ധ്യാനം 33: ശുദ്ധീകരണത്തിന്റെ കരുണ
ദൈവം കാണുന്നതുപോലെ നിങ്ങളുടെ ആത്മാവിനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കുക. നിങ്ങൾ എന്തായിരിക്കും കാണുക? ദൈവം നിങ്ങളുടെ ആത്മാവിനെ എങ്ങനെയായിരിക്കും കാണുന്നത്? തീർച്ചയായും, അവിടുന്ന് തന്റെ വിലയേറിയ കുഞ്ഞിനെയാണ് കാണുന്നത്; അത്യധികമായ സ്നേഹത്തോടെ നിങ്ങളെ നോക്കുകയും ചെയ്യുന്നു. എന്നാൽ അവിടുന്ന് നിങ്ങളുടെ പാപവും, ഏറ്റവും നിസ്സാരമായ പാപംപോലും കാണുന്നു. ഈ പാപങ്ങൾ, ഏറ്റവും ചെറിയ അപൂർണ്ണതപോലും…