മലയാളം

ധ്യാനചിന്ത 330: മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക

നിങ്ങളുടെ പ്രാർഥനകളുടെ ശക്തിയെ കുറച്ചുകാണരുത്.  ദൈവകരുണയിലുള്ള നിങ്ങളുടെ ആശ്രയം എത്രയധികമാണോ, അത്രയധികം ശക്തമായിരിക്കും നിങ്ങളുടെ പ്രാർഥനകൾ അവ ആവശ്യമുള്ളവർക്ക്.  കർത്താവ് എല്ലാം അറിയുന്നു; ആർക്കാണ് എന്താണ് ആവശ്യമെന്നും അവിടുത്തേക്ക് അറിയാം.  എന്നാൽ തന്റെ കൃപ പകർന്നുനൽകാൻ അവിടുന്ന് ആഗ്രഹിക്കുന്നത്…

വിചിന്തനം 329: ആനന്ദത്തോടെ കുമ്പസാരിക്കുന്നത്

നിങ്ങൾ കുമ്പസാരത്തെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?  മഹനീയമായ ഈ കൂദാശ നമ്മുടെ കർത്താവിന്റെ ആർദ്രമായ ഹൃദയത്തിൽനിന്നാണ് നിങ്ങൾക്കു നൽകപ്പെടുന്നത്.  മഹനീയമായ ഈ ദാനത്തിലൂടെ ഈശോ നിങ്ങൾ വഹിക്കുന്ന ഭാരങ്ങൾ നീക്കുന്നു; അങ്ങനെ അവിടുത്തെ കരുണയിൽ കൂടുതൽ പൂർണ്ണമായി പങ്കുചേരാൻ നിങ്ങൾക്കു കഴിയുന്നു.  ഇതു നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ…

വിചിന്തനം 300: നിങ്ങളുടെ ആത്മാവിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുക

നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങൾ തുറന്നുപറയാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കുക എന്നത് വാസ്തവത്തിൽ ഏറെ ആശ്വാസകരമാണ്. പൂർണ്ണമായ രഹസ്യസ്വഭാവവും കരുണയും മനസ്സിലാക്കലും ഉറപ്പുനൽകുന്ന ഇത്തരമൊരു വിശ്വസ്തൻ വലിയൊരു അനുഗ്രഹമാണ്. നിങ്ങളുടെ പാപങ്ങളെക്കുറിച്ചുപോലും മടികൂടാതെ സംസാരിക്കുന്നത്…

ചിന്തനം 244: ലോകാവസാനംവരെ പ്രവർത്തിക്കുക

ദൈവത്തിന്റെ പ്രവൃത്തികൾ വ്യാപിപ്പിക്കാൻ നിങ്ങൾ രാവും പകലും അധ്വാനിക്കുന്നുവെങ്കിൽ, അത് നല്ലതാണ്. ദൈവതിരുവിഷ്ടം നിറവേറ്റാനും അവിടുത്തെ ദൈവകരുണ പ്രചരിപ്പിക്കാനുമുള്ള നിങ്ങളുടെ സമർപ്പണത്തിൽനിന്ന് നല്ല ഫലങ്ങൾ ഉണ്ടാകും. എന്നാൽ, ലോകാവസാനംവരെ തന്റെ കരുണ പ്രചരിപ്പിക്കാൻ നമ്മെ ഉപയോഗിക്കാൻ ദൈവത്തിനു കഴിയുമെന്നും നാം തിരിച്ചറിയണം. എങ്ങനെ? മാത്രം…

വിചിന്തനം 184: വൈദികശുശ്രൂഷയിലെ കരുണ

അല്ല, വൈദികർ പൂർണ്ണരല്ല. അവർ അനുദിനം പാപം ചെയ്യുന്നു. മറ്റെല്ലാ മനുഷ്യരെയുംപോലെ അവർക്കും ദൈനംദിനജീവിതത്തിൽ നിരന്തരം പശ്ചാത്താപവും മാനസാന്തരവും ആവശ്യമാണ്. എന്നാൽ അവർ വൈദികരാണ്. അവരുടെ പവിത്രമായ തിരുപ്പട്ടത്തിന്റെ ഫലമായി കർത്താവ് അവരിലൂടെ വ്യക്തമായ രീതിയിൽ…

വിചിന്തനം 177: വിശുദ്ധ അനുസരണം

ദൈവഹിതത്തിനു പകരം സ്വന്തം ഇഷ്ടം ചെയ്യുന്നതിൽനിന്നു നമ്മെ കാക്കുന്ന ഏറ്റവും വലിയ സംരക്ഷണങ്ങളിലൊന്നാണ് വിശുദ്ധ അനുസരണം. സന്യസ്തജീവിതം നയിക്കുന്നവർക്ക് ഇത് അക്ഷരാർഥത്തിലും ബാഹ്യമായും ജീവിക്കാനുള്ള അനുഗ്രഹമുണ്ട്. ബാഹ്യമായ ഈ അനുഷ്ഠാനം ആന്തരികമാകാൻ അനുവദിക്കുന്നതിലൂടെ, തങ്ങൾ ജീവിക്കുന്നത്…

ധ്യാനചിന്ത 108: സഭയുടെ സ്വരം

നിരവധി ആന്തരിക കൃപകളിലൂടെയും പ്രചോദനങ്ങളിലൂടെയും ഉൾപ്പെടെ അനേകം വിധങ്ങളിൽ ദൈവം വിശുദ്ധരോടു സംസാരിച്ചിട്ടുണ്ട്.  എന്നാൽ വിശുദ്ധിയുടെ ഉന്നതങ്ങളിൽ ജീവിക്കുന്ന ഏറ്റവും വലിയ ദൈവാനുഭവജ്ഞാനിപോലും ആത്യന്തികമായി തന്റെ സഭയിലൂടെ സംസാരിക്കുന്ന ദൈവത്തിന്റെ സ്വരത്തിനു കീഴടങ്ങണം.  സഭ, പ്രത്യേകിച്ച്…

ധ്യാനം 107: കുമ്പസാരത്തിൽ നിങ്ങളുടെ ആത്മാവ് തുറന്നുകാട്ടൽ

ദൈവം തന്റെ പ്രതിനിധികളായി തന്റെ വൈദികരെ നമ്മുടെ അടുത്തേക്ക് അയയ്ക്കുന്നു.  വൈദികർ പൂർണ്ണരല്ലെങ്കിലും, അവർ ദൈവത്തിന്റെ പ്രതിനിധികൾതന്നെയാണ്.  അനുരഞ്ജന കൂദാശയിൽ ഇത് വിശേഷാൽ സത്യമാണ്.  ആ കൂദാശയെ നാം സമീപിക്കേണ്ടത് അത്യാവശ്യമാണ്…

ധ്യാനം 18: വൈദികരിലൂടെ നൽകപ്പെടുന്ന കരുണ

പലവിധത്തിലാണ് കരുണ നൽകപ്പെടുന്നത്. കരുണയുടെ അനേകം ചാലകങ്ങളിൽ ഒന്നായ ദൈവത്തിന്റെ വിശുദ്ധരായ വൈദികരിലൂടെ അത് തേടുക. അവിടുത്തെ വൈദികൻ നിങ്ങൾ പറയുന്നതു കേൾക്കാനും നിങ്ങളോടു സംസാരിക്കാനും നിങ്ങളെ നയിക്കാനും അനുവദിക്കുക. വൈദികർ ബലഹീനരും പാപികളുമാണ്. എന്നാൽ അവരുടെ ബലഹീനതയിൽ ആത്മാക്കളെ നയിക്കാനുള്ള പ്രത്യേക കൃപ അവർക്കു നൽകപ്പെടുന്നു. ആ…