മലയാളം

ധ്യാനചിന്ത 61: സന്തോഷം എവിടെനിന്ന് വരുന്നു

നിങ്ങൾ തടവറയിലായിരുന്നെങ്കിൽ സന്തോഷത്തോടെ കഴിയാൻ സാധിക്കുമായിരുന്നോ? അല്ലെങ്കിൽ ചെറുപ്പത്തിൽത്തന്നെ ഏകാന്തവാസം പാലിക്കുന്ന ഒരു ആശ്രമത്തിൽ പ്രവേശിച്ച് ജീവിതകാലം മുഴുവൻ ഏകാന്തതയിൽ കഴിയാൻ വിളിക്കപ്പെട്ടിരുന്നെങ്കിലോ? നിങ്ങളുടെ കുടുംബത്തിന് ഭക്ഷണം നൽകാൻ കഷ്ടിച്ച് മാത്രം വകയുള്ള കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുകയായിരുന്നെങ്കിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്താൻ കഴിയുമായിരുന്നോ…

കൂടുതൽ വായിക്കുക

വിചിന്തനം 60: ആത്മീയ വരൾച്ചയെ നേരിടുമ്പോൾ

ചിലപ്പോഴൊക്കെ നിങ്ങളുടെ ആത്മാവ് ആത്മീയ വരൾച്ചയിലാണെന്ന് തോന്നാറുണ്ടോ?  ദൈനംദിന ജീവിതത്തിൽ കൂടുതൽ ആത്മീയ ആശ്വാസം ലഭിച്ചിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കാറുണ്ടോ?  ഇത് സാധാരണമായ ഒരു പോരാട്ടമാണ്; ഇതിനെക്കുറിച്ച് നാം ആശങ്കപ്പെടേണ്ടതില്ല.  ദൈവഹിതം നിറവേറ്റുക എന്നതാണ് നമ്മുടെ ആത്മീയ ജീവിതത്തിന്റെ പ്രാഥമിക ലക്ഷ്യം.  പലപ്പോഴും…

കൂടുതൽ വായിക്കുക

വിചിന്തനം 59: “ഓ, രക്തമേ, ജലമേ…”

യേശുവിന്റെ മരണശേഷം പടയാളികളിൽ ഒരുവൻ അവിടുത്തെ അടുത്തുവന്നു. അവിടുന്ന് മരിച്ചുവെന്ന് ഉറപ്പുവരുത്താൻ അവന് ആജ്ഞ ലഭിച്ചു. അതിനാൽ ആ പടയാളി അവിടുത്തെ അമൂല്യമായ ശരീരം കുന്തംകൊണ്ട് കുത്തിത്തുറന്നു; ഉടനെ അവിടുത്തെ മുറിവേറ്റ ഹൃദയത്തിൽനിന്ന് രക്തവും ജലവും ഒഴുകിപ്പുറപ്പെട്ടു. ഇതിനെക്കുറിച്ച് പ്രാർഥനാപൂർവം ധ്യാനിച്ചുപോന്നിട്ടുണ്ട്…

കൂടുതൽ വായിക്കുക

വിചിന്തനം 58: പാപത്തിൽനിന്നുള്ള ശുദ്ധീകരണം

പലരും ഒഴിവാക്കുന്ന ഒരു വിഷയമാണ് പാപം.  നമ്മുടെ പാപങ്ങളെക്കുറിച്ചു ചിന്തിക്കാൻ നമുക്ക് ഇഷ്ടമില്ല.  അവ സമ്മതിക്കാൻ നമുക്ക് ഇഷ്ടമില്ല; പലപ്പോഴും നമുക്കു പാപങ്ങളൊന്നുമില്ലെന്ന മട്ടിൽ നാം അവയെ ന്യായീകരിക്കുകയും ചെയ്യുന്നു.  ഈ “പാപത്തിനോ” ആ പാപത്തിനോ ഒഴികഴിവുകൾ കണ്ടെത്താൻ നമുക്ക് എളുപ്പമാണ്.  എന്നാൽ പാപത്തെക്കുറിച്ച് മറ്റൊരു കാഴ്ചപ്പാട് ഇതാ.  നാം…

കൂടുതൽ വായിക്കുക

വിചിന്തനം 57: നിങ്ങളുടെ ആത്മാവിലെ അഗ്നി

ഒരാൾക്ക് ആഴമേറിയ ആന്തരിക പ്രാർഥനാജീവിതമുണ്ടെന്ന് അറിയാൻ കഴിയുമോ? ഇത് “ആന്തരികവും” ആത്മീയമായ ഒരു യാഥാർഥ്യവുമാണെങ്കിലും, ബാഹ്യമായി ഇത് തിരിച്ചറിയാൻ കഴിയുമോ? തീർച്ചയായും കഴിയും. വാസ്തവത്തിൽ, ഒരാളുടെ പ്രാർഥനാജീവിതം എത്രത്തോളം ആഴമേറിയതാകുന്നുവോ, അത്രത്തോളം ആ ആന്തരികജീവിതം മറ്റുള്ളവർക്ക് കാണാനാകുന്ന വിധം പ്രകാശിക്കും…

കൂടുതൽ വായിക്കുക

വിചിന്തനം 56: ഇന്നത്തെ സദ്വാർത്ത

ലൗകിക ലോകം ദുഃഖവാർത്തകളാൽ നിറഞ്ഞിരിക്കുന്നു.  നമ്മുടെ ശ്രദ്ധ പിടിച്ചുനിർത്താൻ പത്രങ്ങളും ചർച്ചാപരിപാടികളും മറ്റു മാധ്യമങ്ങളും ആശ്രയിക്കുന്നത് ദുരന്തസംഭവങ്ങളെ അതിശയോക്തിയോടെ അവതരിപ്പിച്ച് സൃഷ്ടിക്കുന്ന ഉദ്വേഗത്തെയാണ്.  നമ്മുടെ ഭാഗത്താകട്ടെ, ഏറ്റവും പുതിയ പരദൂഷണമോ വിമർശനമോ പങ്കുവയ്ക്കാൻ നാം പലപ്പോഴും ഉത്സുകരാണ്.  എന്നാൽ നല്ല…

കൂടുതൽ വായിക്കുക

വിചിന്തനം 55: സൃഷ്ടി ദൈവത്തിന്റെ കരുണയെ പ്രതിഫലിപ്പിക്കുന്നു

സായാഹ്നത്തിൽ ആകാശം വർണശോഭയാൽ തിളങ്ങുമ്പോൾ, വിശാലമായ സമുദ്രത്തിനുമീതെ പ്രകാശം ചൊരിയുന്ന, സങ്കൽപ്പിക്കാവുന്നതിൽവച്ച് ഏറ്റവും മനോഹരമായ സൂര്യാസ്തമയത്തെക്കുറിച്ച് ചിന്തിക്കുക.  അല്ലെങ്കിൽ തെളിഞ്ഞ നീലാകാശത്തെ തുളച്ചുയരുന്ന പ്രൗഢമായ പർവതശിഖരങ്ങളെക്കുറിച്ചോ, ഉയരങ്ങളിൽനിന്ന് കുത്തിയൊഴുകുന്ന ശക്തമായ ഒരു വെള്ളച്ചാട്ടത്തെക്കുറിച്ചോ ചിന്തിക്കുക.  ഈ ദാനങ്ങളെല്ലാം…

കൂടുതൽ വായിക്കുക

വിചിന്തനം 54: മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക

നമുക്കറിയാവുന്ന എല്ലാവരും സ്വർഗത്തിലെത്തുമെന്ന് കരുതാൻ എളുപ്പമാണ്. തീർച്ചയായും, അതായിരിക്കണം നമ്മുടെ പ്രത്യാശ. എന്നാൽ ഒരാൾ സ്വർഗം പ്രാപിക്കണമെങ്കിൽ യഥാർഥമായ ആന്തരിക മാനസാന്തരം ഉണ്ടായിരിക്കണം. സ്വർഗത്തിൽ പ്രവേശിക്കുന്ന ഓരോ വ്യക്തിയും അവിടെയെത്തുന്നത് സ്വന്തം ജീവിതം ക്രിസ്തുവിനു സമർപ്പിക്കാനും പാപത്തിൽനിന്ന് പിന്തിരിയാനുമുള്ള വ്യക്തിപരമായ തീരുമാനത്തിന്റെ ഫലമായാണ്. എങ്ങനെ…

കൂടുതൽ വായിക്കുക

വിചിന്തനം 53: പ്രാർഥനയിലെ ബുദ്ധിമുട്ടുകൾ

ദിവസവും പ്രാർഥിക്കുന്ന ശീലം വളർത്തിയെടുക്കാൻ ശ്രമിക്കുമ്പോൾ ആന്തരികവും ബാഹ്യവുമായ ബുദ്ധിമുട്ടുകൾ നാം നേരിടുന്നു.  ആന്തരിക ബുദ്ധിമുട്ടുകൾ: നിരുത്സാഹം, ആധ്യാത്മിക വരൾച്ച, ആത്മാവിന്റെ ഭാരാവസ്ഥ, പ്രലോഭനങ്ങൾ.  ക്ഷമയിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ഈ ബുദ്ധിമുട്ടുകളെ അതിജീവിക്കാം.  ബാഹ്യമായ…

കൂടുതൽ വായിക്കുക

വിചിന്തനം 52: അനുദിന പ്രാർഥന

എന്താണ് നിങ്ങളുടെ ആത്മാവിനെ സുന്ദരമാക്കുന്നത്?  പ്രാർഥന.  എന്താണ് നിങ്ങളെ പാപത്തിൽനിന്ന് അകറ്റിനിർത്തുന്നത്?  പ്രാർഥന.  എന്താണ് നിങ്ങളെ പ്രത്യാശകൊണ്ട് നിറയ്ക്കുന്നത്?  പ്രാർഥന.  എന്താണ് നിങ്ങളെ വിശുദ്ധിയിലേക്കുള്ള വഴിയിൽ നയിക്കുന്നത്?  പ്രാർഥന.  എല്ലാറ്റിന്റെയും താക്കോലാണ് പ്രാർഥന.  ഓരോ ദിവസവും പ്രാർഥനയില്ലെങ്കിൽ…

കൂടുതൽ വായിക്കുക