മലയാളം

വിചിന്തനം 179: ആന്തരിക ശൂന്യതയെ നേരിടൽ

“കർത്താവ് തന്നു; കർത്താവ് എടുത്തു…” (ജോബ് 1:21). ഇത് എത്രയോ സത്യമാണ്. ദൈവത്തിന്റെ സമൃദ്ധമായ ആശ്വാസം നാം അനുഭവിക്കുന്ന സമയങ്ങൾ ജീവിതത്തിലുണ്ട്. കുടുംബത്തിൽ വലിയ സന്തോഷമുണ്ടാകുന്ന നിമിഷങ്ങളിലോ മറ്റൊരാളുടെ ഉപാധികളില്ലാത്ത സ്നേഹം നാം അനുഭവിക്കുമ്പോഴോ ആയിരിക്കാം അത്. ചില സമയങ്ങളിൽ…

ധ്യാനം 115: ദൈവതിരുഹിതം നിങ്ങളെ സുരക്ഷിതമായി കാക്കും

ദൈവം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഒരു ഭാവിപദ്ധതി മാത്രമല്ല ദൈവതിരുഹിതം; അതിനെക്കാൾ ഏറെ വിശാലമാണത്.  നിങ്ങളെക്കുറിച്ചുള്ള അവിടുത്തെ പ്രത്യാശകളെയും സ്വപ്നങ്ങളെയുംകാൾ വലുതാണത്.  അവിടുത്തെ തിരുഹിതമാണ് വിശുദ്ധിയിലേക്കുള്ള നിങ്ങളുടെ പാത; അത് അതിമഹത്തായ ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടവുമാണ്.  അവിടുത്തെ തിരുഹിതത്തിന് ക്രിയാത്മകവും നിഷ്ക്രിയവുമായ (അനുവദനാത്മകമായ) വശങ്ങളുണ്ട്.  അത്…

ധ്യാനചിന്ത 109: ദൈവത്തിന്റെ കരങ്ങൾ

ഒരു കുഞ്ഞ് ഭയപ്പെടുമ്പോഴോ മുറിവേൽക്കുമ്പോഴോ സ്വാഭാവികമായി ആശ്വാസം കണ്ടെത്തുന്നത് അപ്പന്റെയോ അമ്മയുടെയോ കരങ്ങളിലാണ്. കരയുന്ന ഒരു കുഞ്ഞ് ആദ്യം തേടുന്നത് ഇതാണ്. നമ്മുടെ കാര്യത്തിലും അങ്ങനെതന്നെയായിരിക്കണം. ആവശ്യനേരങ്ങളിൽ നാം ഓടിച്ചെല്ലേണ്ടത് നമ്മുടെ സ്വർഗീയപിതാവിന്റെയും നമ്മുടെ രക്ഷകനായ യേശുവിന്റെയും കരങ്ങളിലേക്കാണ്. നാം…

ധ്യാനം 101: മറ്റുള്ളവരിലൂടെ സംസാരിക്കുന്ന ദൈവം

പലപ്പോഴും, നിങ്ങൾ കേൾക്കേണ്ട ഒരു പ്രത്യേക സന്ദേശം നിങ്ങളോടു പറയാൻ ദൈവം ആഗ്രഹിക്കുന്നു. ഒരു പ്രസംഗം കേൾക്കുമ്പോഴോ ഒരു പുസ്തകം വായിക്കുമ്പോഴോ റേഡിയോയിൽ എന്തെങ്കിലും കേൾക്കുമ്പോഴോ ഒരു സുഹൃത്തുമായി സംസാരിക്കുമ്പോഴോ, സ്വാധീനം ചെലുത്തുന്നതായി തോന്നാത്ത ഒരു പ്രത്യേക കാര്യം നിങ്ങളുടെ ശ്രദ്ധയെ ശക്തമായി ആകർഷിച്ചേക്കാം…

വിചിന്തനം 77: കർത്താവ് എല്ലാം അറിയുന്നു

നമ്മുടെ ദിവ്യനാഥൻ എല്ലാം അറിയുന്നു എന്നത് തികച്ചും ഉറപ്പാണ്.  നമ്മുടെ ഓരോ ചിന്തയും ഓരോ ആവശ്യവും നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയുന്നതിനെക്കാൾ വളരെ ആഴത്തിൽ അവിടുന്ന് അറിയുന്നു.  ചിലപ്പോഴൊക്കെ, അവിടുത്തെ പരിപൂർണ്ണമായ അറിവിനെക്കുറിച്ച് നാം ബോധവാന്മാരാകുമ്പോൾ, നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും അവിടുന്ന് ഉത്തരം നൽകുമെന്ന് നാം പ്രതീക്ഷിച്ചേക്കാം, എങ്കിൽപ്പോലും…

വിചിന്തനം 60: ആത്മീയ വരൾച്ചയെ നേരിടുമ്പോൾ

ചിലപ്പോഴൊക്കെ നിങ്ങളുടെ ആത്മാവ് ആത്മീയ വരൾച്ചയിലാണെന്ന് തോന്നാറുണ്ടോ?  ദൈനംദിന ജീവിതത്തിൽ കൂടുതൽ ആത്മീയ ആശ്വാസം ലഭിച്ചിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കാറുണ്ടോ?  ഇത് സാധാരണമായ ഒരു പോരാട്ടമാണ്; ഇതിനെക്കുറിച്ച് നാം ആശങ്കപ്പെടേണ്ടതില്ല.  ദൈവഹിതം നിറവേറ്റുക എന്നതാണ് നമ്മുടെ ആത്മീയ ജീവിതത്തിന്റെ പ്രാഥമിക ലക്ഷ്യം.  പലപ്പോഴും…

വിചിന്തനം 41: വികാരങ്ങളും വിശ്വാസവും തമ്മിലുള്ള വൈരുധ്യം

ചിലപ്പോൾ സത്യം നമുക്ക് കാര്യമായ ആശ്വാസമൊന്നും നൽകുന്നില്ലെന്നു തോന്നാം. ഇങ്ങനെ പറയുന്നത് വിചിത്രമായി തോന്നിയേക്കാം. എന്നാൽ സത്യസന്ധമായി ചിന്തിച്ചാൽ, നമുക്ക് അനുഭവപ്പെടുന്നത് സത്യമല്ലെന്ന് അറിയുമ്പോഴും നാം ഉള്ളിൽ വേദനിക്കുന്ന സന്ദർഭങ്ങളുണ്ട്. ഉദാഹരണത്തിന്, ദൈവം നമ്മോടൊപ്പമുണ്ടെന്നും നമ്മെ സ്നേഹിക്കുന്നുവെന്നും നമുക്ക് ഉറപ്പായി അറിയാമായിരിക്കും, എങ്കിലും…

ധ്യാനം 39: ആത്മീയ ആശ്വാസത്തിന്റെ നഷ്ടം

നാം യേശുവിനെ അനുഗമിക്കുന്നതിനാൽ, നാം ചെയ്യുന്ന എല്ലാറ്റിലും നിരന്തരം ആശ്വാസവും സാന്ത്വനവും ലഭിക്കണമെന്ന ചിന്തയുടെ കെണിയിൽ വീഴാൻ എളുപ്പമാണ്.  അത് ശരിയാണോ?  ശരിയുമാണ്, ശരിയല്ലതാനും.  ഒരർഥത്തിൽ, നാം എപ്പോഴും ദൈവഹിതം നിറവേറ്റുകയും അത് നിറവേറ്റുകയാണെന്ന് അറിയുകയും ചെയ്യുന്നുവെങ്കിൽ, നമ്മുടെ ആശ്വാസം നിരന്തരമായിരിക്കും.  എന്നാൽ…

ധ്യാനചിന്ത 29: ആശ്വാസത്തിന്റെ നിമിഷങ്ങൾ

നാം ഓരോ ദിവസവും പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുന്നെങ്കിൽ, കൃത്യമായ സമയത്ത് നമുക്ക് ആശ്വാസത്തിന്റെ ഒരു നിമിഷം ലഭിക്കുന്നതായി നാം തിരിച്ചറിയും. അത് അപ്രതീക്ഷിതമായ സമാധാനമോ സന്തോഷമോ ആകാം; നമുക്ക് ഉൾവെളിച്ചവും പ്രോത്സാഹനവും അനുഭവപ്പെടാം; അല്ലെങ്കിൽ ദൈവത്തിന്റെ സാന്നിധ്യം നമ്മുടെ…

വിചിന്തനം 25: ആന്തരിക സഹനം – കരുണയിലേക്കുള്ള ഒരു പാത

ദൈവവുമായുള്ള നിങ്ങളുടെ ബന്ധം ആഴപ്പെടുമ്പോൾ, പോരാട്ടത്തിന്റെ അനേകം നിമിഷങ്ങളും ആശ്വാസത്തിന്റെ അനേകം നിമിഷങ്ങളും നിങ്ങൾക്കുണ്ടാകും.  ആത്മീയ വരൾച്ചയുടെയും ആന്തരിക സഹനത്തിന്റെയും നിമിഷങ്ങളെ ഭയപ്പെടരുത്.  അവ അനിവാര്യമാണ്; വിശുദ്ധിയിലേക്കു നയിക്കാൻ ദൈവം സ്വീകരിക്കുന്ന മാർഗത്തിന്റെ ഭാഗവുമാണ്…