മലയാളം

ധ്യാനം 319: ഏകാന്തതയെ നേരിടൽ

പലരും അനുഭവിക്കുന്ന ആഴമേറിയ ഒരു വേദനയാണ് ഏകാന്തത. അത് ഇത്രയേറെ വേദനാജനകമാകാനുള്ള ഒരു കാരണം, ഏകാന്തത അനുഭവിക്കുന്ന വ്യക്തി ഒറ്റയ്ക്കാണ് വേദന സഹിക്കുന്നത് എന്നതാണ്; ആ വേദന ലഘൂകരിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽത്തന്നെ, വളരെ കുറച്ചുപേർ മാത്രമേ ഉണ്ടാകൂ. അങ്ങനെയല്ലായിരുന്നെങ്കിൽ ആ വ്യക്തിക്ക് ഏകാന്തത അനുഭവപ്പെടുമായിരുന്നില്ല. കൗതുകകരമെന്നു പറയട്ടെ, മറ്റുള്ളവരാൽ ചുറ്റപ്പെട്ടിരിക്കുന്നവർപോലും..

ധ്യാനചിന്ത 222: താങ്ങാനാവാതെ തളരുമ്പോൾ

ഒന്നല്ലെങ്കിൽ മറ്റൊന്നിന്റെ പേരിൽ എല്ലാം താങ്ങാനാവാത്തതായി നിങ്ങൾക്കു തോന്നുന്ന ദിവസങ്ങളുണ്ടാകാം. ഒരുപക്ഷേ, നിങ്ങൾക്കു ധാരാളം ഉത്തരവാദിത്വങ്ങളുണ്ടായിരിക്കാം; നിങ്ങളുടെ കടമകൾ വേണ്ടവിധം നന്നായി നിറവേറ്റാൻ കഴിയുമോ എന്ന ആശങ്കയും ഉണ്ടായിരിക്കാം…

പരിചിന്തനം 189: ഭയത്തെ അതിജീവിക്കൽ

പല കാരണങ്ങളാൽ ഭയം ഉണ്ടാകുന്നു. തൊട്ടുമുന്നിലുള്ള ഏതെങ്കിലും അപകടം തിരിച്ചറിയുമ്പോൾ, ഒരുതരം സ്വയംരക്ഷാസംവിധാനമെന്ന നിലയിൽ പെട്ടെന്ന് ഭയം ഉളവാകുന്നു. ഉദാഹരണത്തിന്, ഒരു കാർ പെട്ടെന്ന് നിങ്ങളുടെ പാതയിലേക്ക് തിരിഞ്ഞുവരുന്നതാണ് ആ അപകടമെങ്കിൽ, ഈ ഭയം നിങ്ങളുടെ ജീവൻതന്നെ രക്ഷിച്ചേക്കാം. പെട്ടെന്നുണ്ടാകുന്ന ഭയം നിങ്ങളെ നടപടി സ്വീകരിക്കാൻ…

വിചിന്തനം 169: രാജാവിന്റെ സന്നിധിയിൽ ശാന്തത

വലിയ അധികാരമുള്ള ഒരാളെ കണ്ടുമുട്ടുന്നത് ആവേശത്തിനു കാരണമാകാം. ഉദാഹരണത്തിന്, നിങ്ങൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കമ്പനിയുടെ അധ്യക്ഷനെ കാണുന്നതോ, പ്രശസ്തനായ ഒരാളെ ആദ്യമായി കണ്ടുമുട്ടുന്നതോ, മെത്രാനെയോ പരിശുദ്ധ പിതാവിനെയോ കാണുന്നതോ എല്ലാം ഒരളവുവരെ ആവേശം ഉളവാക്കിയേക്കാം. എന്നാൽ…

വിചിന്തനം 156: കർത്താവാണ് നമ്മുടെ അഭയം

ജീവിതത്തിൽ ഭയം നിങ്ങളെ പിടികൂടുന്ന നേരങ്ങളുണ്ട്. നിങ്ങളുടെ മുന്നിൽ ദുഷ്കരമായ ഒരു ദൗത്യമുണ്ടാകാം, അല്ലെങ്കിൽ എന്താണ് മുന്നിലുള്ളതെന്ന് അറിയാത്ത ഒരു വഴിയിലൂടെ നിങ്ങൾ നടക്കുകയാകാം. ഇവയും ജീവിതത്തിലെ മറ്റു പല അനുഭവങ്ങളും ഭയത്തിനും ഉത്കണ്ഠയ്ക്കും കാരണമായേക്കാം. അജ്ഞാതമായതിനെക്കുറിച്ചുള്ള ഭയം…

വിചിന്തനം 129: ഭയപ്പെടരുത്

“ഭയപ്പെടരുത്; വിശ്വസിക്കുക മാത്രം ചെയ്യുക” (മർക്കോസ് 5:36). “ഭയപ്പെടരുത്” എന്ന ഈ നാലു വാക്കുകൾ വിശുദ്ധ ഗ്രന്ഥത്തിലുടനീളം എണ്ണമറ്റ തവണ പറയപ്പെടുന്നു. നാം അവ ശ്രദ്ധിക്കണം. ഭയത്തിനു നമ്മെ തളർത്താനും പലവിധത്തിലുള്ള വിവേകശൂന്യമായ ചിന്തകളിലേക്കും പ്രവൃത്തികളിലേക്കും നയിക്കാനും കഴിയും. ആ വ്യക്തി…

വിചിന്തനം 111: ദുഷ്ടന്റെ നുണകൾ

പിശാച് നമ്മെ പലവിധത്തിൽ പ്രലോഭിപ്പിക്കും.  നമ്മെ ആക്രമിക്കാൻ പിശാച് പതിവായി ഇഷ്ടപ്പെടുന്ന ഒരു മാർഗം, നാം കുമ്പസാരിച്ച പാപങ്ങൾ ഉൾപ്പെടെ നമ്മുടെ പാപങ്ങളെ ഓർമിപ്പിക്കുക എന്നതാണ്.  നാം തെറ്റായ വഴിയിലാണെന്നും നാം ദൈവത്തിന് പ്രീതികരരല്ലെന്നും നാം നുണയരും പാപികളുമാണെന്നും നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് അവന് ഏറെ ഇഷ്ടമാണ്.  എന്നാൽ…

വിചിന്തനം 44: കർത്താവിന്റെ നോട്ടം ഭയത്തെ അകറ്റുന്നു

നമ്മുടെ കർത്താവ് രാവും പകലും പൂർണ്ണമായ സ്നേഹത്തോടും വാത്സല്യത്തോടുംകൂടെ നിങ്ങളെ നോക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ?  നിങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യവും അവിടുന്ന് അറിയുന്നുവെന്നും എല്ലാ അനുഭവങ്ങളിലൂടെയും നിങ്ങളോടൊപ്പം നടക്കുന്നുവെന്നും നിങ്ങൾക്കറിയാമോ?  ഇത് വിശ്വസിക്കാൻ പ്രയാസമായിരിക്കാം; കാരണം, നമുക്ക് അവിടുത്തെ സ്വരം ചെവികൊണ്ട് കേൾക്കാനോ, അവിടുത്തെ കണ്ണുകൊണ്ട് കാണാനോ, അല്ലെങ്കിൽ…

ധ്യാനചിന്ത 337: മറ്റുള്ളവരുടെ ഉത്കണ്ഠ ലഘൂകരിക്കാൻ സഹായിക്കുക

അസ്വസ്ഥരോ വിഷമിക്കുന്നവരോ ആകുലപ്പെടുന്നവരോ ആയ ആളുകളെ ജീവിതത്തിൽ ഇടയ്ക്കിടെ നാം കണ്ടുമുട്ടുമെന്നത് ഏറെക്കുറെ ഉറപ്പാണ്.  അവർ ഏതെങ്കിലും കാര്യത്തെക്കുറിച്ച് അമിതമായി ചിന്തിച്ചുകൊണ്ടിരിക്കാം; അവരുടെ ചിന്തകൾ ഒരുപരിധിവരെ യുക്തിരഹിതവുമായിരിക്കാം.  കരുണ കാണിക്കാൻ കൃപ നിറഞ്ഞ എത്ര നല്ല അവസരമാണിത്!  ഉത്കണ്ഠ…