റെ ആഴങ്ങൾക്ക് പരിധിയില്ല…

വിചിന്തനം 141: മാലാഖമാരുടെ കരുണ

മാലാഖവൃന്ദങ്ങൾ എന്ന ദാനത്തിന്റെ മഹത്ത്വം സ്വർഗത്തിൽവച്ചു മാത്രമേ നമുക്കു മനസ്സിലാകൂ. മഹിമയാർന്ന ഈ ആത്മീയജീവികളെ ദൈവം സ്നേഹത്താൽ സൃഷ്ടിച്ചു. അവരിൽ ചിലർ സൃഷ്ടിക്കപ്പെട്ടത് പരിശുദ്ധ ത്രിത്വത്തെ നിത്യമായി ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെയാണ്. ഈ വിളിയിൽ അവർ ഒരിക്കലും മടുക്കുന്നില്ല; അവർ ദൈവത്തെ ആരാധിക്കുന്നത് സദാ…

ധ്യാനചിന്ത 138: ദൈവത്തിന്റെ കരുണ അനന്തമാണ്

ദൈവത്തിന്റെ കരുണ അനന്തമാണെന്നു കേൾക്കുന്നത് ഒരുപക്ഷേ അത്ഭുതകരമായി തോന്നണമെന്നില്ല. എന്നാൽ “അനന്തത” എന്ന ആശയം ഗ്രഹിക്കുക അത്ര എളുപ്പമല്ല. വാസ്തവത്തിൽ, അത് ഗ്രഹിക്കുക അസാധ്യമാണെന്ന് ചിലർ വാദിക്കും. അനന്തവും അതിരുകളില്ലാത്തതുമായ ഒന്നിന്റെ ആഴങ്ങളിലേക്ക് കടക്കുന്നത് നമുക്ക് എപ്പോഴെങ്കിലും ഗ്രഹിക്കാനാവുന്നതിനും അപ്പുറമാണ്. അതിനാൽ…

ധ്യാനചിന്ത 137: കുരിശിലെ ശക്തി

പ്രാർഥിക്കുമ്പോൾ നിങ്ങൾ എപ്പോഴെങ്കിലും ക്രൂശിതരൂപത്തിൽ ദൃഷ്ടിയുറപ്പിച്ച് ഇരിക്കാറുണ്ടോ?  പുറമേനിന്നു നോക്കുമ്പോൾ, ക്രൂശിതരൂപം മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു യാഥാർഥ്യമാണ്.  ഇത്രയും ഭീകരമായ ഒരു സംഭവത്തെ നാം ഉയർത്തിപ്പിടിക്കുകയും ആദരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?  ദൈവപുത്രന്റെ ക്രൂരമായ കൊലപാതകം ആദ്യമൊന്നും നമ്മെ ആകർഷിക്കുന്ന ഒന്നായിരിക്കണമെന്നില്ല.  എങ്കിലും…

വിചിന്തനം 135: ഈശോയുമായി സംഭാഷണം

നിങ്ങൾ ഈശോയുമായി സംസാരിക്കാറുണ്ടോ? ഏറെ ഫലദായകമായ ഒരു പ്രാർത്ഥനാരീതിയാണിത്. ദൈവവുമായുള്ള “സംഭാഷണം” പ്രാർത്ഥനയുടെ ഏറ്റവും ഉന്നതമായ രൂപമല്ലെങ്കിലും, പലപ്പോഴും നാം പ്രാർത്ഥന ആരംഭിക്കേണ്ടത് ഈ രീതിയിലാണ്. ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ഭാരം വഹിക്കുമ്പോൾ ദൈവവുമായുള്ള സംഭാഷണം വിശേഷാൽ ഫലദായകമാണ്…

വിചിന്തനം 134: നമ്മുടെ കൂട്ടായ അധ്വാനത്തിന്റെ മാധുര്യം

ഒരു തേനീച്ച ദിവസവും ഉത്സാഹത്തോടെ അധ്വാനിക്കുന്നു. ഒരു കൂട്ടിലെ തേനീച്ചകളെല്ലാം ഒരേ സ്വാഭാവിക ലക്ഷ്യത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. തേൻ ഉൽപാദിപ്പിക്കാനാണ് അവ അധ്വാനിക്കുന്നത്. ഇത് നിസ്സാരമായ ജോലിയല്ല; അൽപം തേൻ ഉൽപാദിപ്പിക്കാൻ ആയിരക്കണക്കിന് തേനീച്ചകളുടെ നിരന്തരമായ അധ്വാനം ആവശ്യമാണ്. എന്നാൽ ഒടുവിൽ അവയുടെ പരിശ്രമങ്ങൾ ഫലമണിയുന്നു…

വിചിന്തനം 132: അഗ്രാഹ്യനായ ദൈവം

നമുക്കെല്ലാവർക്കുമുള്ള ഒരു പൊതുപ്രവണതയാണ് ജിജ്ഞാസ. അറിയാനുള്ള ആഗ്രഹത്തോടെ, മിക്കവാറും എല്ലാറ്റിനെക്കുറിച്ചും നമുക്ക് എളുപ്പത്തിൽ ജിജ്ഞാസ തോന്നുന്നു. മാസികകൾ, വാർത്താലേഖനങ്ങൾ, പരിപാടികൾ, ദിവസേനയുള്ള പരദൂഷണസദസ്സുകൾ തുടങ്ങിയവയെല്ലാം നമ്മുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഈ ജിജ്ഞാസ ദൈവത്തെയും…

വിചിന്തനം 130: സ്നേഹത്തോടെ മറ്റുള്ളവരെ തിരുത്തുക

നാം ഓരോരുത്തരും ഇടയ്ക്കിടെ മറ്റൊരാളുടെ പാപത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നതിൽ സംശയമില്ല. അത് അവരുടെ വാക്കുകളിലോ പ്രവൃത്തികളിലോ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നതിലോ ആയിരിക്കാം. പാപം മുറിവേൽപ്പിക്കുന്നു; അതിന് തിരുത്തൽ ആവശ്യമാണ്. നമുക്കെതിരെ ആരെങ്കിലും പാപം ചെയ്യുമ്പോൾ പലപ്പോഴും നാം കോപിക്കാൻ ഇടയാകുന്നു. എന്നാൽ…

വിചിന്തനം 128: ഈശോയുമായുള്ള സമാഗമത്തിന്റെ മാധുര്യം

ഈശോയുടെ മാധുര്യം നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ?  ഈശോ പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊപ്പം നിങ്ങളുടെ ആത്മാവിന്റെ രഹസ്യമായ ആഴങ്ങളിലേക്ക് വരുന്നു.  അവിടെ, ഈ നിഗൂഢസ്ഥാനത്ത്, അവർ നിങ്ങളുമായി സംവദിക്കാൻ ആഗ്രഹിക്കുന്നു.  അവരുടെ സംവാദം വാക്കുകൾക്കും ആശയങ്ങൾക്കും അതീതമാണ്.  അത്…