വിചിന്തനം 92: പ്രാർഥനയിലെ സർഗാത്മകത
പലപ്പോഴും നമ്മുടെ ദിവസങ്ങൾ പ്രവർത്തനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. കുടുംബങ്ങൾ പലപ്പോഴും ഏതെങ്കിലും ഒരു പരിപാടിയുടെ തിരക്കിലായിരിക്കും. വീട്ടുജോലികളും മറ്റു ജോലികളും കുന്നുകൂടാം; ദിവസാവസാനത്തിൽ, ഏകാന്തതയിൽ ദൈവത്തോട് പ്രാർഥിക്കാൻ വളരെ കുറച്ചു സമയമേ ലഭിച്ചുള്ളൂ എന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ ഏകാന്തതയും പ്രാർഥനയും ചില സമയങ്ങളിൽ സാധ്യമാണ്…