മലയാളം

വിചിന്തനം 171: ഭൂമിയെ സ്വർഗവുമായി താരതമ്യം ചെയ്യുമ്പോൾ

നിങ്ങൾ സ്വർഗത്തിലെത്തുമ്പോൾ ഭൂമിയിൽ ചെലവഴിച്ച ഈ കാലത്തെക്കുറിച്ച് എന്തായിരിക്കും ചിന്തിക്കുക എന്ന് സങ്കൽപ്പിച്ചുനോക്കുക. ഈ ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് നഷ്ടബോധം തോന്നുമോ? മടങ്ങിവരാൻ ആഗ്രഹിക്കുമോ? ഇവിടെയായിരുന്നപ്പോൾ കൂടുതൽ പണം സമ്പാദിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ കൂടുതൽ ലൗകികവിജയം നേടിയിരുന്നെങ്കിൽ എന്ന് ആശിക്കുമോ? മിക്കവാറും ഇല്ല. സ്വർഗവുമായി താരതമ്യം ചെയ്യുമ്പോൾ ഈ ലോകം എത്ര ദയനീയമാണ്! അതിനർഥം ഇതല്ല…

കൂടുതൽ വായിക്കുക

വിചിന്തനം 170: നല്ല നാളുകളിലും മോശം നാളുകളിലും വിശ്വസ്തത

ദൈവത്തെ സ്നേഹിക്കാൻ നമുക്ക് തോന്നുമ്പോഴും ജീവിതം സുഗമവും ഏറെ എളുപ്പവുമായിരിക്കുമ്പോഴും ദൈവത്തെ സ്നേഹിക്കുക എളുപ്പമാണ്. എന്നാൽ ജീവിതം വെല്ലുവിളി നിറഞ്ഞതാകുമ്പോൾ, നമ്മിലേക്കുതന്നെ ഒതുങ്ങിക്കൂടാൻ നമുക്ക് ഉടനടി പ്രലോഭനമുണ്ടാകുന്നു; അങ്ങനെ ചെയ്യുമ്പോൾ ദൈവത്തോടുള്ള സ്നേഹത്തിൽനിന്നും നാം അകലുന്നു. എന്നാൽ വിശുദ്ധിയുടെ യഥാർഥ അടയാളം നാം സ്നേഹിക്കുന്നു എന്നതാണ്…

കൂടുതൽ വായിക്കുക

വിചിന്തനം 169: രാജാവിന്റെ സന്നിധിയിൽ ശാന്തത

വലിയ അധികാരമുള്ള ഒരാളെ കണ്ടുമുട്ടുന്നത് ആവേശത്തിനു കാരണമാകാം. ഉദാഹരണത്തിന്, നിങ്ങൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കമ്പനിയുടെ അധ്യക്ഷനെ കാണുന്നതോ, പ്രശസ്തനായ ഒരാളെ ആദ്യമായി കണ്ടുമുട്ടുന്നതോ, മെത്രാനെയോ പരിശുദ്ധ പിതാവിനെയോ കാണുന്നതോ എല്ലാം ഒരളവുവരെ ആവേശം ഉളവാക്കിയേക്കാം. എന്നാൽ…

കൂടുതൽ വായിക്കുക

വിചിന്തനം 168: മറ്റുള്ളവർക്കുവേണ്ടി ദൈവത്തിന്റെ കരുണ യാചിക്കുക

നരകാഗ്നിയിൽനിന്ന് പാപികളെ മോചിപ്പിക്കാൻ ശക്തിയുള്ളത് ഒന്നിനു മാത്രമാണ്. അത് കരുണയാണ്. ദൈവം തന്റെ കരുണ സൗജന്യമായും സമൃദ്ധമായും നൽകുന്നു. എന്നാൽ നമ്മുടെ പ്രാർഥനകൾക്കു മറുപടിയായും തന്റെ കരുണ നൽകാൻ അവിടുന്ന് തിരുമനസ്സായിട്ടുണ്ട്, നാം അവ അർപ്പിക്കുന്നത്…

കൂടുതൽ വായിക്കുക

വിചിന്തനം 167: കർത്താവിനെ അത്യധികമായി ആഗ്രഹിക്കുക

നിങ്ങൾ പ്രാർഥിക്കുമ്പോൾ, ദീർഘനേരം തീക്ഷ്ണമായി പ്രാർഥിക്കുമ്പോൾ, കർത്താവ് നിങ്ങളുടെ ഉള്ളിലേക്ക് കടന്നുവരും.  അവിടുന്ന് നിങ്ങളുമായി ആത്മബന്ധത്തിലേർപ്പെടുകയും തന്റെ ഹൃദയത്തെ നിങ്ങളുടെ ഹൃദയത്തോട് ഒന്നിപ്പിക്കുകയും ചെയ്യും.  ഇതിന്റെ ഫലങ്ങൾ പലവിധത്തിൽ നിങ്ങൾ അനുഭവിക്കും.  സാധാരണയായി അനുഭവപ്പെടുന്ന ഒരു ഫലം ഇതാണ്: ക്രിസ്തുവുമായുള്ള ഐക്യത്തിലേക്ക് നിങ്ങൾ എത്രയധികം അടുപ്പിക്കപ്പെടുന്നുവോ, അത്രയധികം…

കൂടുതൽ വായിക്കുക

ധ്യാനം 166: ക്രിസ്തുവുമായുള്ള നിങ്ങളുടെ ഐക്യത്തിന്റെ ശക്തി

നിങ്ങൾ സർവശക്തനായിരിക്കുന്നതായോ, സർവശക്തനായ ഒരാളുടെ ഉറ്റസുഹൃത്തായിരിക്കുന്നതായോ സങ്കൽപ്പിക്കുക. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ലിയോ ഒന്നാമൻ മാർപാപ്പയെക്കുറിച്ച് ദൈവത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന ഒരു കഥയുണ്ട്. ഹൂണനായ ആറ്റിലയും അദ്ദേഹത്തിന്റെ അക്രമാസക്തമായ സൈന്യവും റോം കൊള്ളയടിക്കാൻ ശ്രമിച്ചുവെന്ന് പറയപ്പെടുന്നു. വിശുദ്ധ ലിയോ മാർപാപ്പ…

കൂടുതൽ വായിക്കുക

വിചിന്തനം 165: പരിപൂർണ്ണ മനഃസ്താപം

നമ്മുടെ പാപങ്ങളെക്കുറിച്ച് ബോധ്യമാകുമ്പോൾ നാം പലവിധത്തിൽ പ്രതികരിച്ചേക്കാം. നാം നിസ്സംഗരായി തുടർന്നേക്കാം, അല്ലെങ്കിൽ ദൈവനീതിയെ ഭയന്ന് അനുതപിച്ചേക്കാം. എന്നാൽ ഏറ്റവും ഉത്തമമായ പ്രതികരണം സ്നേഹത്തോടെ ദൈവത്തിലേക്കു തിരിയുകയും ആ സ്നേഹത്തിൽനിന്ന് ഉളവാകുന്ന യഥാർത്ഥ മനഃസ്താപം അനുഭവിക്കുകയും ചെയ്യുക എന്നതാണ്. ദൈവത്തോടുള്ള ജ്വലിക്കുന്ന സ്നേഹം നമുക്കുണ്ടെങ്കിൽ…

കൂടുതൽ വായിക്കുക

വിചിന്തനം 164: പാപികളുടെ ആത്മാക്കൾക്കായുള്ള തീക്ഷ്ണമായ ആഗ്രഹം

പ്രകടമായ പാപമുള്ള ഒരാളെ കാണുമ്പോൾ നിങ്ങളുടെ പ്രതികരണം എന്താണ്?  പലരും അവജ്ഞയോടെയും കഠിനമായ വിധിയോടെയുമാണ് പ്രതികരിക്കുന്നത്.  ആരെങ്കിലും നിയമം ലംഘിക്കുമ്പോൾ, നാം അവരെ കഠിനമായി കുറ്റം വിധിക്കുന്നു.  ആരെങ്കിലും അധാർമ്മികമായ ജീവിതം നയിക്കുമ്പോൾ, നാം അവരെ ഇകഴ്ത്തുന്നു.  മിക്കപ്പോഴും, നമ്മുടെ മനോഭാവം…

കൂടുതൽ വായിക്കുക

ധ്യാനചിന്ത 163: നിങ്ങളുടെ “ദൈന്യതയിൽ” ദൈവത്തെ മഹത്ത്വപ്പെടുത്തുക

സ്വന്തം ആത്മാവിന്റെ ദൈന്യത നിങ്ങൾ കാണുന്നുണ്ടോ? ഇങ്ങനെയൊരു ചോദ്യം ചിലരെ വ്രണപ്പെടുത്തിയേക്കാം. എന്നാൽ ദൈവകരുണ എന്തെന്ന് നാം മനസ്സിലാക്കുകയും, നമ്മുടെ “ദൈന്യതയാണ്” അവിടുന്ന് ഏറ്റവുമധികം മഹത്ത്വപ്പെടാൻ വഴിയൊരുക്കുന്നതെന്ന് തിരിച്ചറിയുകയും ചെയ്താൽ, അത്തരമൊരു ചിന്തയിൽനിന്ന് നാം ഒഴിഞ്ഞുമാറുകയില്ല. അനേകർ…

കൂടുതൽ വായിക്കുക

ധ്യാനം 162: പ്രകാശം അന്ധകാരത്തെ അകറ്റുന്നു

പ്രകാശം അന്ധകാരത്തെ അകറ്റുന്നു.  ശാസ്ത്രീയമായി പറഞ്ഞാൽ, പ്രകാശവും അന്ധകാരവും പരസ്പരം എതിർക്കുന്ന ശക്തികളല്ലെന്ന് നമുക്കറിയാം; മറിച്ച്, അന്ധകാരം പ്രകാശത്തിന്റെ അഭാവമാണ്.  പ്രകാശം കടന്നുവരുമ്പോൾ അന്ധകാരം ഇല്ലാതാകുന്നു.  ദൈവത്തിന്റെ കരുണയുടെ കാര്യത്തിലും അങ്ങനെതന്നെയാണ്.  കരുണയില്ലാതെ നമ്മുടെ ആത്മാക്കൾ അന്ധകാരത്തിലാണ്.  നാം സംശയത്തിലും ആശയക്കുഴപ്പത്തിലും വീഴുന്നു…

കൂടുതൽ വായിക്കുക