മലയാളം

വിചിന്തനം 329: ആനന്ദത്തോടെ കുമ്പസാരിക്കുന്നത്

നിങ്ങൾ കുമ്പസാരത്തെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?  മഹനീയമായ ഈ കൂദാശ നമ്മുടെ കർത്താവിന്റെ ആർദ്രമായ ഹൃദയത്തിൽനിന്നാണ് നിങ്ങൾക്കു നൽകപ്പെടുന്നത്.  മഹനീയമായ ഈ ദാനത്തിലൂടെ ഈശോ നിങ്ങൾ വഹിക്കുന്ന ഭാരങ്ങൾ നീക്കുന്നു; അങ്ങനെ അവിടുത്തെ കരുണയിൽ കൂടുതൽ പൂർണ്ണമായി പങ്കുചേരാൻ നിങ്ങൾക്കു കഴിയുന്നു.  ഇതു നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ…

വിചിന്തനം 327: ദൈവത്തിന്റെ മറഞ്ഞിരിക്കുന്ന സാന്നിധ്യം

ദൈവം മറഞ്ഞിരിക്കുന്നു. എന്നാൽ എന്തുകൊണ്ട്? നാം ഉത്സാഹത്തോടെ അവിടുത്തെ അന്വേഷിക്കേണ്ടതിനായി അവിടുന്ന് രഹസ്യത്തിന്റെയും നിശ്ശബ്ദതയുടെയും തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്നു. നിങ്ങളുടെ ഏക അഭിലാഷമായി നിങ്ങൾ അവിടുത്തെ തിരഞ്ഞെടുക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതിനാൽ, നിങ്ങളുടെ ശ്രദ്ധ പതറിക്കുന്ന ലോകകാര്യങ്ങളുമായി മത്സരിക്കാൻ അവിടുന്ന് തുനിയുന്നില്ല. നിങ്ങളുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന അവിടുത്തെ അന്വേഷിക്കാൻ ആഗ്രഹിക്കുക…

വിചിന്തനം 300: നിങ്ങളുടെ ആത്മാവിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുക

നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങൾ തുറന്നുപറയാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കുക എന്നത് വാസ്തവത്തിൽ ഏറെ ആശ്വാസകരമാണ്. പൂർണ്ണമായ രഹസ്യസ്വഭാവവും കരുണയും മനസ്സിലാക്കലും ഉറപ്പുനൽകുന്ന ഇത്തരമൊരു വിശ്വസ്തൻ വലിയൊരു അനുഗ്രഹമാണ്. നിങ്ങളുടെ പാപങ്ങളെക്കുറിച്ചുപോലും മടികൂടാതെ സംസാരിക്കുന്നത്…

ധ്യാനചിന്ത 283: പാപത്തെ അതിജീവിക്കുക

ദൈവകരുണയുടെ സന്ദേശം അത്ര ലളിതമായതിനാൽ, ഈ പുസ്തകത്തിലെ അനേകം പേജുകളെക്കുറിച്ചോ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയെക്കുറിച്ചോ ധ്യാനിച്ചശേഷവും അതു നാം എളുപ്പത്തിൽ ശ്രദ്ധിക്കാതെ പോയേക്കാം. നമ്മുടെ പാപങ്ങൾ ഏറ്റുപറയാൻ നമുക്ക് യാതൊരു ഭയവും ഉണ്ടാകരുത് എന്നതാണ് ദൈവകരുണയുടെ സന്ദേശം പകർന്നുനൽകേണ്ട ലളിതമായ സത്യം…

വിചിന്തനം 274: നിങ്ങളുടെ പ്രതിജ്ഞകൾ പുതുക്കൽ

വിവാഹിതർ ഇടയ്ക്കിടെ, പ്രത്യേകിച്ച് പ്രധാനപ്പെട്ട വിവാഹവാർഷികങ്ങളിൽ, തങ്ങളുടെ വിവാഹപ്രതിജ്ഞകൾ പുതുക്കുന്നത് പതിവാണ്. വൈദികരും സന്യസ്തരും തങ്ങളുടെ പ്രതിജ്ഞകളും വാഗ്ദാനങ്ങളും പുതുക്കാറുണ്ട്. ഈ ആചാരം നല്ലതും വിശുദ്ധവുമാണ്; കാരണം നാം നിരന്തരം പുതുക്കേണ്ടതുണ്ട്…

ധ്യാനം 160: കുമ്പസാരത്തിലെ കരുണ

കുമ്പസാരിക്കുമ്പോൾ ലഭിക്കുന്ന വലിയ ആനന്ദം നിങ്ങൾ കണ്ടെത്തിയിട്ടുണ്ടോ?  ചിലർ കുമ്പസാരം എന്ന കൂദാശയെ വലിയ ആനന്ദം നൽകുന്ന ഒന്നായി കാണുന്നില്ല.  പകരം, വേദനാജനകവും അപമാനകരവുമായ ഒരു അനുഭവമായാണ് അവർ അതിനെ കാണുന്നത്.  എന്നാൽ സത്യസന്ധമായ ഒരു കുമ്പസാരത്തിലൂടെ ഉണ്ടാകുന്ന അപമാനബോധം ഒരുപക്ഷേ ചിലർക്ക് ആവശ്യമായിരിക്കാം…

വിചിന്തനം 117: നിങ്ങളുടെ ഹൃദയത്തിന്റെ സംവൃതസങ്കേതം

ചില സന്യാസിനികളും സന്യാസികളും ഒരു സംവൃതസങ്കേതത്തിന്റെ അതിരുകൾക്കുള്ളിൽ ഏകാന്തവാസജീവിതം നയിക്കുന്നു.  ആ വിശ്വാസസമൂഹത്തിലെ അംഗമല്ലാത്ത ആർക്കും തക്ക കാരണമില്ലാതെ ആ സങ്കേതത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. മറ്റുള്ളവർക്ക് അധികാരിയുടെ അനുമതിയോടെ മാത്രമേ പ്രവേശിക്കാനാകൂ.  ഒരുപക്ഷേ…

ധ്യാനം 107: കുമ്പസാരത്തിൽ നിങ്ങളുടെ ആത്മാവ് തുറന്നുകാട്ടൽ

ദൈവം തന്റെ പ്രതിനിധികളായി തന്റെ വൈദികരെ നമ്മുടെ അടുത്തേക്ക് അയയ്ക്കുന്നു.  വൈദികർ പൂർണ്ണരല്ലെങ്കിലും, അവർ ദൈവത്തിന്റെ പ്രതിനിധികൾതന്നെയാണ്.  അനുരഞ്ജന കൂദാശയിൽ ഇത് വിശേഷാൽ സത്യമാണ്.  ആ കൂദാശയെ നാം സമീപിക്കേണ്ടത് അത്യാവശ്യമാണ്…

വിചിന്തനം 90: എല്ലാവരുമായുള്ള ഐക്യം

പരസ്പരം ഐക്യത്തിൽ ജീവിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഐക്യം ഇല്ലാതാകുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ കുടുംബങ്ങളിലും സമൂഹങ്ങളിലും രാജ്യങ്ങൾക്കിടയിലും അനുഭവപ്പെടുന്നു. മറ്റെന്തിനെക്കാളും നമ്മെ ഒന്നിപ്പിക്കുന്നത് എന്താണ്? സർവോപരി, മറ്റു ആത്മാക്കളുമായി നാം ഐക്യപ്പെട്ടിരിക്കുന്നത് നമ്മുടെ…

വിചിന്തനം 59: “ഓ, രക്തമേ, ജലമേ…”

യേശുവിന്റെ മരണശേഷം പടയാളികളിൽ ഒരുവൻ അവിടുത്തെ അടുത്തുവന്നു. അവിടുന്ന് മരിച്ചുവെന്ന് ഉറപ്പുവരുത്താൻ അവന് ആജ്ഞ ലഭിച്ചു. അതിനാൽ ആ പടയാളി അവിടുത്തെ അമൂല്യമായ ശരീരം കുന്തംകൊണ്ട് കുത്തിത്തുറന്നു; ഉടനെ അവിടുത്തെ മുറിവേറ്റ ഹൃദയത്തിൽനിന്ന് രക്തവും ജലവും ഒഴുകിപ്പുറപ്പെട്ടു. ഇതിനെക്കുറിച്ച് പ്രാർഥനാപൂർവം ധ്യാനിച്ചുപോന്നിട്ടുണ്ട്…