മലയാളം

ധ്യാനചിന്ത 137: കുരിശിലെ ശക്തി

പ്രാർഥിക്കുമ്പോൾ നിങ്ങൾ എപ്പോഴെങ്കിലും ക്രൂശിതരൂപത്തിൽ ദൃഷ്ടിയുറപ്പിച്ച് ഇരിക്കാറുണ്ടോ?  പുറമേനിന്നു നോക്കുമ്പോൾ, ക്രൂശിതരൂപം മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു യാഥാർഥ്യമാണ്.  ഇത്രയും ഭീകരമായ ഒരു സംഭവത്തെ നാം ഉയർത്തിപ്പിടിക്കുകയും ആദരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?  ദൈവപുത്രന്റെ ക്രൂരമായ കൊലപാതകം ആദ്യമൊന്നും നമ്മെ ആകർഷിക്കുന്ന ഒന്നായിരിക്കണമെന്നില്ല.  എങ്കിലും…

ധ്യാനം 136: നന്ദിനിറഞ്ഞ ഹൃദയത്തിന്റെ ശക്തി

കഴിഞ്ഞ ഒരു മാസത്തെ നിങ്ങളുടെ പ്രാർഥനാജീവിതത്തിന്റെ ഉള്ളടക്കം പരിശോധിച്ചാൽ, നിങ്ങൾ എന്തായിരിക്കും കാണുക? സമർപ്പണത്തിന്റെയും മധ്യസ്ഥപ്രാർഥനയുടെയും സ്തുതിയുടെയും ആരാധനയുടെയും അനേകം നിമിഷങ്ങൾ അതിൽ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. അതുപോലെ, നിങ്ങളുടെ പ്രാർഥന ആഴമായ നന്ദി അർപ്പിക്കുന്നതായിരുന്ന അനേകം നിമിഷങ്ങളും ഉണ്ടായിട്ടുണ്ടാകുമെന്ന് പ്രത്യാശിക്കാം…

വിചിന്തനം 135: ഈശോയുമായി സംഭാഷണം

നിങ്ങൾ ഈശോയുമായി സംസാരിക്കാറുണ്ടോ? ഏറെ ഫലദായകമായ ഒരു പ്രാർത്ഥനാരീതിയാണിത്. ദൈവവുമായുള്ള “സംഭാഷണം” പ്രാർത്ഥനയുടെ ഏറ്റവും ഉന്നതമായ രൂപമല്ലെങ്കിലും, പലപ്പോഴും നാം പ്രാർത്ഥന ആരംഭിക്കേണ്ടത് ഈ രീതിയിലാണ്. ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ഭാരം വഹിക്കുമ്പോൾ ദൈവവുമായുള്ള സംഭാഷണം വിശേഷാൽ ഫലദായകമാണ്…

വിചിന്തനം 134: നമ്മുടെ കൂട്ടായ അധ്വാനത്തിന്റെ മാധുര്യം

ഒരു തേനീച്ച ദിവസവും ഉത്സാഹത്തോടെ അധ്വാനിക്കുന്നു. ഒരു കൂട്ടിലെ തേനീച്ചകളെല്ലാം ഒരേ സ്വാഭാവിക ലക്ഷ്യത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. തേൻ ഉൽപാദിപ്പിക്കാനാണ് അവ അധ്വാനിക്കുന്നത്. ഇത് നിസ്സാരമായ ജോലിയല്ല; അൽപം തേൻ ഉൽപാദിപ്പിക്കാൻ ആയിരക്കണക്കിന് തേനീച്ചകളുടെ നിരന്തരമായ അധ്വാനം ആവശ്യമാണ്. എന്നാൽ ഒടുവിൽ അവയുടെ പരിശ്രമങ്ങൾ ഫലമണിയുന്നു…

ധ്യാനം 133: സ്വന്തം ശക്തിയാൽ ചെയ്യുന്ന പ്രവൃത്തികൾ

സ്വന്തം ശക്തിയാൽ നമുക്ക് ഒരു നന്മയും ചെയ്യാനാവില്ല. ഇതൊരു വസ്തുതയാണ്. സ്വന്തം ശക്തിയാൽ നമുക്ക് ചെയ്യാനാവുന്നത് പാപം മാത്രമാണ്. വാസ്തവത്തിൽ, ദൈവത്തെ പ്രസാദിപ്പിക്കാനും അവിടുത്തേക്കായി നല്ല കാര്യങ്ങൾ ചെയ്യാനുമുള്ള ഏക മാർഗം എല്ലാറ്റിനും അവിടുത്തെ ആശ്രയിക്കുക എന്നതാണ്. എല്ലാ കാര്യങ്ങളിലും ദൈവത്തെ പൂർണമായി ആശ്രയിക്കുന്ന ഒരു ബന്ധം നമുക്കുണ്ടായിരിക്കണം…

വിചിന്തനം 132: അഗ്രാഹ്യനായ ദൈവം

നമുക്കെല്ലാവർക്കുമുള്ള ഒരു പൊതുപ്രവണതയാണ് ജിജ്ഞാസ. അറിയാനുള്ള ആഗ്രഹത്തോടെ, മിക്കവാറും എല്ലാറ്റിനെക്കുറിച്ചും നമുക്ക് എളുപ്പത്തിൽ ജിജ്ഞാസ തോന്നുന്നു. മാസികകൾ, വാർത്താലേഖനങ്ങൾ, പരിപാടികൾ, ദിവസേനയുള്ള പരദൂഷണസദസ്സുകൾ തുടങ്ങിയവയെല്ലാം നമ്മുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഈ ജിജ്ഞാസ ദൈവത്തെയും…

വിചിന്തനം 131: ചെറിയ ത്യാഗങ്ങളുടെ മഹത്തായ പ്രവർത്തനം

മഹത്തായ പ്രവൃത്തികൾ ചെയ്യുന്നതാണോ, ചെറിയ ത്യാഗങ്ങൾ അനുഷ്ഠിക്കുന്നതാണോ കൂടുതൽ നല്ലത്? ദൈവത്തിനുവേണ്ടി ചെയ്യുന്ന ഏതെങ്കിലും മഹത്തായ പ്രവൃത്തി ഏതൊരു ചെറിയ ത്യാഗത്തെക്കാളും ഏറെ മികച്ചതാണെന്ന് എളുപ്പത്തിൽ നാം നിഗമനത്തിലെത്തിയേക്കാം. എന്നാൽ അത് അങ്ങനെയാണോ? അതെല്ലാം ദൈവത്തിന്റെ തിരുവിഷ്ടത്തെ ആശ്രയിച്ചിരിക്കുന്നു. ചിലപ്പോൾ ദൈവത്തിനുവേണ്ടി നാം ഏതെങ്കിലും “മഹത്തായ പ്രവൃത്തി” ഏറ്റെടുക്കും; എന്നാൽ ഒടുവിൽ അത് അവിടുത്തെ പദ്ധതിയുടെ ഭാഗമായിരിക്കില്ല. ഒരു പ്രവൃത്തി…

വിചിന്തനം 130: സ്നേഹത്തോടെ മറ്റുള്ളവരെ തിരുത്തുക

നാം ഓരോരുത്തരും ഇടയ്ക്കിടെ മറ്റൊരാളുടെ പാപത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നതിൽ സംശയമില്ല. അത് അവരുടെ വാക്കുകളിലോ പ്രവൃത്തികളിലോ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നതിലോ ആയിരിക്കാം. പാപം മുറിവേൽപ്പിക്കുന്നു; അതിന് തിരുത്തൽ ആവശ്യമാണ്. നമുക്കെതിരെ ആരെങ്കിലും പാപം ചെയ്യുമ്പോൾ പലപ്പോഴും നാം കോപിക്കാൻ ഇടയാകുന്നു. എന്നാൽ…

വിചിന്തനം 129: ഭയപ്പെടരുത്

“ഭയപ്പെടരുത്; വിശ്വസിക്കുക മാത്രം ചെയ്യുക” (മർക്കോസ് 5:36). “ഭയപ്പെടരുത്” എന്ന ഈ നാലു വാക്കുകൾ വിശുദ്ധ ഗ്രന്ഥത്തിലുടനീളം എണ്ണമറ്റ തവണ പറയപ്പെടുന്നു. നാം അവ ശ്രദ്ധിക്കണം. ഭയത്തിനു നമ്മെ തളർത്താനും പലവിധത്തിലുള്ള വിവേകശൂന്യമായ ചിന്തകളിലേക്കും പ്രവൃത്തികളിലേക്കും നയിക്കാനും കഴിയും. ആ വ്യക്തി…

വിചിന്തനം 127: അനുസരണത്തിലൂടെയുള്ള ദൈവസ്നേഹം

നിങ്ങളുടെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടുംകൂടെ ദൈവത്തെ സ്നേഹിക്കാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്.  എന്നാൽ നിങ്ങൾ ഇത് എങ്ങനെ ചെയ്യും?  ദൈവത്തോടുള്ള സ്നേഹം നമ്മുടെ ജീവിതത്തിൽ പ്രവൃത്തിയിലൂടെ പ്രകടമാകുന്നത് എങ്ങനെയാണ്?  ആത്യന്തികമായി, വിശുദ്ധമായ അനുസരണത്തിലൂടെയാണ് നാം ദൈവത്തെ സ്നേഹിക്കുന്നത്.  മറ്റെല്ലാറ്റിനുമുപരിയായി അവിടുത്തെ ദൈവികഹിതം നാം അനുസരിക്കണം.  ഒരുപക്ഷേ…