മലയാളം

വിചിന്തനം 10: ദൈവകരുണയുടെ അപ്പസ്തോലിക പ്രസ്ഥാനം

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വിവിധ രീതികളിൽ ഒരു പുതിയ ഭക്തിരൂപത്തിലേക്ക് നമ്മെ വിളിക്കുന്നു. വ്യക്തിപരമായ ഭക്തിക്കു പുറമേ, കരുണയുടെ അപ്പസ്തോലന്മാരായിരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ കരുണയുടെ അപ്പസ്തോലനാണോ? അപ്പസ്തോലിക പ്രസ്ഥാനം…

ധ്യാനം 364: മരണാസന്നർക്കുവേണ്ടിയുള്ള പ്രാർത്ഥന

നിങ്ങളുടെ നിത്യരക്ഷയെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ മരണവിനാഴിക അതീവ പ്രാധാന്യമുള്ളതാണ്. “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ, ഈ പവിത്രമായ വിനാഴികയ്ക്കുവേണ്ടിയാണ് നിങ്ങൾ പ്രത്യേകമായി പ്രാർത്ഥിക്കുന്നത്. അതൊരു വിശുദ്ധ വിനാഴികയാണ്. എന്നാൽ കവർന്നെടുക്കാൻ ശ്രമിച്ചുകൊണ്ട് ദുഷ്ടൻ ഒരിക്കൽക്കൂടി നിങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന ഒരു വിനാഴികകൂടിയാണത്…

വിചിന്തനം 361: ത്യാഗവും പ്രാർത്ഥനയും

ഇത് മനസ്സിലാക്കാനും വിശ്വസിക്കാനും പ്രയാസമായിരിക്കാമെങ്കിലും, പരിശുദ്ധമായ പ്രാർത്ഥനയോടു ചേർന്ന ആന്തരിക ത്യാഗം ലോകമെങ്ങുമുള്ള സുവിശേഷപ്രഘോഷണത്തിന് അവിശ്വസനീയമായ നന്മ ചെയ്യുന്നു. വാസ്തവത്തിൽ, ദിവസേന ആന്തരിക…

ധ്യാനം 355: വ്യർഥസംസാരം, അലസമായ ആത്മാവിന്റെ അടയാളം

ചിലർ മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്നതിൽ വളരെ മിടുക്കരാണ്. അവരെക്കുറിച്ച് നിരന്തരം അഭിപ്രായങ്ങൾ പറയുകയും വിധിക്കുകയും ചെയ്യുന്ന ഇവർ, എല്ലാം മനസ്സിലാക്കിയവരെപ്പോലെ യാതൊരു മടിയുമില്ലാതെ സംസാരിക്കുന്നു. ഇത്തരക്കാരിൽ ഒരാളെപ്പോലെ ആകരുത്. മറ്റുള്ളവരുടെ പ്രവൃത്തികളിൽ മനസ്സും നാവും വ്യാപൃതമായിരിക്കുന്നവർ…

ധ്യാനം 353: ഒരു മഹത്വഗീതം

ദൈവസൃഷ്ടിയുടെ സ്വാഭാവിക ഘടനയിൽ കാണുന്ന ക്രമത്തെയും താളത്തെയും ആശ്രയിച്ചുകൊണ്ട്, അതിലെ പ്രകൃതിനിയമങ്ങളെ കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്യുന്നതാണ് സംഗീതം.  ചില സംഗീതം കാര്യങ്ങളുടെ സ്വാഭാവിക ക്രമത്തെ ഉപയോഗിക്കുന്നത് ഭൗമിക യാഥാർഥ്യങ്ങളെ മഹത്വപ്പെടുത്താനാണ്.  ചില സംഗീതരൂപങ്ങൾ പാപത്തെയും ക്രമരാഹിത്യത്തെയുംപോലും പ്രകടിപ്പിക്കുന്നു.  എന്നാൽ…

ധ്യാനം 352: ശിക്ഷയും കുറ്റബോധവും

ദൈവത്തിന്റെ ശിക്ഷയെക്കുറിച്ച് ചിന്തിക്കുന്നത് സുഖകരമായിരിക്കണമെന്നില്ല. എന്നാൽ അവിടുത്തെ ശിക്ഷകൾ യാഥാർത്ഥ്യമാണെന്നും അവ അവിടുത്തെ സമൃദ്ധമായ കരുണയുടെ പ്രവൃത്തിയാണെന്നും മനസ്സിലാക്കണം. ആത്മാക്കൾ ദൈവത്തിൽനിന്ന് അകന്നുപോകുകയും അവിടുത്തെ കരുണ നിരസിക്കുകയും ചെയ്യുമ്പോൾ, അത് അവിടുത്തെ ഹൃദയത്തെ ആഴത്തിൽ മുറിപ്പെടുത്തുന്നു. തൽഫലമായി, ദൈവം കൂടുതൽ…

വിചിന്തനം 351: ദൈവത്തെ അറിയുക അഥവാ അനുഭവിക്കുക

ദൈവത്തെ അറിയുക എന്നത് നിങ്ങളുടെ നിരന്തരമായ ലക്ഷ്യമായിരിക്കണം. വിശുദ്ധഗ്രന്ഥപഠനവും സഭയുടെ പ്രബോധനങ്ങളും വിശുദ്ധരുടെ ജീവിതവും ഈ പരിശ്രമത്തിൽ സഹായിക്കുന്നു. എന്നാൽ ദൈവത്തെ അറിയുക എന്നതല്ല ജീവിതത്തിന്റെ പരമമായ ലക്ഷ്യം. അറിവ് വിശ്വാസത്തിൽനിന്നു വരുന്നു; വിശ്വാസമാകട്ടെ ദൈവത്തിന്റെ ദാനമാണ്. എന്നാൽ പൂർണ്ണമായി…

വിചിന്തനം 350: ആരാധനയിലെ സൗന്ദര്യം

ലോകം മനോഹരമാണ്; അത് ദൈവത്തിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്നു. എന്നാൽ വിശുദ്ധ കുർബാന പോലുള്ള ആത്മീയ യാഥാർഥ്യങ്ങൾ അതിനെക്കാൾ എത്രയോ മനോഹരമാണ്.  അതിപരിശുദ്ധ കുർബാനയിൽ സന്നിഹിതനായ ദൈവത്തിന്റെ സൗന്ദര്യം കാണാൻ നിങ്ങൾക്കു വിശ്വാസത്തിന്റെ കണ്ണുകൾ വേണം.  ഈ സൗന്ദര്യം കൂടുതൽ വ്യക്തമായി കാണാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ആരാധന.  സ്വീകരിക്കുന്നുവെങ്കിലും…

വിചിന്തനം 346: മറ്റുള്ളവർക്ക് ലഭിച്ച ദാനങ്ങൾ

മറ്റുള്ളവരുടെ ജീവിതത്തിലെ ദൈവദാനങ്ങൾ തിരിച്ചറിയുകയും അതിൽ ആനന്ദിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് അവരോടു ചെയ്യാവുന്ന ഒരു കാരുണ്യപ്രവൃത്തിയാണ്. ദുഃഖകരമെന്നു പറയട്ടെ, മറ്റുള്ളവരുടെ സ്വാഭാവിക കഴിവുകളോ അവരുടെ ജീവിതത്തിലെ ദൈവകൃപയോ കാണുമ്പോൾ, അവരോട് അസൂയയോ ഈർഷ്യയോ തോന്നാനുള്ള പ്രലോഭനം പലപ്പോഴും ഉണ്ടാകാം. എന്നാൽ…

വിചിന്തനം 345: ദൈവത്തിൽ ആഴ്ന്നിറങ്ങി

എപ്പോഴെങ്കിലും നിങ്ങൾ ദൈവത്തിൽ മുഴുകിയിട്ടുണ്ടോ?  മിക്ക ആളുകൾക്കും ഇത് അപൂർവമോ ഒരിക്കലും ഉണ്ടായിട്ടില്ലാത്തതോ ആയ ഒരു അനുഭവമാണ്.  ദൈവത്തിൽ മുഴുകുക, അഥവാ ആഴ്ന്നിറങ്ങുക എന്നതിനർഥം, അവിടുത്തെ സാന്നിധ്യത്തിൽ സ്വയം മറന്നുപോകുന്നതുപോലെ പ്രാർഥനയിൽ അത്രമേൽ ആഴത്തിൽ ലയിക്കുക എന്നതാണ്.  ഇങ്ങനെ സംഭവിക്കുമ്പോൾ, കർത്താവ് നിങ്ങളെ പൂർണ്ണമായി തന്റെ അധീനതയിലാക്കുന്നു…