മലയാളം

ധ്യാനം 319: ഏകാന്തതയെ നേരിടൽ

പലരും അനുഭവിക്കുന്ന ആഴമേറിയ ഒരു വേദനയാണ് ഏകാന്തത. അത് ഇത്രയേറെ വേദനാജനകമാകാനുള്ള ഒരു കാരണം, ഏകാന്തത അനുഭവിക്കുന്ന വ്യക്തി ഒറ്റയ്ക്കാണ് വേദന സഹിക്കുന്നത് എന്നതാണ്; ആ വേദന ലഘൂകരിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽത്തന്നെ, വളരെ കുറച്ചുപേർ മാത്രമേ ഉണ്ടാകൂ. അങ്ങനെയല്ലായിരുന്നെങ്കിൽ ആ വ്യക്തിക്ക് ഏകാന്തത അനുഭവപ്പെടുമായിരുന്നില്ല. കൗതുകകരമെന്നു പറയട്ടെ, മറ്റുള്ളവരാൽ ചുറ്റപ്പെട്ടിരിക്കുന്നവർപോലും..

ധ്യാനചിന്ത 309: മറ്റുള്ളവരുമായുള്ള സംഭാഷണം

മറ്റൊരാളുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോഴെല്ലാം ദൈവസ്നേഹം പങ്കുവയ്ക്കാനുള്ള ഒരു അവസരമാണ് നമുക്കു ലഭിക്കുന്നത്.  സാധാരണ സംഭാഷണങ്ങളിൽപ്പോലും അതിനുള്ള സാധ്യതയുണ്ട്.  ഉദാഹരണത്തിന്, മറ്റൊരാളുടെ ജീവിതവിശേഷങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നത് അവരോടുള്ള കരുതലും താത്പര്യവും പ്രകടിപ്പിക്കുകയും അവരുടെ അന്തസ്സ് നിങ്ങൾ തിരിച്ചറിയുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു…

വിചിന്തനം 300: നിങ്ങളുടെ ആത്മാവിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുക

നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങൾ തുറന്നുപറയാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കുക എന്നത് വാസ്തവത്തിൽ ഏറെ ആശ്വാസകരമാണ്. പൂർണ്ണമായ രഹസ്യസ്വഭാവവും കരുണയും മനസ്സിലാക്കലും ഉറപ്പുനൽകുന്ന ഇത്തരമൊരു വിശ്വസ്തൻ വലിയൊരു അനുഗ്രഹമാണ്. നിങ്ങളുടെ പാപങ്ങളെക്കുറിച്ചുപോലും മടികൂടാതെ സംസാരിക്കുന്നത്…

ധ്യാനം 289: ആത്മാക്കൾക്കായുള്ള ആഗ്രഹം

നിങ്ങളുടെ ഹൃദയത്തിലെ ആഗ്രഹത്തിലേക്കു നോക്കുമ്പോൾ, ഏറ്റവും വ്യക്തമായി തെളിഞ്ഞുനിൽക്കുന്നത് എന്താണ്? തീർച്ചയായും നിങ്ങളെ ആകർഷിക്കുന്ന പല കാര്യങ്ങളുമുണ്ട്. ലൗകികമായ പല നേട്ടങ്ങളും സുഖങ്ങളും നിങ്ങളുടെ അഭിലാഷങ്ങളെ എളുപ്പത്തിൽ കീഴടക്കാം. ശാരീരികസുഖം, പണം, ലൗകികവിജയം എന്നിവയ്ക്കായുള്ള ആഗ്രഹങ്ങൾ ഏറ്റവും ശക്തമായ ആഗ്രഹങ്ങളിൽപ്പെടുന്നു…

വിചിന്തനം 269: കരുണയിലേക്കും ദൈന്യതയിലേക്കുമുള്ള ഇരട്ടനോട്ടം

ഉറ്റുനോക്കാൻ രണ്ടു കാര്യങ്ങൾ തിരഞ്ഞെടുക്കാമെങ്കിൽ, അവ ഏതായിരിക്കും? വാസ്തവത്തിൽ, ഉറ്റുനോക്കാൻ ഏറ്റവും ശ്രേഷ്ഠമായ രണ്ടു കാര്യങ്ങൾ ദൈവകരുണയും നിങ്ങളുടെ സ്വന്തം ദൈന്യതയുമാണ്. ഉറ്റുനോക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ദൈവകരുണയാണെന്ന് മിക്കവാറും ഉടൻതന്നെ മനസ്സിലാകും…

വിചിന്തനം 261: മറ്റുള്ളവരിൽ മറഞ്ഞിരിക്കുന്ന ഈശോ

ദാരിദ്ര്യവും വിശപ്പും തണുപ്പും അനുഭവിച്ചുകൊണ്ട് ഈശോ നിങ്ങളുടെ അടുക്കൽ വന്ന് തന്നെ പരിചരിക്കണമെന്ന് ആവശ്യപ്പെട്ടാൽ എങ്ങനെയിരിക്കുമെന്ന് സങ്കൽപ്പിക്കുക.  ഈ അനുഭവം നിങ്ങളെ അമ്പരപ്പിക്കുകയും ഈ വ്യക്തി യഥാർഥത്തിൽ ഈശോ തന്നെയാണോ എന്ന് സംശയിക്കാൻ ഇടയാക്കുകയും ചെയ്തേക്കാം.  എന്നാൽ അത് ഈശോ തന്നെയാണ്.  സഹായം ആവശ്യമുള്ള വ്യക്തിയിലൂടെ ഈശോ ഓരോ ദിവസവും നമ്മുടെ അടുക്കലേക്കു വരുന്നു.  ഒരുപക്ഷേ…

വിചിന്തനം 247: സഹായം ആവശ്യമുള്ളവർ നൽകുന്ന അനുഗ്രഹം

നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും ഗുരുതരമായ രോഗം ബാധിച്ചവരോ ജയിലിലായിരിക്കുന്നവരോ ഏതെങ്കിലും വിധത്തിൽ വലിയ സഹായം ആവശ്യമുള്ളവരോ ആണെങ്കിൽ, അത് നിങ്ങൾക്ക് ഒരു ഭാരമായിരിക്കുമോ അതോ അനുഗ്രഹമായിരിക്കുമോ?  അതിനെക്കുറിച്ച് ചിന്തിക്കുക.  പ്രത്യേക പരിചരണം ആവശ്യമുള്ളവർ നിങ്ങളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുന്നുണ്ടോ?  തികച്ചും പ്രായോഗികമായ തലത്തിൽ ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണെങ്കിൽ, ഉത്തരം…

ധ്യാനം 239: കരുണയുടെ മുദ്ര

ഓരോ മഹാനായ വിശുദ്ധനും ദൈവത്തിന്റെ നന്മയുടെ ഏതെങ്കിലും ഒരു വശത്തിന് മാതൃകയാകുന്നു.  ചിലർ ലൗകികസമ്പത്തിനോട് അസാധാരണമായ അനാസക്തിയോടെ ജീവിക്കുന്നു; ചിലർ അചഞ്ചലമായ സമർപ്പണത്തോടെ ദരിദ്രരെ സേവിക്കുന്നു; ചിലർ ആഴമായ പ്രാർഥനാജീവിതം നയിക്കുന്നു; ചിലർക്ക് നിഗൂഢമായ ആത്മീയ വെളിപാടുകൾ ലഭിക്കുന്നു; ചിലർ അനേകം വാല്യങ്ങൾ എഴുതുന്നു…

വിചിന്തനം 226: കരുണയുടെ നല്ല ഫലം

മറ്റുള്ളവരോടുള്ള പൂർണമായ കരുണ നിറഞ്ഞ ഹൃദയമായിരുന്നു നമ്മുടെ കർത്താവിന്റേത്. അവിടുത്തെ കരുണ ഒരു പൊതുവായ ആശയം മാത്രമല്ല, മറിച്ച് വ്യക്തമായ പ്രവൃത്തികളിലൂടെ ജീവിതത്തിൽ പ്രകടമാകുന്നതാണെന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്…

വിചിന്തനം 220: വ്യഥിതമായ ആത്മാവ്

ചിലർ തങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ കഠിനമായ വ്യഥ അനുഭവിക്കുന്നു. ചിലപ്പോൾ ഇതിനു കാരണം പാപമാണ്; മറ്റു ചിലപ്പോൾ, ഈശോ അനുഭവിച്ച പീഡകൾ അനുഭവിക്കാൻ ആത്മാവിനെ പ്രാപ്തമാക്കുന്ന ദൈവത്തിന്റെ സവിശേഷമായ കരുണയാണ് ഇതിനു കാരണം. എന്തുതന്നെയായാലും, നിങ്ങൾ നേരിടുന്നുവെങ്കിൽ…