മലയാളം

വിചിന്തനം 40: നമ്മുടെ കർത്താവിന്റെ ഹൃദയത്തിലേക്കു പ്രവേശിക്കൽ

ഒരു പൊടിത്തരിയോ മണൽത്തരിയോ മിക്ക സാഹചര്യങ്ങളിലും അത്ര പ്രാധാന്യമുള്ളതല്ല. മുറ്റത്തോ വീടിന്റെ തറയിൽപ്പോലുമോ കിടക്കുന്ന ഒരു പൊടിത്തരിയോ മണൽത്തരിയോ ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇവയിലേതെങ്കിലും കണ്ണിൽ വീണാൽ, ആ മണൽത്തരിയോ പൊടിത്തരിയോ ഉടൻതന്നെ നമ്മുടെ ശ്രദ്ധയിൽപ്പെടും. എന്തുകൊണ്ട്? കാരണം…

ധ്യാനം 33: ശുദ്ധീകരണത്തിന്റെ കരുണ

ദൈവം കാണുന്നതുപോലെ നിങ്ങളുടെ ആത്മാവിനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കുക. നിങ്ങൾ എന്തായിരിക്കും കാണുക? ദൈവം നിങ്ങളുടെ ആത്മാവിനെ എങ്ങനെയായിരിക്കും കാണുന്നത്? തീർച്ചയായും, അവിടുന്ന് തന്റെ വിലയേറിയ കുഞ്ഞിനെയാണ് കാണുന്നത്; അത്യധികമായ സ്നേഹത്തോടെ നിങ്ങളെ നോക്കുകയും ചെയ്യുന്നു. എന്നാൽ അവിടുന്ന് നിങ്ങളുടെ പാപവും, ഏറ്റവും നിസ്സാരമായ പാപംപോലും കാണുന്നു. ഈ പാപങ്ങൾ, ഏറ്റവും ചെറിയ അപൂർണ്ണതപോലും…

ധ്യാനം 32: ക്ഷമയുടെ കരുണ

ജീവിതത്തിലുടനീളം മറ്റുള്ളവരുടെ പാപങ്ങൾ നിങ്ങളെ മുറിപ്പെടുത്തും.  ഇത് ഒഴിവാക്കാനാവില്ല.  ഈ മുറിവിനെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് യഥാർഥത്തിൽ ചിന്തിക്കേണ്ട ചോദ്യം.  നിങ്ങൾ അതിനെ മുറുകെപ്പിടിച്ച് അതേക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കുമോ?  അതോ ക്ഷമിക്കുമോ?  എന്നാൽ ക്ഷമിച്ചതുകൊണ്ടുമാത്രം മതിയാകില്ല.  ദൈവകരുണ നിങ്ങളുടെ ആത്മാവിൽ അത്രമേൽ പ്രവേശിക്കാൻ നിങ്ങൾ അനുവദിക്കണം…

ധ്യാനചിന്ത 342: പീഡാനുഭവം നൽകുന്ന നവോന്മേഷം

സാധാരണയായി “പീഡാനുഭവം”, “നവോന്മേഷം” എന്നീ വാക്കുകൾ നാം ഒരുമിച്ചു ചേർക്കാറില്ല. ക്രിസ്തുവിന്റെ പീഡാനുഭവം എങ്ങനെ നവോന്മേഷദായകമാകും? ഭൗമിക കാഴ്ചപ്പാടിൽ അത് ഭയാനകവും ദുഃഖകരവും മാത്രമാണ്. കർത്താവ് അത്യധികം പീഡകൾ സഹിച്ചു; നമ്മുടെ പരിശുദ്ധ അമ്മയും അവിടുത്തോടൊപ്പം അതീവ ദുഃഖാർത്തമായ…

ധ്യാനചിന്ത 338: ഒരു രഹസ്യം കാത്തുസൂക്ഷിക്കൽ

മറ്റൊരാൾക്ക് നമുക്ക് നൽകാവുന്ന ഒരു സ്നേഹപ്രവൃത്തിയാണ് അവരുടെ രഹസ്യം കാത്തുസൂക്ഷിക്കുന്നത്. ഒരു പ്രശ്നമോ ആശയക്കുഴപ്പമോ ആയി ആളുകൾ നമ്മുടെ അടുക്കൽ വന്ന്, അത് മറ്റാരോടും പറയരുതെന്ന് ആവശ്യപ്പെടുന്ന അനുഭവങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടായിട്ടുണ്ട്. ഇത്തരമൊരു പവിത്രമായ രഹസ്യം കാത്തുസൂക്ഷിക്കാൻ നിങ്ങൾക്ക് കഴിയുമോ? രഹസ്യം കാത്തുസൂക്ഷിക്കുന്നത് മറ്റുള്ളവരോടു ചെയ്യുന്ന മനോഹരമായ ഒരു കരുണാപ്രവൃത്തിയാണ്. എങ്കിൽ…

ധ്യാനചിന്ത 337: മറ്റുള്ളവരുടെ ഉത്കണ്ഠ ലഘൂകരിക്കാൻ സഹായിക്കുക

അസ്വസ്ഥരോ വിഷമിക്കുന്നവരോ ആകുലപ്പെടുന്നവരോ ആയ ആളുകളെ ജീവിതത്തിൽ ഇടയ്ക്കിടെ നാം കണ്ടുമുട്ടുമെന്നത് ഏറെക്കുറെ ഉറപ്പാണ്.  അവർ ഏതെങ്കിലും കാര്യത്തെക്കുറിച്ച് അമിതമായി ചിന്തിച്ചുകൊണ്ടിരിക്കാം; അവരുടെ ചിന്തകൾ ഒരുപരിധിവരെ യുക്തിരഹിതവുമായിരിക്കാം.  കരുണ കാണിക്കാൻ കൃപ നിറഞ്ഞ എത്ര നല്ല അവസരമാണിത്!  ഉത്കണ്ഠ…

വിചിന്തനം 335: എന്നും ക്ഷമിക്കുക

നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുകയും അവരോട് അങ്ങേയറ്റം ആദരവോടും അനുകമ്പയോടുംകൂടെ പെരുമാറുകയും ചെയ്യുക എന്നത് ജീവിതത്തിൽ ഏറ്റവും പ്രയാസമുള്ള കാര്യങ്ങളിലൊന്നാണ്. എന്നാൽ അവരെ വെറുക്കുന്നതുകൊണ്ടോ അവരോട് പൊട്ടിത്തെറിക്കുന്നതുകൊണ്ടോ എന്തു പ്രയോജനമാണുള്ളത്? അവരോട് ചെയ്യുന്ന ഈ “ദ്രോഹം” അവരുടെ ആത്മാവിനെക്കാൾ വളരെയധികം ദോഷം ചെയ്യുന്നത് നിങ്ങളുടെ സ്വന്തം ആത്മാവിനാണ്. ക്ഷമിക്കുക…

വിചിന്തനം 334: ആത്മാക്കളെ സേവിക്കുക

നമുക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് മറ്റുള്ളവരെ സേവിക്കാനുള്ള കഴിവ്. പലവിധത്തിൽ, പ്രത്യേകിച്ച് നമ്മുടെ സവിശേഷമായ ദൈവവിളിക്ക് അനുസൃതമായി, നാം അവരെ സേവിക്കുന്നു. എന്നാൽ ഒരു വ്യക്തിക്കു നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സേവനം ദൈവകരുണയുടെ ശുശ്രൂഷകരായി, ആ വ്യക്തിയെ മഹിമകളിലേക്ക് നയിക്കുക എന്നതാണ്…