മലയാളം

ധ്യാനം 208: കരുണയുടെ ആത്മീയ ശരം

സാധാരണയായി ഒരു ശരം മുറിവേൽപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു. ചരിത്രത്തിലുടനീളം യുദ്ധത്തിനും വേട്ടയ്ക്കും ശരങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ കരുണയുടെ ആത്മീയ ശരം തികച്ചും വ്യത്യസ്തമാണ്. നമ്മുടെ പരിശുദ്ധ അമ്മയോട് ശിമയോൻ പ്രവാചകൻ പറഞ്ഞ വാക്കുകൾ ഓർക്കുക: “നിന്നെയും ഒരു വാൾ തുളച്ചുകയറും” (ലൂക്കാ 2:35). പിന്നെ…

ധ്യാനം 207: ക്രിസ്തുവിന്റെ ഹൃദയത്തിൽ ആശ്വാസം കണ്ടെത്തുക

സ്നേഹവും വാത്സല്യവുമുള്ള അച്ഛനോടോ അമ്മയോടോ ചേർന്നണഞ്ഞിരിക്കുന്നതിൽ കുട്ടികൾ പലപ്പോഴും വലിയ ആശ്വാസം കണ്ടെത്തുന്നു.  സ്നേഹപൂർണമായ ആ കരങ്ങൾ മുറുകെ ചേർത്തുപിടിക്കുമ്പോൾ വലിയ സംതൃപ്തി അനുഭവപ്പെടുന്നു.  ആ നിമിഷങ്ങളിൽ ഭയവും ഉത്കണ്ഠയും അകലുന്നു; മനോവ്യഥ ഉണ്ടായിരുന്നിടത്ത് സമാധാനവും സാന്ത്വനവും വീണ്ടുകിട്ടുന്നു.  അങ്ങനെതന്നെയായിരിക്കണം…

വിചിന്തനം 200: സ്നേഹത്തിന്റെയും സഹനത്തിന്റെയും ഐക്യം

സ്നേഹവും സഹനവും പരസ്പരവിരുദ്ധമാണോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ വളരെയധികം സഹനം അനുഭവിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്കു വലിയ സ്നേഹവും ഉണ്ടായിരിക്കുമോ? ചിന്തിക്കേണ്ട ഒരു ചോദ്യം ഇതാണ്: നിങ്ങളുടെ സഹനത്തിന്റെ ഉറവിടം എന്താണ്? അത് നിങ്ങളുടെ പാപമാണോ? മറ്റൊരാളോടുള്ള അനുകമ്പയാണോ? അത് ശാരീരികമോ മാനസികമോ ആയ…

വിചിന്തനം 198: യഥാർത്ഥ സഹാനുഭൂതിയുടെ കരുണ

ഹൃദയത്തിൽനിന്നുള്ള യഥാർത്ഥ സഹാനുഭൂതിയുടെ അഭാവം മാനസികവും വൈകാരികവും, ആത്മീയവുമായ ഏതോ ഒരു തകരാറിന്റെ വ്യക്തമായ സൂചനയാണ്. ഇതിന്റെ മറുവശവും സത്യമായതിനാലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഹൃദയത്തിൽനിന്നുള്ള യഥാർത്ഥ സഹാനുഭൂതിയുടെ സാന്നിധ്യം ഒരാൾ മാനസികമായും വൈകാരികമായും…

ധ്യാനം 180: യേശുവിന്റെ പീഡാനുഭവം

സുവിശേഷങ്ങൾ സുപരിചിതമായ നമുക്ക് ചിലപ്പോഴെങ്കിലും ക്രിസ്തുവിന്റെ സഹനങ്ങളോട് ഒരുതരം നിസ്സംഗത തോന്നിയേക്കാം. ഓരോ വർഷവും ആ വിവരണം വായിച്ചുകേൾക്കുന്ന നാം, പീഡാനുഭവത്തിന്റെ അനേകം ചിത്രങ്ങളും കണ്ടിട്ടുണ്ട്. ഈ പരിചയംമൂലം, അത് ഉളവാക്കേണ്ട ഫലം ഉളവാക്കാൻ നാം അനുവദിക്കാതെ പോയേക്കാം…

ധ്യാനചിന്ത 100: നന്മയ്ക്കായുള്ള ആഗ്രഹം

ദൈവത്തോടും മറ്റുള്ളവരോടും നാം കാണിക്കുന്ന സ്നേഹത്തെപ്രതി ദൈവം നമ്മെ നോക്കി പുഞ്ചിരിക്കുകയും നമുക്ക് സമൃദ്ധമായി പ്രതിഫലങ്ങൾ നൽകുകയും ചെയ്യുന്നു. അവിടുത്തെ കൃപയാൽ പ്രചോദിതമാകുമ്പോൾ നമ്മുടെ സ്നേഹപ്രവൃത്തികൾ സ്വർഗത്തിലെ നിക്ഷേപങ്ങളായി രൂപാന്തരപ്പെടുന്നു. എന്നാൽ നിക്ഷേപങ്ങളായി രൂപാന്തരപ്പെടുന്നത് അവ മാത്രമല്ല. നന്മ ചെയ്യാനുള്ള നമ്മുടെ ആഗ്രഹംപോലും…

വിചിന്തനം 86: ഏറ്റവും കഠിനമായ ഹൃദയങ്ങളെ ഉരുക്കുക

വലിയൊരു മഞ്ഞുകട്ട സങ്കൽപ്പിക്കുക. ഇനി, ആ മഞ്ഞുകട്ടയുടെ നടുവിൽ വിലയേറിയ ഒരു നാണയമുണ്ടെന്ന് സങ്കൽപ്പിക്കുക. ആ നാണയം ലഭിക്കണമെങ്കിൽ മഞ്ഞുകട്ട ഉരുകണം. നമ്മുടെ ഹൃദയങ്ങളുടെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാം. ചില ഹൃദയങ്ങൾ കാലക്രമേണ അത്രയേറെ കഠിനമായിത്തീർന്നിരിക്കുന്നു; സാധ്യത വളരെ കുറവാണെന്നു തോന്നും…

ധ്യാനം 79: വ്യാകുലമാതാവായ നമ്മുടെ പരിശുദ്ധ അമ്മ

മറിയമാതാവ് ജീവിതത്തിൽ വളരെയേറെ സഹിച്ചു.  തന്റെ രക്ഷകനെ അത്ഭുതകരമായി ഗർഭം ധരിച്ചപ്പോൾ അമ്മ സംശയവും പരിഹാസവും സഹിച്ചു.  തന്റെ ദിവ്യപുത്രൻ തിരസ്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നത് പരിപൂർണ്ണമായ മാതൃസ്നേഹത്തോടെ അമ്മ നോക്കിനിന്നു.  അവന്റെ കഠിനവേദനയിലും മരണത്തിലും അമ്മ അവനോടൊപ്പം നിന്നു.  ഇതിലെല്ലാം…

വിചിന്തനം 74: അനുകമ്പയുള്ള ഒരു ഹൃദയം

“സഹതാപവും” “അനുകമ്പയും” തമ്മിൽ വ്യത്യാസമുണ്ടോ? ഉണ്ടെങ്കിൽ, എന്താണ് ആ വ്യത്യാസം? ഇവയിൽ ഏതാണ് കൂടുതൽ അഭിലഷണീയം? സഹതാപം എന്നതുകൊണ്ട് അർഥമാക്കുന്നത് മറ്റൊരാളെയോർത്ത് നമുക്കു വിഷമം തോന്നുന്നു എന്നുമാത്രമാണ്. ഒരർഥത്തിൽ, നമുക്ക് അവരോട് അലിവു തോന്നുന്നു എന്നാണത്. എന്നാൽ അനുകമ്പ അതിലും വളരെ ആഴമുള്ളതാണ്. അതിനർഥം നാം…

വിചിന്തനം 47: മറ്റുള്ളവരുടെ ആവശ്യങ്ങൾ തിരിച്ചറിയുക

പലപ്പോഴും നമ്മിലും നമ്മുടെ സ്വന്തം പ്രശ്നങ്ങളിലും നാം അത്രമാത്രം മുഴുകിപ്പോകുന്നതിനാൽ, നമുക്കു ചുറ്റുമുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ സ്വന്തം കുടുംബാംഗങ്ങളുടെ, ക്ലേശങ്ങളും ആവശ്യങ്ങളും കാണാതെ പോകുന്നു.  ചിലപ്പോഴാകട്ടെ…